Tag: msf

Total 13 Posts

വിവാദ കാഫിർ സ്ക്രീൻഷോട്ട് ആദ്യം പ്രചരിപ്പിച്ച റിബേഷിനെ സ്കൂളിൽ നിന്നും പുറത്താക്കുക; ആറങ്ങോട് സ്കൂളിലേക്ക് എം.എസ്.എഫ് മാർച്ച്

വടകര: വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിപ്പിച്ച ആറങ്ങോട് എം.എൽ.പി സ്‌കൂൾ അധ്യാപകനും ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റുമായ റിബേഷിനെ സ്കൂളിൽ നിന്നു പുറത്താക്കണ മെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് മാർച്ച് നടത്തി. പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞത് ഏറെനേരത്തെ സംഘർഷത്തിന് വഴിവെച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: ഫാത്തിമ

ബാന്‍ഡ് മേളങ്ങളുമായി ചങ്ങാതിക്കൂട്ടത്തിന്‍റെ റാലി; എം.എസ്.എഫ് എടവരാട് ശാഖ ബാല കേരളം ‘ചങ്ങാതി കൂട്ടം’ പരിപാടി സംഘടിപ്പിച്ചു

എടവരാട്: എം.എസ്.എഫ് എടവരാട് ശാഖ ബാല കേരളം “ചങ്ങാതി കൂട്ടം” പരിപാടി സംഘടിപ്പിച്ചു. എടവരാട് നഞ്ഞാളൂർ മുക്കിൽ നിന്നും ശാഖാ ക്യാപ്റ്റൻ ഷാദിലിന് പതാക കൈമാറി മുസ്ലിം ലീഗ് ഒന്നാം വാർഡ് പ്രസിഡന്റ്‌ വളാഞ്ഞി ഇബ്രാഹിം ബാല കേരളത്തിന്റെ റാലിക്ക് തുടക്കം കുറിച്ചു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ ക്ലാസും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു.

പേരാമ്പ്രയിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ച് എം.എസ്.എഫ്

പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 20 മുതൽ 26 വരെ നടക്കുന്ന നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണാർഥം ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കടിയങ്ങാട് ടർഫിൽ വെച്ച് നടന്ന ടൂർണ്ണമെന്റ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മത് ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ദിൽഷാദ്

എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം; പുതിയ ഭാരവാഹികൾ ഇവരാണ്…

പേരാമ്പ്ര: എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫിസിൽ ചേർന്ന പുനഃസംഘടന യോഗത്തിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്. പ്രസിഡന്റായി ദിൽഷാദ് കുന്നിക്കലിനെയും ജനറൽ സെക്രട്ടറിയായി എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂരിനെയും, ട്രഷററായി അൻസിൽ കീഴരിയൂരിനെയും തെരഞ്ഞെടുത്തു. റിട്ടേണിംങ് ഓഫിസർ അജ്മൽ കൂനഞ്ചേരി യോഗ നടപടികൾ നിയന്ത്രിച്ചു. മണ്ഡലം

നടുവണ്ണൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ഗ്രാമയാത്ര

നടുവണ്ണൂര്‍: എം.എസ്.എഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്ക് തുടക്കമായി. ശാഖാ തലത്തില്‍ നടക്കുന്ന ഗ്രാമയാത്ര ചെമ്മലപ്പുറത്ത് നിന്നാണ് ആരംഭിച്ചത്. ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് നസീര്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് വിജയികളായ പതിനാറോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള തുടര്‍പഠന സാധ്യതകള്‍ ഉദ്ഘാടകന്‍ വിശദീകരിച്ചു. എം.എസ്.എഫ് പഞ്ചായത്ത്

ഏകദിന നേതൃക്യാമ്പ് സംഘടിപ്പിച്ച് എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി

പേരാമ്പ്ര: എം.എസ്.എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി ‘ ഒരുമിച്ചിരിക്കാം നവവസന്തം തീര്‍ക്കാം ‘ എന്ന പ്രമേയത്തില്‍ പഞ്ചായത്തിലെ വിവിധ ശാഖകളിലെ ഭാരവാഹികള്‍ക്കായി ഏകദിന നേതൃക്യാമ്പ് ‘ഇസ്ദിഹാര്‍’ സംഘടിപ്പിച്ചു. എം.എസ്.എഫ് പ്രസിഡന്റ് ജാസിം മുഹമ്മദ് പതാക ഉയര്‍ത്തി. മുസ്ലിം ലീഗ് കോഴിക്കോട് ജില്ല ഉപാധ്യക്ഷന്‍ എസ്.പി കുഞ്ഞമ്മത് നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാവിലെ 9 മുതല്‍ രാത്രി

അരിക്കുളത്ത് ഓൺലൈൻ പഠനം അവതാളത്തിൽ: പ്രതിഷേധവുമായി എം.എസ്.എഫ്, ഉടൻ പരിഹാരം കണ്ടെത്തുമെന്ന് അധികൃതർ

അരിക്കുളം: മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ അപര്യാപ്തത കാരണം അരിക്കുളത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനം അവതാളത്തില്‍. വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എം.എസ്സ്.എഫ് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. അരിക്കുളം പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് ഈ.കെ അഹമ്മദ് മൗലവി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നെറ്റ്‌വര്‍ക്ക് പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഭരണസമിതിക്ക് എം.എസ്സ്.എഫ് പഞ്ചായത്ത് കമ്മിറ്റി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി

മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യതയില്‍ പ്രതിഷേധിച്ച് ചങ്ങരോത്ത് എം.എസ്.എഫിന്റെ നില്‍പ്പു സമരം

പേരാമ്പ്ര: മലബാര്‍ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് ദൗര്‍ലഭ്യതയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് നില്‍പ്പു സമരം സംഘടിപ്പിച്ചു. എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ‘മലബാര്‍ സമര’ത്തിന്റെ ഭാഗമായാണ് ചങ്ങരോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നില്‍പ്പ് സമരം നടത്തിയത്. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് കന്നാട്ടി സമരം ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം 56659

എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: എം.എസ്.എഫിന്റെ നേതൃത്വത്തില്‍ മേപ്പയ്യൂരില്‍ ഹബീബ് അനുസ്മരണം സംഘടിപ്പിച്ചു. എം.എസ്.എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പി. ഹബീബ് റഹ്‌മാന്റെ അനുസ്മരണം ”പ്രിയപ്പെട്ട പ്രസ്ഥാനത്തിന്റെ പ്രിയപ്പെട്ട ഹബീബ്, ഓര്‍മ്മകളിലെ വെള്ളി നക്ഷതം” എന്ന ശീര്‍ശകത്തില്‍ സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍

വായനാദിനത്തില്‍ എംഎസ്എഫ് ഭരണ ഘടനാ വായന നടത്തി

പേരാമ്പ്ര: മതം നോക്കി പൗരത്വം നിശ്ചയിക്കുക്കുകയും പൗരന്റെ മൗലിക അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും ചെയ്യുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ചങ്ങരോത്ത് പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വയനാ വാരാചണ ക്യാമ്പയിന്റെ ഭാഗമായി എം.എസ്.എഫ് കന്നാട്ടി ശാഖാ ഭരണഘടനാ വായന വായന നടത്തി. വാര്‍ഡ് മെമ്പര്‍ പാളയാട്ട് ബഷീര്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ശിഹാബ് കന്നാട്ടി, പഞ്ചായത്ത്

error: Content is protected !!