Tag: Mudadi

Total 8 Posts

കൊയിലാണ്ടി മൂടാടിക്ക് സമീപം ദേശീയ പാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം; വന്‍ ഗതാഗതക്കുരുക്ക്

കൊയിലാണ്ടി: മൂടാടിക്ക് സമീപം ദേശീയ പാതയിൽ ടിപ്പര്‍ ലോറി മറിഞ്ഞ് അപകടം. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാത്രി 8 മണിയോടെ മൂടാടി വെള്ളറക്കാട് വെച്ച് ലോറി മറിഞ്ഞത്. കൊയിലാണ്ടി ഭാഗത്ത് നിന്നും വടകര ഭാഗത്തേയ്ക്ക് മെറ്റല്‍ കയറ്റി പ്പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. വേഗതയില്‍ വന്ന ബൈക്ക് വെട്ടിച്ചപ്പോൾ ലോറി നിയന്ത്രണം വിട്ട് അപകടം സംഭവിക്കുകയായിരുന്നെന്നാണ്

മൂടാടിയിൽ തെരുവുനായ ആക്രമണം; നാലുപേർക്ക് കടിയേറ്റു

മൂടാടി: മൂടാടി പഞ്ചായത്തിലെ നന്തിയിലും ചിങ്ങപുരത്തുമായി വീണ്ടും തെരുവുനായയുടെ ആക്രമണം. ആക്രമണത്തില്‍ നാല് പേര്‍ക്ക് കടിയേറ്റു. ഇന്ന് രാവിലെയാണ് സംഭവം. നന്തിയില്‍ വീരവഞ്ചേരി പാറക്കാട് ഭാഗത്ത് ചെറിയ കുട്ടിയടക്കം രണ്ട് പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയുടെ ആക്രമണത്തില്‍ സദാനന്ദന്‍, ഇറുവച്ചേരി മൊയ്തീന്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊയ്തീന് കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിങ്ങപുരത്തും എളമ്പിലാട്, 20 മൈല്‍സ്

മൂടാടിയിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 73.5 ലിറ്റർ മാഹി മദ്യം എക്സൈസ് പിടികൂടി

കൊയിലാണ്ടി: കാറിൽ കടത്തുകയായിരുന്ന മാഹി മദ്യം പിടികൂടി. മൂടാടിയില്‍ വെച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു കാറില്‍ കടത്തുകയായിരുന്ന 73.5 ലിറ്റര്‍ മദ്യം എക്‌സൈസ് പിടികൂടിയത്. മൂടാടി വീമംഗലം സ്കൂളിന് സമീപം ഹൈവെയിൽ നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. കെ.എൽ 62, സി 6385 നമ്പര്‍ കാറില്‍ മദ്യം കടത്തി കൊണ്ട് വന്ന കുറ്റത്തിനു കാര്‍യാത്രക്കാരന്‍ ഒളവണ്ണ

ഇതുവരെ ബലിയിട്ടത് പതിനായിരത്തിലേറെ ആളുകൾ; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ കര്‍ക്കിടക ബലിതര്‍പ്പണം രാത്രി ഏഴുവരെ

മൂടാടി: കര്‍ക്കിടക വാവുബലിതര്‍പ്പണ ചടങ്ങുകള്‍ക്കായി മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാദേവി ക്ഷേത്രത്തില്‍ വന്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്നുമണിമുതല്‍ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവൃത്തികളെല്ലാം നേരത്തെ നടത്തിയിരുന്നു. ഇതിനകം പതിനായിരത്തോളം പേരാണ് ബലിതര്‍പ്പണം നടത്തിയത്. ഒരേസമയം ആയിരംപേര്‍ക്ക് ചടങ്ങ് നടത്താനുള്ള സൗകര്യമാണ് ഒരുക്കിയത്. എരവത്ത് ഭാസ്‌കരനാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് നേതൃത്വം

കര്‍ക്കടക വാവുബലി; മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, പുലർച്ചെ മൂന്ന് മണി മുതല്‍ കര്‍മങ്ങള്

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാ ക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂര്‍ത്തിയായി. നാളെ പുലര്‍ച്ചെ മൂന്ന് മണി മുതല്‍ കടല്‍ക്കരയിലെ ക്ഷേത്ര ബലിത്തറയില്‍ ബലികര്‍മ്മങ്ങള്‍ നടക്കും. ദേശീയപാതയിലെ ക്ഷേത്ര കവാടം മുതല്‍ രണ്ട് വരിയായിട്ടായിരിക്കും ക്ഷേത്ര ബലിതര്‍പ്പണ കൗണ്ടറിലേക്ക് ഭക്തരെ കടത്തിവിടുക. കൗണ്ടറില്‍ നിന്നുതന്നെ ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക് കടക്കാം. ബലി കഴിഞ്ഞതിന്‌ ശേഷം ക്ഷേത്രകുളത്തില്‍

കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു

കൊയിലാണ്ടി: ബൈക്കിൽ ലോറിയിടിച്ച് കൊയിലാണ്ടിയിൽ യുവാവിന് ദാരുണാന്ത്യം. മൂടാടി ഹിൽബസാർ കളരി വളപ്പിൽ മുഫീദ് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള ബി.ഇ.എം സ്കൂളിന് സമീപമാണ് സംഭവം. മുഫിദ് സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി വന്നു തട്ടുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും ബൈക്ക് യാത്രികർ മറിഞ്ഞു വീഴുകയായിരുന്നു. ഇവരെ ഇടിച്ചിട്ട

കെഎസ്ഇബി കൊയിലാണ്ടി നോർത്ത് സെക്ഷനിൽ മാറ്റം വരുന്നു; ഉപഭോക്താക്കൾ ശ്രദ്ധിക്കുക.

മൂടാടി: നിലവില്‍ കൊയിലാണ്ടി നോര്‍ത്ത് ഇലക്ട്രികല്‍ സെക്ഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന വിയ്യൂര്‍ ടെമ്പിള്‍ മുതല്‍ പൊറ്റോല്‍ത്താഴ , കേളു ഏട്ടന്‍ മന്ദിരം, കുന്നത്ത് താഴ , കൊല്ലം എസ്എന്‍ഡിപി കോളേജ്, കൊല്ലം ഗേറ്റ്, കുന്നത്ത് താഴ വരെയുള്ള 6 ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ വരുന്ന വൈദ്യുതി ഉപഭോക്താക്കളെ 2021 ജനുവരി 25ാം തിയ്യതി മുതല്‍ മൂടാടി ഇലക്ട്രികല്‍

ബയോഫ്ലോക്ക് മത്സ്യകൃഷി വിളവെടുത്തു

മൂടാടി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ആരംഭിച്ച ബയോഫ്ലോക്ക് മത്സ്യകൃഷി വിളവെടുത്തു. തൈക്കേടത്ത് സജീവന്റെ വീട്ടുവളപ്പിലാണ് മത്സ്യകൃഷി ആദ്യം തുടങ്ങിയത്. പഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യം സ്ഥിരം സമിതി അദ്ധ്യക്ഷ എം പി അഖില അദ്ധ്യക്ഷയായി. വാര്‍ഡംഗം കെ പി ലത, ഫിഷറീസ്

error: Content is protected !!