Tag: MOBILE MEDICAL UNIT
വയോജനങ്ങള്‍ക്ക് ആശ്വാസമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ്; നാളെ പരിശോധന ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട് മദ്രസാ പരിസരത്ത്
പേരാമ്പ്ര: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നാളെ ചങ്ങരോത്ത് പഞ്ചായത്തില്‍. ചങ്ങരോത്ത് പഞ്ചായത്തിലെ കൂടലോട്ട് മദ്രസപരിസരത്താണ് രോഗികളെ പരിശോധിക്കുന്നത്. രാവിലെ 9.30 മുതല്‍ 12.30 വരെയാണ് പരിശോധന ഉണ്ടായിരിക്കുക. 60 വയസ്സ് കഴിഞ്ഞ കിടത്തി ചികിത്സ ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് പരിശോധനാ സൗകര്യം. ആദ്യ പരിശോധയ്ക്ക് എത്തുന്നവര്‍ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് കൊണ്ടു പോവേണ്ടതാണ്.
വയോജനങ്ങളുടെ ശ്രദ്ധയ്ക്ക്! നിങ്ങളെ പരിശോധിക്കാനായി ഒരോ പ്രദേശത്തേക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് എത്തുന്നു; നവംബര്‍ ഇരുപത്തിനാലിന് പരിശോധന മുയിപ്പോത്ത് സബ് സെന്ററില്‍
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് നവംബര്‍ 24ന് മുയിപ്പോത്ത് സബ് സെന്ററില്‍ വെച്ച് രോഗികളെ പരിശോധിക്കും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേര്‍ന്ന് വയോജനങ്ങള്‍ക്കു വേണ്ടി നടത്തുന്ന പദ്ധതിയുടെ ഭാഗമായാണ് പരിശോധന. 60 വയസ്സു കഴിഞ്ഞ രോഗികളെ ഓരോ പ്രദേശത്തും ചെന്ന് പരിശോധന നടത്തി അത്യാവശ്യമുള്ള മരുന്നുകള്‍ അവിടെവച്ച് തന്നെ
ജീവിതശൈലി രോഗങ്ങള്‍ക്കുള്‍പ്പെടെ പരിശോധനാ സൗകര്യവും അത്യാവശ്യ മരുന്നും; വയോജനങ്ങള്‍ക്ക് ചികിത്സയുമായി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ യൂണിറ്റ് ഇന്ന് മുതല്‍ ഓരോ പ്രദേശത്തേക്കുമെത്തും
പേരാമ്പ്ര: വയോജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ ഓരോ പ്രദേശത്തും ഇനി ബ്ലോക്ക് പഞ്ചായത്തിന്റെ മൊബൈല്‍ യൂണിറ്റെത്തും. ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ വകയിരുത്തിയ 19.5 ലക്ഷംരൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അറുപത് വയസ്സ് കഴിഞ്ഞ, കിടപ്പ് രോഗികളല്ലാത്തവര്‍ക്കാണ് ചികിത്സ ലഭ്യമാക്കുക. ആദ്യ പരിശോധനയ്‌ക്കെത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് കൊണ്ടുപോകേണ്ടതാണ്. പി.എച്ച്.സികള്‍ ഉള്ള പ്രദേശം ഒഴിവാക്കി മറ്റിടങ്ങളിലെ പകല്‍വീട്, സര്‍ക്കാര്‍
പന്തലായനി ബ്ലോക്കിൽ മൊബൈൽ മെഡിക്കൽ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് തിരുവങ്ങൂര്‍ സിഎച്ച്‌സി കേന്ദ്രീകരിച്ച് ആരംഭിച്ചു. ഒരു ഡോക്റ്റര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു ജെഎച്ച് ഐ, എന്നിവരടങ്ങിയതാണ് മെഡിക്കല്‍ യൂണിറ്റ്. ചേമഞ്ചേരി, ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്തുംകളും കൊയിലാണ്ടി നഗരസഭയിലെ 34 വാര്‍ഡുകളും ആണ് മെഡിക്കല്‍ യൂണിറ്റിന്റെ പരിധി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്