Tag: muhammad riyas

Total 4 Posts

‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ

പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വിശന്ന് ബുദ്ധിമുട്ടേണ്ട; ഭക്ഷണം വാഹനത്തില്‍ നല്‍കാന്‍ ‘ഇന്‍-കാര്‍ ഡൈനിങ്’ പദ്ധതി

തിരുവനന്തപുരം: കെടിഡിസി റസ്റ്റോറന്റുകളിലെ ഭക്ഷണം വാഹനങ്ങളില്‍ തന്നെ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കമാകുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്ര ചെയ്യുന്നവര്‍ക്ക് പഴയതുപോലെ വഴിയില്‍നിന്ന് സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന സ്ഥിതി വന്നിട്ടില്ലാത്ത സാഹചര്യത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കെടിഡിസി ആഹാര്‍ റസ്റ്റോറന്റുകളിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പദ്ധതി

വിനോദസഞ്ചാരമേഖലയുടെ തിരിച്ചുവരവിന് എല്ലാവിധ സഹായവും നല്‍കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോവിഡ് വ്യാപനംമൂലം പ്രതിസന്ധിയിലായ വിനോദസഞ്ചാരമേഖലയ്ക്ക് പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഈ മേഖലയ്ക്കുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കുന്നതിന് ബാങ്ക് പ്രതിനിധികളുടെ യോഗം വിളിക്കും. കോവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷത കുറഞ്ഞാലുടന്‍ ഈ മേഖലയില്‍ 100 ശതമാനം വാക്സിനേഷന്‍ നടപ്പാക്കും. വിനോദസഞ്ചാരവികസനത്തിന് കൊച്ചി നഗരസഭയുമായി ചേര്‍ന്ന്

റോഡിനെ സംബന്ധിച്ച പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ്: ജൂണ്‍ 7 മുതല്‍ പ്ലേ സ്റ്റോറില്‍; മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: സംസ്ഥാനത്ത് പൊതുജനങ്ങള്‍ക്ക് റോഡുകളുമായി ബന്ധപ്പെട്ട പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പെത്തുന്നു. പുതിയ സംവിധാനം നടപ്പിലാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് റോഡുകളെ പറ്റിയുള്ള ഏത് പരാതിയും ഇനി ഈ ആപ്പിലൂടെ അറിയാക്കാം. ജൂണ്‍ 7 മുതല്‍ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ലഭ്യമാവും. ആപ്പ് വഴി

error: Content is protected !!