Tag: missing case

Total 28 Posts

വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിയെ ബാം​ഗ്ലൂരിലെ കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി

വടകര: മെഡിക്കൽ വിദ്യാർത്ഥിയെ ബാം​ഗ്ലൂരിലെ കോളജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി. വില്ല്യാപ്പള്ളി സ്വദേശി അലൻ കൃഷ്ണനെ (20)യാണ് കാണാതായത്. 24.04.25 രാവിലെ 11 മണിമുതൽ ബെൽഗാവിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുമാണ് അലനെ കാണാതായത്. കർണാടകയിലെ ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അലൻ കൃഷ്ണൻ. ബെൽഗാവി പോലീസ്

കോഴിക്കോട് വനിതാ – ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പോക്സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാതായി

കോഴിക്കോട്: കോഴിക്കോട്ടെ വനിതാ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നും പോക്‌സോ കേസ് അതിജീവിതയേയും കുഞ്ഞിനേയും കാണാനില്ലെന്ന് പരാതി. 17കാരിയേയും മൂന്ന് വയസ്സുള്ള കുഞ്ഞിനേയുമാണ് കാണാതായത്. സംഭവത്തില്‍ ടൗണ്‍ പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെളളിമാടുകുന്നിൽ സിഡബ്ല്യുസിക്ക് മുൻപിൽ ഹാജരാക്കിയ ഇവരെ സിഡബ്ല്യുസിയുടെ നിർദേശപ്രകാരമാണ് ഞായറാഴ്ച ഉച്ചയോടെ വനിത ശിശുസംരക്ഷണ കേന്ദ്രത്തിലെത്തിച്ചത്. സ്വമേധയാ ഇവര്‍ പുറത്തേക്ക് പോവുകയായിരുന്നെന്നാണ്

പിഷാരികാവ് ക്ഷേത്രോത്സവത്തിനിടെ താക്കോലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടോ? ഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രാത്സവത്തിനായി എത്തിയ ഭക്തജനങ്ങളില്‍ നിന്ന് നഷ്ടപ്പെട്ട താക്കോലുകള്‍ ലഭിക്കാന്‍ ക്ഷേത്രഓഫീസുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. ഉത്സവം കഴിഞ്ഞതിന് ശേഷം ക്ഷേത്ര പരിസരത്ത് നിന്നായി പത്തിലധികം താക്കോലുകളാണ് ലഭിച്ചിട്ടുള്ളത്. നാല് ബുള്ളറ്റ് താക്കോല്‍ മറ്റ് വാഹനങ്ങളുടെ താക്കോലുകള്‍ ഉള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഉടമസ്ഥര്‍ താക്കോല്‍ ലഭിക്കുവാനായി ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496-2620568. Description: Lost

എറണാകുളത്തെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനം; ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം

കൊയിലാണ്ടി: എറണാകുളത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ പുളിയഞ്ചേരി സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹരജിയുമായി കുടുംബം. പുളിയഞ്ചേരി തോട്ടനാരിക്കുനി സാരംഗിനെയാണ് കാണാതായത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് ജോലിക്കായി ഇറങ്ങിയ ഇയാള്‍ തിരികെ വന്നില്ലെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചതെന്നാണ് സാരംഗിന്റെ കുടുംബം പറയുന്നത്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോ എന്ന കമ്പനിയിലെ തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ ഡയറക്ട് മാര്‍ക്കറ്റിങ്

വളയത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി

വളയം: ചെറുമോത്ത് നിന്നും കാണാതായ യുവതിയെയും മക്കളെയും കണ്ടെത്തി. കുറുങ്ങോട്ട് ഹൗസിൽ ആഷിത (29), മക്കളായ മെഹ്റ ഫാത്തിമ(10), ലുക്ക്മാൻ(5) എന്നിവരെയാണ് കണ്ടെത്തിയത്. യുവതിയുടെ കുടുംബം നടത്തിയ പരിശോധനയിലാണ് ഇന്ന് പുലർച്ചെ 5.30 ഓടെ ഡൽഹി നിസാമുദീൻ ബസ്സ്റ്റാൻഡിൽ നിന്നും മൂവരെയും കണ്ടെത്തിയത്‌. കഴിഞ്ഞ ദിവസമാണ് ഇവരെ കാണാതായത്. വസ്ത്രങ്ങൾ വാങ്ങിക്കാനുണ്ടെന്ന് പറഞ്ഞാണ് ആഷിത മക്കളേയും

കോഴിക്കോട് സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി; കുട്ടിയെ ലഭിച്ചത് പൂനെയില്‍ നിന്നും

കോഴിക്കോട്: സ്‌കൂള്‍ ഹോസ്റ്റലില്‍ കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. പൂനെയില്‍ നിന്നാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ബീഹാര്‍ സ്വദേശിയായ സന്‍സ്‌കാര്‍ കുമാറിനെയായിരുന്നു കാണാതായത്. മാര്‍ച്ച് 24നാണ് വേദവ്യാസ സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്നും കുട്ടി സാഹസികമായി കടന്നുകളഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസ് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കുട്ടിക്കുവേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു. കാണാതായ അന്ന് കുട്ടി പാലക്കാട്

പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി

പേരാമ്പ്ര: പേരാമ്പ്രയില്‍ താമസിക്കുന്ന വയോധികയെ കാണാതായതായി പരാതി. കാസര്‍ഗോഡ് സ്വദേശിയായ പേരാമ്പ്ര കുരിക്കിലേരി താമസിക്കും സുധ അന്തര്‍ജനം (65) ആണ് 26.02.2025 ന് രാവിലെ 10 മണി മുതല്‍ കാണാതയത്. പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസറ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. മാനസികാസ്വസ്ഥമുള്ള വയോധിക ഇവരുടെ കോട്ടയത്തുള്ള ബന്ധുവിന്റെ വീട്ടിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍കഴിഞ്ഞ

വടകര താഴങ്ങാടി സ്കൂളിലെ അധ്യാപകനെ കാണാനില്ലെന്ന് പരാതി

വടകര: അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂളിലെ അധ്യാപകനാണ്. മാർച്ച് മൂന്ന് മുതലാണ് ദേവദർശിനെ കാണാതായത്. ദിവസവും വടകരയിൽ നിന്ന് ബസിനാണ് മേപ്പയ്യൂരേക്ക് പോകാറുള്ളത്. അന്നേദിവസം സ്കൂൾ വിട്ട് സഹപ്രവർത്തകന്റെ വാ​ഹനത്തിൽ ദേവദർശ് ബസ് കയറുന്നതിനായി വടകര ടൗണിൽ വന്നിറങ്ങിയിരുന്നു. എന്നാൽ രാത്രി

കൊയിലാണ്ടി മുചുകുന്ന് സ്വദേശിനിയായ യുവതിയേയും രണ്ട് മക്കളെയും കാണാനില്ലെന്ന് പരാതി

കൊയിലാണ്ടി : മുചുകുന്ന് കേളപ്പജി നഗര്‍ സ്വദേശിയായ യുവതിയെയും രണ്ട് മക്കളെയും കാണാതായി. വലിയ മലയില്‍ അശ്വതി (27), തേജല്‍ (7), തൃഷള്‍ (5) എന്നിവരെയാണ് ഇന്ന് രാവിലെ മുതല്‍ കാണാതായത്. വീട്ടില്‍ നിന്നും ജോലിക്കെന്ന് പറഞ്ഞ് പോയതാണ് അശ്വതി. മക്കള്‍ സ്‌കൂള്‍ ബസിലുമാണ് പോയത്. എന്നാല്‍ വൈകുന്നേരമായിട്ടും കുട്ടികള്‍ തിരിച്ചെത്താതായതോടെ ബന്ധുക്കള്‍ സ്‌കൂള്‍ അധികൃതരുമായി

കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി

പയ്യോളി: കാണാതായ പയ്യോളി കോട്ടക്കൽ സ്വദേശിയെ കണ്ടെത്തി. കോട്ടക്കൽ കോട്ടപ്പുറം പള്ളിത്താഴ ആദർശ്(22) നെ എറണാകുളത്ത് നിന്നുമാണ് കണ്ടെത്തിയത്. യുവാവിനെ തിരികെ കൊണ്ടുവരാനായി ബന്ധുക്കൾ എറണാകുളത്തേക്ക് തിരിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കണ്ണൂരിൽ ജോലി ആവശ്യത്തിനായി പോയ ആദർശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്

error: Content is protected !!