Tag: Minister P A Muhammed Riyas
കഠിന പരിശ്രമത്തിനൊടുവിൽ വിജയിച്ചു കയറിയത് 320ാം റാങ്കിലേക്ക്; അഖിലേന്ത്യാ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കെെവരിച്ച ആവള സ്വദേശി സ്വാതി ചോലയ്ക്ക് നാടിന്റെ സ്നേഹാദരം
ചെറുവണ്ണൂർ: അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ അഭിമാന നേട്ടം കെെവരിച്ച ആവള സ്വദേശി സ്വാതി ചോലയെ ആദരിച്ചു. നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക് നേടിയാണ് സ്വാതി നാടിന് അഭിമാനമായത്. ജനകീയ കൂട്ടായ്മ ഒരുക്കിയ അനുമോദന സദസ് പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വരും തലമുറയ്ക്ക് പ്രചോദനമാണ് സ്വാതി ചോലയുടെ
ചിക്കൻ, ബീഫ്, പച്ചക്കറി, കറികളേതായാലും നല്ല അസ്സൽ മസാലക്കൂട്ടുകളിവിടെയുണ്ട്, നേരിട്ടും ഓൺലെെനായും വാങ്ങാം; ഗുണമേന്മയുളള ‘സമം’ രുചി കൂട്ടുമായി ചക്കിട്ടപാറയിലെ വനിതകൾ
പേരാമ്പ്ര: ഗുണമേന്മയുള്ള മസാല കൂട്ടുകൾ ഇനി മുതൽ ചക്കിട്ടപാറയിൽ ലഭിക്കും. ജില്ലാ-ഗ്രാമ പഞ്ചായത്തുകൾ ചേർന്നുള്ള കറി പൗഡർ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ചക്കിട്ടപാറയിൽ ആരംഭിച്ച കറി പൗഡർ യൂണിറ്റ് പൊതുമരാമത്ത് – ടൂറിസം വകുപ്പു മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാക്കാൻ കഴിയുന്ന ഇടപെടലാണ് ചക്കിട്ടപാറയിൽ നടപ്പാക്കിയതെന്ന് മന്ത്രി ഉദ്ഘാടന
അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാടെ സി.പി.എം പ്രവർത്തകർ; രാധക്കും മധുവിനും സ്നേഹവീടിന്റെ താക്കോൽ കെെമാറി മന്ത്രി പി.എ.മുഹമ്മദ് റിയാസ്
അരിക്കുളം: രാധക്കും മധുവിനും സ്വന്തം വീട്ടിൽ സമാധാനമായി കിടന്നുറങ്ങാം, അടച്ചുറപ്പുള്ള വീടെന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് കാരയാടെ സി.പി.എം പ്രവർത്തകർ. സി.പി.എം കാരയാട് ലോക്കലിലെ തറമ്മൽ നോർത്ത് ബ്രാഞ്ച് മീത്തലെ പൊയിലങ്ങൽ രാധക്കും മധുവിനും പുതുതായി നിർമ്മിച്ചു നലകിയ സ്റ്റേഹ വീടിന്റെ താക്കോൽ ദാനം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്
തുറയൂരിലെ ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെ അന്തിയുറങ്ങാം, അടച്ചുറപ്പുള്ള സ്വന്തം വീട്ടിൽ; പയ്യോളി ജനമൈത്രി പോലീസും നാട്ടുകാരും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽദാനം നിർവഹിച്ചു
തുറയൂർ: ഫാത്തിമക്കും രാധക്കുമിനി സമാധാനത്തോടെയുറങ്ങും, അടച്ചുറപ്പുളള സ്നേഹ വീട്ടിൽ. പയ്യോളി ജനമൈത്രി പോലീസിന്റെയും തുറയൂരിലെ സുമനകളുടെയും സഹകരണത്തോടെയാണ് തുറയൂരിലെ കിഴക്കാനത്ത് മുകളിൽ ഫാത്തിമ, രാധ എന്നിവർക്ക് സ്നേഹ വീടൊരുക്കിയത്. ഇരുവരും വാസയോഗ്യമല്ലാത്ത വീടുകളിലാണ് കഴിയുന്നതെന്ന് ബോധ്യമായതോടെയാണ് ജനങ്ങളും പോലീസും മുന്നിട്ടിറങ്ങി പുതിയ വീട് നിർമ്മിച്ചു നൽകാൻ തീരുമാനിച്ചത്. ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ രണ്ട് സ്നേഹവീടുകളാണ്
‘ഹലോ, പൊതുമരാമത്ത് മന്ത്രിയല്ലേ…’; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാ ദുരിതത്തിന് ഒരു ഫോണ്‍വിളിയില്‍ പരിഹാരം; മാതൃകാപരമായ ഇടപെടല്‍ നടത്തിയത് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ യാത്രാദുരിതത്തിന് ഒടുവില്‍ പരിഹാരമായി. അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ പത്ത് സ്ഥലങ്ങളിലാണ് ജല അതോറിറ്റി പൈപ്പ് ഇടാനായി റോഡിന് കുറുകെ കുഴിച്ച ശേഷം പഴയ സ്ഥിതിയിലാക്കാതെ ജനങ്ങളെ ദുരുതത്തിലാഴ്ത്തിയത്. റോഡില്‍ പൈപ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കുഴികള്‍ പൂര്‍ണ്ണമായി മൂടാത്ത സ്ഥിതിയായിരുന്നു. ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായി. നിരവധി പേരാണ് ഇവിടെ അപകടത്തിൽ പെട്ടത്. കൂടുതലും
ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ്; മുളിയങ്ങല്‍-കൈതക്കൊല്ലി റോഡ് നാടിന് സമര്‍പ്പിച്ചു
കായണ്ണബസാര്‍: ലോകോത്തര നിലവാരത്തിലുള്ള പശ്ചാത്തല സൗകര്യം കേരളത്തില്‍ സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മൊത്തം പി.ഡബ്ല്യൂ.ഡി റോഡുകളുടെ അമ്പത് ശതമാനത്തിലധികം ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലെവല്‍ ക്രോസുകളില്ലാത്ത കേരളം സ്വപ്ന പദ്ധതിയാണ്. ഇതിന്റെ ഭാഗമായി ഒമ്പത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം ഒന്നിച്ച്
‘ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണം’; റോഡിന്റെ അറ്റകുറ്റ പണിയില്‍ വീഴ്ചയുണ്ടായാല്‍ പരാതിപ്പെടാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാകണമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡിന്റെ അറ്റകുറ്റ പണിക്ക് ബാധ്യതപ്പെട്ട കരാറുകാരനോ ഉദ്യോഗസ്ഥനോ വീഴ്ച വരുത്തിയാൽ ജനങ്ങൾക്ക് പരാതിപ്പെടാം. മലയോര ഹൈവേയുടെ തകർച്ചയിൽ ആഭ്യന്തര വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതായും ഉദ്യോഗസ്ഥർ കുറ്റക്കാരാണെങ്കിൽ ശക്തമായ നടപടിയുണ്ടാകുമന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. കേരളത്തിൽ ഡി.എൽ.പി അടിസ്ഥാനത്തിൽ നിർമിച്ച റോഡുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ
സഞ്ചാരികൾക്കിനി സുഖയാത്ര; കക്കയം ഡാം സൈറ്റ് റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്
പേരാമ്പ്ര: ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയത്തേക്കുള്ള റോഡ് നവീകരിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. എകരൂൽ കക്കയം ഡാം സൈറ്റ് റോഡ് സന്ദർശിച്ച മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിരവധി പരാതികളാണ് ഈ റോഡുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. ബാലുശേരി എംഎൽഎ കെ എം സച്ചിൻ ദേവിന്റെ അഭ്യർഥന പ്രകാരമാണ് മന്ത്രി ബാലുശേരി മണ്ഡലത്തിലെ വിവിധ
ബാലുശ്ശേരിയുടെ മുഖഛായ മാറുന്നു; ടൗണ്‍ നവീകരണം ഓഗസ്റ്റ് 30-നകം പൂര്‍ത്തിയാക്കും
ബാലുശ്ശേരി : ബാലുശ്ശേരി ടൗൺനവീകരണം ഓഗസ്റ്റ് 30-നു മുൻപ് പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കരാറുകാരനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർശനനിർദേശം നൽകി. ബാലുശ്ശേരി ടൗണിലെ റോഡ് നവീകരണം കൂടാതെ മണ്ഡലത്തിലെ എസ്റ്റേറ്റ്മുക്ക്-കക്കയം റോഡ് നവീകരണവും കൂട്ടാലിട – കൂരാച്ചുണ്ട് റോഡ് നവീകരണവും മന്ത്രി പരിശോധിക്കുകയുണ്ടായി. മൂന്ന് പ്രവൃത്തികളും സമയബന്ധിതമായി നടപ്പാക്കാൻ മന്ത്രി കരാറുകാർക്കും
മന്ത്രി ഇടപെട്ടു; കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിലെ കുഴിയടച്ചു
പേരാമ്പ്ര: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടതോടെ കടിയങ്ങാട് -പെരുവണ്ണാമൂഴി റോഡില്‍ പട്ടാണിപ്പാറയ്ക്ക് സമീപത്തെ കുഴിയടയ്ക്കാന്‍ നടപടിയായി. റോഡിലെ ടാറിങ് ഇളകി വെള്ളക്കെട്ടായിരുന്നതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. നാട്ടുകാര്‍ വാട്സാപ്പില്‍ മന്ത്രിക്ക് പരാതി അറിയിച്ചതോടെയാണ് വേഗംതന്നെ മന്ത്രിയുടെ ഇടപെടലുണ്ടായത്. പരാതി അറിയിച്ച് ഒരുമണിക്കുറിനുള്ളില്‍ വടകരയില്‍നിന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പരാതിക്കാരെ ബന്ധപ്പെട്ട് കാര്യങ്ങള്‍ ആരാഞ്ഞു.