Tag: MISSING
കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി
കൊയിലാണ്ടി: കൊല്ലം പിഷാരികാവിനടുത്ത് 21കാരനെ കാണാനില്ലെന്ന് പരാതി. തളിപ്പുറത്ത് ചെറുവാഴയില്‍ രാജന്റെയും ഷര്‍മ്മിളയുടെയും മകനായ ശ്യാംലാലിനെയാണ് കാണാതായത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയ്ക്കാണ് കാണാതായ കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 7025262521 ഈ നമ്പറില്‍ ബന്ധപ്പെടുക.
സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ജൂനിയർ അസിസ്റ്റൻ്റിനെ കാണാതായി
വടകര: സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫീസിലെ ജൂനിയർ അസിസ്റ്റൻ്റിനെ കാണാനില്ലെന്ന് പരാതി. മാക്കൂൽപീടികയിൽ കൂളിയുള്ള പറമ്പത്ത് കെ പി അനിൽകുമാറിനെയാണ് കാണാതായത്. ഇദ്ദേഹത്തിന്റെ കാർ ദേശീയപാതയിൽ നാരായണനഗറിൽ ഫെഡറൽബാങ്കിനു സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വടകര പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് അനിൽകുമാറിനെ കാണാതായത്.
മലപ്പുറത്ത് പതിനഞ്ചുകാരനെ കാണാതായിട്ട് ഒരാഴ്ച; തെരച്ചില്‍ താത്ക്കാലികമായി അവസാനിപ്പിച്ചു
മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയിലെ മുഹമ്മദ് സൗഹാന് വേണ്ടിയുളള തെരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്. തുടര്‍ച്ചയായ ഏഴ് ദിവസം സൗഹാന് വേണ്ടിയുളള തെരച്ചില്‍ വീടിന്റെ പരിസരത്തും വീടിനോട് ചേര്‍ന്ന വനപ്രദേശത്തും നടത്തിയ ശേഷമാണ് നാട്ടുകാര്‍ തെരച്ചില്‍ അവസാനിപ്പിച്ചത്.
പാലത്തില്‍നിന്ന് ചാലിയാറില്‍ ചാടിയ ആളെ കണ്ടെത്താനായില്ല, തിരച്ചില്‍ തുടരും
ഫറോക്ക്: ദേശീയപാതയില്‍ ഫറോക്ക് പുതിയപാലത്തിനു മുകളില്‍നിന്ന് ചാലിയാറിലേക്ക് ചാടിയ ആളെ കണ്ടെത്താനായില്ല. വ്യാഴാഴ്ച പകല്‍ നാലോടെയാണ് പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്‍ വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ടതായി ഫറോക്ക് പൊലീസില്‍ വിവരം ലഭിച്ചത്. പുഴയില്‍ തോണിയില്‍ മീന്‍ പിടിത്തത്തിലേര്‍പ്പെട്ടിരുന്നവരാണ് ദൃക്‌സാക്ഷികള്‍. ഫറോക്ക് പൊലീസും മീഞ്ചന്ത ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ പൊലീസും രാത്രി എട്ടുവരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കോസ്റ്റല്‍ പൊലീസിന്റെ
തിക്കോടിയില്‍ നിന്ന് കാണാതായ യുവതിയേയും മകനെയും കണ്ടെത്തിയില്ല, അന്വേഷണം ഊര്‍ജിതം
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ നിന്ന് കാണാതായ അമ്മയെയും മകനേയും കാണ്ടെത്തിയില്ല. ഇന്നലെ രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് പയ്യോളി പോലീസ് അറിയിച്ചു വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്റ്റേഷന്‍- 04962602034 7736667952 9746063659 8606800066
തിക്കോടിയില്‍ യുവതിയേയും മകനെയും കാണാനില്ലെന്ന് പരാതി
തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ അമ്മയെയും മകനേയും കാണാനില്ല. ഇന്ന് രാവിലെ 6.30 മുതലാണ് കാണാതായത്. കണ്ടു കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കണമെന്ന് നിര്‍ദേശം. വിളിക്കേണ്ട നമ്പര്‍ പയ്യോളി പോലീസ് സ്‌റ്റേഷന്‍- 04962602034 7736667952 9746063659 8606800066