Tag: MOTHER
‘ഞങ്ങൾ എത്തുമ്പോൾ കുഞ്ഞ് കരയുകയായിരുന്നു, ഞാനെടുത്തു മാറോടണച്ചപ്പോഴാണ് അവന്റെ കരച്ചിൽ അടങ്ങിയത്’; അച്ഛനും മുത്തശ്ശിയും ചേർന്ന് തട്ടിക്കൊണ്ടു പോയ പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ നൽകിയ ചിങ്ങപുരം സ്വദേശിനിയായ പൊലീസുകാരി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
കൊയിലാണ്ടി: ‘ജോലിയിൽ കയറി ഇത്രയും സംതൃപ്തിയോടെ ഉറങ്ങിയ ദിനമുണ്ടായിട്ടില്ല. അന്ന് രാവിലെ മുഴുവൻ ആധിയിലായിരുന്നു. പന്ത്രണ്ട് ദിവസം മാത്രമുള്ള കുഞ്ഞിനെയല്ലേ കാണാതായിരിക്കുന്നത്. കുഞ്ഞിനെ കണ്ടെത്തി തിരികെ അമ്മയുടെ കയ്യിൽ ആരോഗ്യത്തോടെ കൊടുത്തപ്പോഴാണ് സമാധാനമായത്’. കോഴിക്കോട് പൂളക്കടവിൽ പിതാവും പിതൃ മാതാവും നവജാത ശിശുവിനെ തട്ടികൊണ്ടുപോയ സംഭവത്തില്‍ കുഞ്ഞിനെ കണ്ടെത്താൻ വിവരമറിഞ്ഞപ്പോൾ മുതൽ പോലീസുകാർ അശ്രാന്തം പരിശ്രമിക്കുകയായിരുന്നു.
പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍
കൊയിലാണ്ടി: പെരുവട്ടൂരില്‍ അമ്മയും മകനും തൂങ്ങി മരിച്ച നിലയില്‍. നടേരി റോഡില്‍ ചേരിക്കുന്നുമ്മല്‍ താമസിക്കും ഇല്ലത്ത്താഴ പ്രസന്ന (60) മകന്‍ പ്രശാന്ത് (28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വൈകീട്ടോടെ അയല്‍വാസിയായ സ്ത്രീയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതല്‍ ഇരുവരെയും വീടിന് പുറത്ത് കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ
മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സിനെടുക്കാം; നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു
കോഴിക്കോട്: മുലയൂട്ടുന്ന അമ്മമാര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാമെന്ന ദേശീയ സാങ്കേതിക സമിതി ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. കോവിഡ് മുക്തി നേടിയ ശേഷം മൂന്ന് മാസം കഴിഞ്ഞ് വാക്‌സിനെടുത്താല്‍ മതിയെന്ന നിര്‍ദേശവും കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. ഒന്നാം ഡോസെടുത്തതിന് ശേഷം കോവിഡ് ബാധിച്ചിട്ടുണ്ടെങ്കില്‍ അസുഖം ഭേദമായതിന് ശേഷം മൂന്ന് മാസം വരെ രണ്ടാമത്തെ ഡോസ് വൈകിപ്പിക്കാമെന്നുള്ള ശുപാര്‍ശയും