Tag: Murder
കൊലപാതകത്തിനിടയാക്കിയത് വാക് തർക്കത്തെ തുടർന്നുള്ള ക്രൂര മർദ്ദനം; കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ
കോഴിക്കോട്: കോഴിക്കോട് കൊമ്മേരിയിൽ യുവാവിനെ മർദിച്ചുകൊന്ന കേസിൽ അഞ്ചു പേർ അറസ്റ്റിൽ. ഞായറാഴ്ച രാവിലെയാണ് കൊമ്മേരി സ്വദേശി കിരൺകുമാറിനെ വീടിന് സമീപത്തെ ഇടവഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം മർദനമേറ്റതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കേസിൽ അഞ്ച് പേർ അറസ്റ്റിലായി. എരവത്ത് കുന്ന് ആമാട്ട് വീട്ടിൽ പി സതീഷ്,
ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം കായലിൽ ചാടി ആത്മഹത്യ ചെയ്ത് ഭർത്താവ്; ഇരട്ടമരണത്തിന്റെ ഞെട്ടലിൽ എറണാകുളം ചെറായി
കൊച്ചി: എറണാകുളം ചെറായിയിൽ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി. ചെറായി കുരിപ്പള്ളിശ്ശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടിക്കൊന്ന ശേഷം റോ-റോ ഫെറി സർവീസിൽനിന്ന് കായലിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശശിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. ചെണ്ടമേളക്കാരനായ മകന്‍ ശരത്ത് മൂത്തകുന്നം ക്ഷേത്രത്തിലെ മേളം കഴിഞ്ഞ്
”ഞാന്‍ ഭാര്യയെ കൊന്നിട്ടിട്ടുണ്ട്” കൊയിലാണ്ടി മുത്താമ്പിയിലെ കൊലപാതകവിവരം പ്രതി നേരിട്ട് സ്റ്റേഷനിലെത്തി അറിയിച്ചു; പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് മരിച്ചു കിടക്കുന്ന യുവതിയെ
മുത്താമ്പി: ആഴാവിലെ കൊലപാതക വിവരം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടേ കാലോടെ സ്റ്റേഷനിലെത്തിയ പ്രതി മഠത്തില്‍ മീത്തല്‍ രവീന്ദ്രന്‍ (50) താന്‍ ഭാര്യയെ വീട്ടില്‍ കൊന്നിട്ടിട്ടുണ്ട് എന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി പൊലീസ് ആഴാവിലെ വീട്ടിലെത്തി നോക്കുമ്പോള്‍ യുവതി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു. ഉടനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
ഉന്നംവെച്ചത് മനോജിനെ, കൊല്ലപ്പെട്ടത് കുഞ്ഞുമോൻ; ഇടുക്കിയിൽ വഴിയിൽ കിടന്ന് കിട്ടിയ മദ്യം കഴിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത് ഇങ്ങനെ
ഇടുക്കി: അടിമാലിയില്‍ വഴിയില്‍ കിടന്ന് കിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം ആസൂത്രിത കൊലപാതകമെന്ന് തെളിഞ്ഞു. പ്രതി കുറ്റം സമ്മതിച്ചു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷാണ് കുറ്റം സമ്മതിച്ചത്. ഇവരോടൊപ്പം മദ്യപിച്ചിരുന്ന മനോജിനെ കൊലപ്പെടുത്താനാണ് സുധീഷ് മദ്യത്തില്‍ വിഷം കലര്‍ത്തി വഴിയില്‍ നിന്നും കിട്ടിയതാണെന്ന് പറഞ്ഞ് ഇവര്‍ക്ക് നല്‍കിയിരുന്നത്. വഴിയില്‍ കിടന്ന് ലഭിച്ചെന്ന് പറഞ്ഞ്
വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി; സ്വര്‍ണമാല, മോതിരം, ബൈക്ക് എന്നിവ കണ്ടെത്തി
വടകര: വടകരയെ ഞെട്ടിച്ച വ്യാപാരി രാജന്റെ കൊലപാതകത്തില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. സ്വര്‍ണമാല, മോതിരം, മോട്ടോര്‍ ബൈക്ക് എന്നിവ കണ്ടെത്തി. തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവ കണ്ടെത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഫീഖുമായി അന്വേഷണ സംഘം വ്യാഴാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ബൈക്കിലാണ് പ്രതി രക്ഷപ്പെട്ടിരുന്നത്. തുടര്‍ന്ന് തൃശൂര്‍ തൃത്തല്ലൂരിലെ വീടിന് സമീപത്തെ കടയില്‍
വടകരയിലെ കൊലപാതകം; കൊലയാളി വ്യാപാരിയുമായി ബന്ധം സ്ഥാപിച്ചത് ഗ്രിന്‍ഡര്‍ എന്ന മൊബൈല്‍ ആപ്പ് വഴി
വടകര: വടകരയില്‍ കൊല്ലപ്പെട്ട വ്യാപാരി രാജനും കൊലപാതകിയും തമ്മില്‍ പരിചയത്തിലാവുന്നത് ഗ്രിന്‍ഡര്‍ എന്ന മൊബൈല്‍ ആപ്പ് മുഖേന. ആപ്പിലൂടെ വ്യാപാരിയുമായി സൗഹൃദത്തിലായ പ്രതി സ്വര്‍ണവും പണവും മോഷ്ടിക്കാനായി വ്യാപാരിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പ് ആണ് ഗ്രിന്‍ഡര്‍. സ്വവര്‍ഗാനുരാഗികള്‍ ഉള്‍പ്പടെയുള്ള ക്വിയര്‍ കമ്മ്യൂണിറ്റിയിലുള്ളവര്‍ക്കായുള്ള ഡേറ്റിംഗ് ആപ്പാണിത്. എന്നാല്‍ ഈ ആപ്പ് മുഖേന
വാക്കുതര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; വയനാട് മേപ്പാടിയില്‍ ഇരുപത്തിമൂന്നുകാരന്‍ കൊല്ലപ്പെട്ടു, പ്രതി കസ്റ്റഡിയില്‍
മേപ്പാടി: വാക്കുതര്‍ക്കത്തിനൊടുവിലുണ്ടായ കത്തിക്കുത്തിയില്‍ മേപ്പാടിയില്‍ യുവാവ് കൊല്ലപ്പെട്ടു. മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രൂപേഷ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. മുര്‍ഷിദിന്റെ സുഹൃത്ത് നിഷാദിനും കുത്തേറ്റിട്ടുണ്ട്. ഇന്നലെ രാത്രി പ്രദേശത്തെ ഒരു കടയുടെ മുന്നില്‍ വണ്ടി നിര്‍ത്തിയിട്ട് സംസാരിക്കുകയായിരുന്നു മൂര്‍ഷിദും നിഷാദും. ഇവിടെനിന്ന്
കണ്ണൂരിനെ നടുക്കി വീണ്ടും അരുംകൊല; ഇരുപത്തിയാറുകാരൻ കുത്തേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആര്യങ്കോട് കോളനിയിൽ വിഷ്ണു (26) വാണ് മരിച്ചത്. കണ്ണൂർ പടിയൂര്‍ ആര്യങ്കോട് കോളനിയിലാണ് വിഷ്ണുവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാർ വിഷ്ണുവിനെ രക്തത്തിൽ കുളിച്ച നിലയിൽ വരാന്തയിൽ കാണുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്ന് ഇരിട്ടി ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് മരണപ്പെടുകയായിരുന്നു.ഇടതുനെഞ്ചിലാണ് കുത്തേറ്റത്. ഇരിക്കൂർ
കിനാലൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് കുടുംബം; രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു
ബാലുശേരി: കിനാലൂരില്‍ യുവാവിനെ തോട്ടില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നതായി കുടുംബം. ഭാര്യ പോലീസില്‍ പരാതി നല്‍കി. നാലുമാസംമുമ്പായിരുന്നു ദിലീപി (29) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 25-ന് വൈകീട്ട് കാണാതായ ദിലീപിന്റെ മൃതദേഹം തൊട്ടടുത്ത ദിവസം വീടിനുസമീപത്തെ തോട്ടില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ നന്നായി നീന്തല്‍ വശമുള്ള
വടകരയിൽ വ്യാപാരിയുടെ കൊലപാതകം; ഒപ്പമുണ്ടായിരുന്ന നീല ഷർട്ടുകാരനായി അന്വേഷണം ഊർജിതമാക്കി
വടകര: വടകരയിൽ വ്യാപാരിയായ രാജനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ശ്വാസം മുട്ടിച്ചാണ് രാജനെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. കൊല്ലപ്പെട്ട രാജനൊപ്പം നീലകുപ്പായമിട്ട മറ്റൊരാൾക്കൂടി രാത്രി കടയിൽ ഉണ്ടായിരുന്നതായി സമീപത്തെ കടയുടമ അശോകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചു. രാജൻ ബൈക്കിൽ കയറി ഒരാളോടൊപ്പം