Tag: mukkam
ഹെൽമറ്റില്ലാതെ സ്കൂട്ടറിൽ യാത്രചെയ്യവെ പോലീസിനെ കണ്ടു, ഭയന്നോടിയ വിദ്യാർത്ഥി വീണത് 40 അടിയോളം താഴ്ചയുള്ള കിണറിൽ; രക്ഷകരായി മുക്കത്തെ ഫയർ ഫോഴ്സ്
കോഴിക്കോട്: മുക്കത്ത് പൊലീസിനെ കണ്ട് ഭയന്നോടിയ വിദ്യാർത്ഥി കിണറ്റില്‍ വീണ് പരിക്ക്. കളൻതോട് എം.ഇ.എസ് ആർട്സ് ആൻഡ് സയൻസ് കോളജിലെ രണ്ടാം വർഷ വിദ്യാർഥി ഫദല്‍ (20) ആണ് കണറിൽ വീണത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കോളേജ് വിട്ട് ഇരുചക്ര വാഹനത്തില്‍ ഹെൽമറ്റ് ഇല്ലാതെ സഞ്ചരിക്കവേ പൊലീസിനെ കണ്ടു ഭയന്ന് വാഹനം പാർക്ക് ചെയ്ത്
ഒറ്റയാൻ തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തി; പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശിയായ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചു
മുക്കം: തൃശൂര്‍ പാലപ്പിള്ളി കള്ളായിയില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചുവീഴ്ത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മരിച്ചു. മുക്കം സ്വദേശി ഹുസൈന് കല്പ്പൂര് ആണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ഹുസൈന് ഒരാഴ്ചയിലധികമായി ചികിത്സയിലായിരുന്നു. കാട്ടാനയെ തുരത്താന്‍ എത്തിച്ച കുങ്കിയാനകളുടെ സംഘത്തിലുണ്ടായിരുന്ന വ്യക്തിയാണ് ഹുസൈന്. വന്യമൃഗങ്ങളെ കാട്ടിലേക്ക് തിരിച്ച് കയറ്റുന്ന സംഘത്തിലെ പ്രത്യേക പരിശീലനം നേടിയ വ്യക്തിയാണ് ഹുസൈന്.
മാളിന്റെ ഫൈബർ സീലിങ് തകർന്നു വീണു; മുക്കത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം
കോഴിക്കോട്: മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു വിണ് ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്കത്തിന്റെ’സീലിങ് തകർന്നാണ് അപകടം. ഇലക്ട്രിക്കൽ ജോലിക്കിടെ ഇന്ന് മൂന്നരയോടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ തൊഴിലാളിയായ ബാബുരാജ് സീലിങ് തകർന്ന് താഴെ പതിക്കുകയായിരുന്നു. നാലാം നിലയില്‍ നിന്ന് താഴേക്ക് വിണ
അഗസ്ത്യന്മുഴിയില് ഇരുവഞ്ഞിപ്പുഴ പാലത്തിന് സമീപം അജ്ഞാത മൃതദേഹം
മുക്കം: മുക്കം അഗസ്ത്യന്മുഴിയില് ഇരുവഞ്ഞിപ്പുഴയിലെ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്നയാളുടെ മൃതദേഹമാണ് കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. പാന്റ്സും ഷര്‍ട്ടുമാണ് വേഷം. നാട്ടുകാരാണ് പുഴക്കരയില്‍ മൃതദേഹം കണ്ടെത്തിയത്. മുക്കം പോലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
പൊലീസ് ഊര്‍ജ്ജസ്വലമായി ഇടപെട്ടു; മുക്കത്ത് സ്കൂട്ടര്‍ യാത്രികനെ ഇടിച്ചശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി; കാര്‍ ഓടിച്ചിരുന്നത് യുവഡോക്ടര്‍; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയിലെത്തിക്കാത്ത കെ.എസ്.ആര്.ടി.സി ജീവനക്കാരനെതിരെയും പ്രതിഷേധം
മുക്കം: മണാശ്ശേരി സ്കൂളിനു സമീപം അപകടംവരുത്തിയ ശേഷം നിര്‍ത്താതെ പോയ കാര്‍ മണിക്കൂറുകള്‍ക്കും പിടികൂടി മുക്കം പൊലീസ്. കത്തോലിക്ക കോണ്‍ഗ്രസ് നേതാവ് ബേബി പെരുമാലിയുടെ മരണത്തിനുവരെ കാരണമായത് കാര്‍ യാത്രികരുടെ മനുഷ്യത്വരഹിതമായ നീക്കമായിരുന്നു. അര്‍ധരാത്രിയില്‍ അപകടം നടന്നതിനു പിന്നാലെ റോഡില്‍ രക്തംവാര്ന്നുകിടക്കുകയായിരുന്ന ബേബിയെ ആശുപത്രിയിലെത്തിക്കാതെ കാറുമായി പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാവിലെ മുതല്‍ മുക്കം സ്റ്റേഷന്
പട്ടാപ്പകൽ മുക്കത്ത് കാർ തടഞ്ഞ് കവർച്ച; നഷ്ടമായത് നാലു ലക്ഷം രൂപ; പരാതിയില്ലെന്ന് ഇരകൾ
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ കാർ തടഞ്ഞു നിർത്തി കവർച്ച. മോഷണം പോയത് നാലു ലക്ഷം രൂപ. ബാങ്കിൽ നിന്ന് എടുത്തു കൊണ്ട് വരുകയായിരുന്ന പണമാണ് തട്ടിയെടുത്തത്. കോഴിക്കോട് സ്വദേശികളായ വസീം , ഫൈസല്‍ എന്നിവർക്കാണ് പണം നഷ്ടപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം. വസീമും ഫൈസലും കാരശ്ശേരി ബാങ്കിൽ നിന്ന് നാല് ലക്ഷം രൂപ
മുക്കത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം
കോഴിക്കോട്: മുക്കം മാളിയേക്കലില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. എസ്.ഐ അബ്ദുറഹിമാനാണ് ബൈക്കിടിച്ച് പരുക്കേറ്റത്. സംഭവത്തില്‍ കൊടിയത്തൂര്‍ തെനങ്ങാപറമ്പ് സ്വദേശി അബ്ദുല്ലയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ഇന്നലെ വൈകീട്ട് വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. മുക്കം ഭാഗത്തേക്ക് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞതോടെ ബൈക്ക് മുന്നോട്ടെടുത്ത് എസ്.ഐയെ ഇടിക്കുകയായിരുന്നു. കൈക്ക് പരുക്കേറ്റ
മുക്കത്ത് വാഹനാപകടം: കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; അപകടം കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയില്‍
മുക്കം: മുക്കത്ത് കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. കാറിലുണ്ടായിരുന്ന മൂന്നംഗകുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം പെരുമ്പറമ്പ് മനക്കൽ മുഹമ്മദ് യാസീൻ (26) ഭാര്യ നൈല, മകൻ എന്നിവരെ നിസ്സാരപരിക്കുകളോടെ അഗസ്ത്യൻമുഴിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി – എടവണ്ണ സംസ്ഥാന പാതയിൽ മുക്കം പി.സി. ജങ്ഷനിൽ വ്യാഴാഴ്ചരാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തലകീഴായി മറിഞ്ഞ
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് തര്‍ക്കം; മുക്കത്ത് യുവാവ് സഹോദരന്റെ തലയ്ക്ക് വെട്ടി, ഗുരുതര പരിക്ക്
കോഴിക്കോട്: മുക്കം മാമ്പറ്റയില്‍ ജേഷ്ഠന് അനുജനെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചു. മാമ്പറ്റ സ്വദേശി ജ്യോതിഷാണ് അനുജന് ജിതേഷിന്റെ തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ചത്. മൊബൈല്‍ ഫോണ്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടയില്‍ ജ്യോതിഷ് ജിതേഷിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് ഒന്നര മണിയോടുകൂടി ആയിരുന്നു സംഭവം.വെട്ടേറ്റ ജിതേഷ് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ആഴത്തില്‍
മുക്കത്ത് കളിക്കുന്നതിനിടെ ജെ.സി.ബിയുടെ ടയര്‍ ശരീരത്തില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം
മുക്കം: ജെ.സി.ബി.യുടെ ടയര്‍ ദേഹത്ത് വീണ് നാല് വയസുകാരന്ദാരുണാന്ത്യം. വെള്ളിയാഴ്ച്ച പതിനൊന്നരയോടെയാണ് സംഭവം. ചെറുവാടി കണ്ടാംപറമ്പില്‍ കൊന്നാലത്ത് അബ്ദുല്‍ മജീദിന്റെ മകന് നാഫി അബ്ദുല്ല (4) ആണ് മരിച്ചത്. ജെ.സി.ബി.ഡ്രൈവറായ പിതാവ് വീടിന്റെ വശത്ത് മരത്തോട് ചാരി വച്ചിരുന്ന ടയര്‍,മുറ്റത്ത്കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അബദ്ധത്തില്വീഴുകയായിരുന്നു. അല്പ സമയത്തിന് ശേഷം ഭക്ഷണം നല്കാന് തിരക്കിയപ്പോയാണ്, വീട്ടുകാര്‍ അപകടം