Tag: Murder
മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ച് തോട്ടിൽ മുക്കി കൊലപ്പെടുത്തി; കോട്ടയത്ത് യുവാവ് അറസ്റ്റിൽ
കോട്ടയം: മദ്യപിച്ചെത്തി അമ്മയെ തോട്ടില്‍ മുക്കി കൊന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതി വഴക്കിടുകയും അമ്മയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് കൈകള്‍ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച് സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ താഴെവീട്ടില്‍ പരേതനായ സുരേന്ദ്രന്‍റെ ഭാര്യ മന്ദാകിനിയെയാണ് (65) മകന്‍ ബൈജു
വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി
മേപ്പാടി: വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തില്‍ ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. തൂമ്പ ഉപയോഗിച്ച് ഇരുപത്തെട്ടുകാരിയായ ബിമലയെ ഭര്‍ത്താവ് സാലിവന്‍ ജാഗിരി (30) അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. എട്ട് വയസുകാരനായ മകനേയും കൊണ്ട് നേപ്പാള്‍ സ്വദേശിയായ സാലിവന്‍ ജാഗിരി നാടുവിടാനുള്ള ശ്രമത്തിലായിരുന്നു.
തിരുവനന്തപുരത്ത് കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്ത് കൊന്നു; ദുരവസ്ഥ കാണാന്‍ വയ്യാത്തത് കൊണ്ടാണെന്ന് മൊഴി
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കിടപ്പുരോഗിയായ ഭര്‍ത്താവിനെ ഭാര്യ കഴുത്തറുത്ത് കൊന്നു. ഏഴുപത്തിയാറുകാരനായ ഗോപിയെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ദുരവസ്ഥ കണാന്‍ വയ്യാത്തതിനാലാണ് ഇത് ചെയ്തതെന്ന് സുമതി പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട ഗോപി പത്ത് വര്‍ഷത്തിലധികമായി കിടപ്പിലായിരുന്നു. വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്. തൊട്ടടുത്ത് താമസിക്കുന്ന മകന്‍
പൂജപ്പുരയില്‍ ഇരട്ടക്കൊലപാതകം; മരുമകന്‍റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു
പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. സുനില്‍, മകനായ അഖില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കേസില്‍ മരുമകന്‍ അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. തിരുവനന്തപുരം മുടവുന്‍മൂളിലാണ് സംഭവം. ഓട്ടോഡ്രൈവറായ സുനിലിന്റെ മകളുടെ ഭര്‍ത്താവാണ് അരുണ്‍. രാത്രി എട്ട് മണിയോടെ വീട്ടിലെത്തിയ അരുണ്‍ വഴക്കുണ്ടാക്കുകയും കത്തി ഉപയോഗിച്ച് സുനിലിനേയും മകന്‍
ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍; ഭര്‍ത്താവ് താജുദ്ദീനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്
ബാലുശ്ശേരി: ഉണ്ണികുളത്ത് വാടക വീട്ടിലെത്തിയ യുവതി ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം ഇരിങ്ങല്ലൂര്‍ സ്വദേശികളായ ആദിത്യന്‍ ബിജു (19), ജോയല്‍ ജോര്‍ജ് (19) എന്നിവരാണ് അറസ്റ്റിലായത്. ഉമ്മുക്കുല്‍സുവിന്റെ ഭര്‍ത്താവ് താജുദ്ദീന്‍ സുഹൃത്തുക്കളാണ് ഇവര്‍. കേസിലെ ഒന്നാം പ്രതിയായ താജുദ്ദീന്‍ ഇപ്പോളും ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്
രഹസ്യബന്ധം പുറത്താകാതിരിക്കാന്‍ ക്രൂര കൊലപാതകം; കാടാമ്പുഴ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും 15 വര്‍ഷം അധികതടവും
മഞ്ചേരി: കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയെയും ഏഴുവയസ്സുകാരനായ മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തവും 15 വര്‍ഷം അധിക തടവും 2.75 ലക്ഷം രൂപ പിഴയും ശിക്ഷ. കാടാമ്പുഴ തുവ്വപ്പാറ വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (26), മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ഷരീഫിനെയാണ് (42) മഞ്ചേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ടോമി
പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലി തര്‍ക്കം; ആലപ്പുഴയില്‍ ഏഴംഗസംഘം യുവാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: പൂച്ചാക്കലില്‍ യുവാവിനെ ഏഴംഗസംഘം വെട്ടിക്കൊന്നു. പൂച്ചാക്കല്‍ തൈക്കാട്ടുശ്ശേരി രോഹിണിയില്‍ വിപിന്‍ലാല്‍ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം രാത്രിയാണ് ഏഴംഗസംഘം വിപിന്‍ലാലിനെ റോഡില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിക്ക് സന്ദേശം അയച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സന്ദേശം അയച്ചതിനെച്ചൊല്ലി നേരത്തെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസവും ഇതിന്റെപേരില്‍ തര്‍ക്കങ്ങളുണ്ടായി.
കണ്ണൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം; ഇതര സംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി, സുഹൃത്ത് അറസ്റ്റിൽ
കണ്ണൂർ: കണ്ണൂരിൽ ‘ദൃശ്യം’ മോഡൽ കൊലപാതകം. ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കൊന്ന് കുഴിച്ചുമൂടി. മൂർഷിദാബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനാണ് കൊല്ലപ്പെട്ടത്. പ്രതിയായ ബംഗാൾ സ്വദേശി പരേഷ്നാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം നിർമാണത്തിലിരുന്ന കെട്ടിടത്തിൽ കുഴിച്ചുമൂടുകയായിരുന്നു. കഴിഞ്ഞ ജൂൺ 28 ന് ഇരിക്കൂർ പൊലീസ് സ്റ്റേഷനിൽ മൂർഷിദാബാദ് സ്വദേശി അഷിക്കുൽ
അങ്കമാലിയില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതിയുടെ നില ഗുരുതരം
എറണാകുളം: അങ്കമാലി തുറവൂരില്‍ മക്കളെ തീകൊളുത്തി കൊന്നശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ജു എന്ന യുവതിയാണ് മക്കളായ ആതിര (7) അനുഷ (3) എന്നിവരെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവമറിഞ്ഞ് അയല്‍വാസികളാണ് മൂന്നുപേരെയും അങ്കമാലിയിലെ എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികള്‍ മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥിയിലുള്ള അഞ്ജുവിനെ തുടര്‍ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്
തിരുവനന്തപുരത്ത് നടുറോഡിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
കഴക്കൂട്ടം: ചെങ്കോട്ടുകോണം ശാസ്തവട്ടത്ത് ഭാര്യയെ ഭർത്താവ് നടുറോഡിൽ വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് മടങ്ങിയ ഷീബ എന്ന പ്രഭ (38)യെയാണ് ഭർത്താവ് സുരേഷ് എന്ന സെൽവരാജ് വെട്ടിക്കൊന്നത്. സംഭവത്തിൽ സെൽവരാജിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രഭ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെൽവരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം