Tag: MUSLIM LEAGUE
‘പല വാർഡുകളിലുമുള്ളത് കാൽനട യാത്രപോലും ദുഷ്കരമായ റോഡുകൾ’; അരിക്കുളത്തെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്
അരിക്കുളം: അരിക്കുളം ഗ്രാമപഞ്ചായത്തിലെ ഗതാഗത സൗകര്യത്തിലെ അപര്യാപ്തതക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി മുസ്ലിം ലീഗ്. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി.എ അസീസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നിലവിലുള്ള റോഡുകൾ നന്നാക്കുന്നതിനോ പുതിയ റോഡുകൾ നിർമിക്കുന്നതിനോ പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ലെന്ന് മുസ്ലീം ലീഗ് ആരോപിച്ചു. പലവാർഡുകളിലും കാൽനട യാത്രപോലും
കീഴരിയൂരിന്റെ യുവ ഡോക്ടർമാർക്ക് ആദരം; എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച നാല് പേരെ ആദരിച്ച് മുസ്ലിം ലീഗ്
കീഴരിയൂർ: എം.ബി.ബി.എസ് വിജയകരമായി പൂർത്തീകരിച്ച് ആതുരസേവന മേഖലയിലേക്ക് കടന്നു വന്ന കീഴരിയൂരിലെ നാല് യുവ ഡോക്ടർമാരെ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ഡോ. ജെ.ആർ.അശ്വതി, ഡോ. പി.കെ.എം.ഷഹനാസ്, ഡോ. ശ്യാമിലി സാം, ഡോ. എ.മുഹമ്മദ് ആഷിക് എന്നിവരെയാണ് മുസ്ലിം ലീഗ് അനുമോദിച്ചത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജനവിരുദ്ധ നയങ്ങൾക്കും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ ചക്കിട്ടപാറയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ സായാഹ്നം
പേരാമ്പ്ര: ചക്കിട്ടപാറയിൽ മുസ്ലിം ലീഗ് പ്രതിഷേധ സായാഹ്നം നടത്തി. കേന്ദ്ര-കേരള സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയായിരുന്നു ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ പ്രതിഷേധം. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ.അസീസ് ഉദ്ഘാടനം ചെയ്തു. പെരിഞ്ചരി കുഞ്ഞമ്മദ് അധ്യക്ഷനായി. മൂസ്സ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. പി.കെ.യൂസഫ്, വി.കെ.ഹസ്സൻ കുട്ടി, എം.കെ.നൗഷാദ്, എം.പി.അബ്ദുറഹിമാൻ, കെ.പി.കുഞ്ഞിയെദ്, വി.കെ.കുഞ്ഞമ്മദ് എന്നിവർ
മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ വ്യാപക പ്രതിഷേധം; നൊച്ചാടും മേപ്പയ്യൂരും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ച് മുസ്ലീം ലീഗ്
പേരാമ്പ്ര: മനുഷ്യാവകാശം സംരക്ഷിക്കുക, ഭരണകൂടവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ നൊച്ചാടും മേപ്പയൂരിലും പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. മനുഷ്യാവകാശ പ്രവർത്തകരായ ടി സ്റ്റസെതൽവാദ്, ആർ ബി.ശ്രീകുമാർ എന്നിവരെയും ആൾട്ട്ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ച കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച
‘പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നു, വീടുകളില്‍ കയറി നരനായാട്ട്’; പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ്
പേരാമ്പ്ര: പേരാമ്പ്ര ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്താന്‍ യു.ഡി.എഫ് പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം തീരുമാനിച്ചു. ജൂലൈ മൂന്നിനാണ് മാര്‍ച്ച് നടത്തുക. തങ്ങളുടെ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കുന്നതിനെതിരെയും വീടുകളില്‍ കയറി പൊലീസ് നടത്തുന്ന നരനായാട്ടിനെതിരെയുമാണ് യു.ഡി.എഫ് മാര്‍ച്ച്. പേരാമ്പ്ര നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സി.പി.എം അക്രമങ്ങളില്‍ പൊലീസ് നിസംഗത പാലിക്കുകയാണ്. കോണ്‍ഗ്രസ്, ലീഗ് ഓഫീസുകള്‍
‘സഖാവിന്റെത് ഒരു നാടിനെ കലാപത്തില്‍ നിന്ന് രക്ഷിച്ച പ്രവൃത്തി’; പാലോളിമുക്കില്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ സന്ദര്‍ശിച്ചു
ബാലുശ്ശേരി: പാലോളിമുക്കില്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകരാല്‍ ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായ ജിഷ്ണുവിനെ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സി.പി.എം നേതാവുമായ കെ.സുനില്‍ സന്ദര്‍ശിച്ചു. വീട്ടിലെത്തിയാണ് അദ്ദേഹം ജിഷ്ണുവിനെ സന്ദര്‍ശിച്ചത്. സമാധാനപൂര്‍ണ്ണമായ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കാന്‍ എസ്.ഡി.പി.ഐ-ലീഗ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഭീകരപ്രവര്‍ത്തനമാണ് പാലോളിമുക്കില്‍ ഉണ്ടായതെന്ന് സന്‍ര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞു. ഭീഷണിയെ തുടര്‍ന്ന് അക്രമികളുടെ തിരക്കഥയ്ക്കനുസരിച്ച് ജിഷ്ണുവിന്
ബാലുശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമെന്ന് ആരോപണം
ബാലുശ്ശേരി: പാലോളിയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെയാണ് മുപ്പതോളം പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു. മര്‍ദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കയ്യില്‍
മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ചത് മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍
പേരാമ്പ്ര: മുളിയങ്ങലിലെ പാര്‍ട്ടി ഓഫീസ് ആക്രമിച്ച സംഭവം മുസ്ലിം ലീഗിന്റെ തലയില്‍ കെട്ടിവെച്ച് ബോധപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സി.പി.എം ശ്രമം അപഹാസ്യമെന്ന് മുസ്ലിം ലീഗ് നൊച്ചാട് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍. നൊച്ചാട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും ഓഫീസുകള്‍ തകര്‍ക്കുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത് സി.പി.എമ്മാണെന്നും കണ്‍വെന്‍ഷന്‍ ആരോപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി
എസ്.ടി.യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ; പുതിയ ഭാരവാഹികൾ ഇവർ
മേപ്പയ്യൂർ: സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്.ടി.യു) മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം.അഷറഫ് ഉദ്ഘാടനം ചെയ്തു. വി.എം.അസൈനാർ അധ്യക്ഷനായി. എസ്.ടി.യു പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി.കെ.റഹിം, ജനറൽ സെക്രട്ടറി അസീസ് കുന്നത്ത്, ട്രഷറർ മുജീബ് കോമത്ത്, കെ.മുഹമ്മദ്, കെ.കെ.മൊയ്തീൻ, കെ.പി.ഇബ്രായി, കെ.ലബീബ് അഷറഫ്, ഫൈസൽ ചാവട്ട് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മുസ്‌ലിം
മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സാദിഖലി ശിഹാബ് തങ്ങളുടെ പര്യടന സമാപന സംഗമം വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം
മേപ്പയൂർ: മെയ് 23 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ജില്ലാതല സംഗമങ്ങളുടെ സമാപന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ച് മേപ്പയ്യൂരിലെ മുസ്ലിം ലീഗ് നേതൃസംഗമം. മേപ്പയ്യൂർ പഞ്ചായത്തിലെ 13 ശാഖകളിൽ നിന്നും പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ ശാഖകളിൽ പ്രത്യേക പ്രവർത്തക കൺവെൻഷനുകൾ ചേരാൻ ലീഗ്