Tag: milma
റെക്കോർഡ് കുറിച്ച് മിൽമ; ഓണ വില്പനയിൽ കഴിഞ്ഞ വർഷത്തേക്കാളും വൻ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തിൽ മാത്രം 37,00,365 ലിറ്റർ പാലും 3,91,576 കിലോ തൈരുമാണ് മിൽമ വിറ്റത്. പാൽ, തൈര് എന്നിവക്ക് പുറമെ മാർക്കറ്റിൽ ഓണം എത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപന നടന്നു. തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സർക്കാർ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി
യാത്രയ്ക്കിടെ ഹൃദയാഘാതം; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു
കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. വട്ടപ്പാറ എസ്.യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് നിന്ന് കടയ്ക്കലിലേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. മുന്‍ അധ്യാപിക എസ്.സുധര്‍മ്മയാണ് ഭാര്യ. ഡോ. റാണി കൃഷ്ണ, ഡോ. വേണി കൃഷ്ണ, വിഷ്ണു
ക്ഷീര സംഘങ്ങളെ ആദായ നികുതിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ആവളയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
പേരാമ്പ്ര:ക്ഷീര സഹകരണ സംഘംങ്ങളെ ആദായ നികുതി പരിധിയില്‍ ഉള്‍പ്പെടുത്തിയത്തില്‍ പ്രതിക്ഷേധിച്ച് ആവള ക്ഷീരോല്‍പാദക സഹകരണസംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സൊസൈറ്റി ഓഫീസിന് മുന്നില്‍ നടന്ന പരിപാടി സംഘം പ്രസിഡന്റ് കെ.നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു . വി.പി.കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ എം.കുഞ്ഞമ്മദ് മാസ്റ്റര്‍, എ.ബി.ശ്രീജിത്ത്, അപ്പുക്കുട്ടി മാസ്റ്റര്‍, ഇബ്രാഹിം കൊയിലോത്ത്, പുത്തലത്ത്
മില്‍മയെ സഹായിക്കാന്‍ അങ്കണവാടി കുട്ടികള്‍ക്ക് ഇന്ന് മുതല്‍ പാല്‍ വിതരണം ആരംഭിക്കുമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടു കാവ് ഗ്രാമപഞ്ചായത്തിലെ 27 അങ്കണവാടികളിലെ 600 ഓളം കുട്ടികള്‍ക്ക് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ഇന്ന് മുതല്‍ പാല്‍ വിതരണം ആരംഭിക്കുന്നു. ക്ഷീര കര്‍ഷകരെ സഹായിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം 100 ലിറ്റര്‍ പാല്‍ ചേലിയ സൊസൈറ്റിയില്‍ നിന്നും ശേഖരിച്ച് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതാണ്. വാര്‍ഡുതല ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍ ചേലിയ സൊസൈറ്റിയില്‍ നിന്നും പാല്‍ ശേഖരിച്ച് അങ്കണവാടിയില്‍
ക്ഷീരകര്‍ഷകര്‍ക്കായി മില്‍മയുടെ ‘മില്‍ക്ക് ചലഞ്ച്’, അരലിറ്റര്‍ പാല്‍ അധികമായി വാങ്ങണമെന്ന് ആവശ്യം
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാരണം പാല്‍ വിതരണത്തിലുണ്ടായ കുറവിനെ തുടര്‍ന്ന് ക്ഷീരകര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായി ‘മില്‍ക്ക് ചലഞ്ചു’മായി മില്‍മ രംഗത്ത്. ഉപഭോക്താക്കള്‍ പ്രതിദിനം അരലിറ്റര്‍ പാല്‍ അധികമായി വാങ്ങിയാല്‍ കൊവിഡ് കാലത്ത് ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് മില്‍മ അധികൃതര്‍. നിലവില്‍ സംസ്ഥാനത്തുത്പാദിപ്പിക്കുന്ന പാലിന്റെ 60 ശതമാനം മാത്രമാണ് വിറ്റഴിക്കാന്‍ കഴിയുന്നത്. സാമ്പത്തിക ശേഷിയുള്ളവര്‍ കുറഞ്ഞത് അരലിറ്റര്‍ പാല്‍