Tag: MEPPAYYUR

Total 79 Posts

മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപക നിയമനം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ താല്‍ക്കാലികമായി അധ്യാപകരെ നിയമിക്കുന്നു. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ സോഷ്യല്‍ വര്‍ക്ക്, കണക്ക്, കൊമേഴ്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 14 ന് രാവിലെ 10 മണിക്ക് നിശ്ചിത യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി സ്‌കൂളിലെ ഹയര്‍ സെക്കന്ററി ഓഫീസില്‍ ഹാജരാവേണ്ടതാണ്.

മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി: പുതിയ ഭാരവാഹികളെ അറിയാം

മേപ്പയ്യൂർ: മേപ്പയ്യൂർ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ ബോഡി യോഗം വി.കെ.ഇസ്മായിൽ മന്നാനി ഉദ്ഘാടനം ചെയ്തു. മുഫത്തിശ് എം.പി മുഹമ്മദ്‌ ദാരിമി അധ്യക്ഷനായി. മുദരിബ് ശാക്കിർ യമാനി ജനറൽ ടോക് അവതരിപ്പിച്ചു. മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷൻ പ്രസിഡന്റ് എം.കെ.അബ്ദുറഹ്മാൻ മാസ്റ്റർ, സെക്രട്ടറി എം.കെ.ജാഫർ, കെ.അബ്ദുള്ള, പി.എം.അസൈനാർ മുസ്ല്യാർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആലക്കാട്ട് അഹമ്മദ്

‘സൈക്കിൾ യാത്ര ശീലമാക്കൂ, ആരോഗ്യത്തെയും പ്രകൃതിയെയും സംരക്ഷിക്കൂ’; നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനാചരണം

മേപ്പയ്യൂർ: നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി സ്കൂളിൽ ലോക സൈക്കിൾ ദിനം ആചരിച്ചു. സൈക്കിൾ യാത്ര ശീലമാക്കി ആരോഗ്യം നിലനിർത്തുക, പരിസ്ഥിതിയെ കാർബൺ മലീനീകരണത്തിൽ നിന്നും വിമുക്തമാക്കുക എന്നീ സന്ദേശങ്ങളുയർത്തിയാണ് സൈക്കിൾ ദിനം ആചരിച്ചത്. ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ പി.ജി.രാജീവ് റാലി ഫ്ലാഗ് ഓഫ്

മേപ്പയ്യൂരിൽ ജലജീവൻ മിഷന്റെ ജലഗുണനിലവാര പരിശോധനാ പരിശീലനം

മേപ്പയ്യൂർ: മേപ്പയ്യൂരിൽ ജലഗുണനിലവാര പരിശോധനാ പരിശീലനം നടത്തി. മേപ്പയ്യൂർ ഗ്രാമപഞ്ചായത്തും സോഷ്യോ- ഇക്കോണമിക്ക് യൂനിറ്റ് ഫൗണ്ടേഷൻ ഐ.എസ്.എ, ജലജീവൻ മിഷൻ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ വി.സുനിൽ അദ്ധ്യക്ഷത വഹിച്ചു. എം.ജി.വിനോദ് കുമാർ (ക്വാളിറ്റി മാനേജർ, ക്വാളിറ്റി കൺട്രോൾ ജില്ലാ ലാബോട്ടറി

തൃക്കാക്കര വിജയം: മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കരയിൽ ഉമാ തോമസിൻ്റെ ഉജ്ജ്വല വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു കൊണ്ട് മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂർ ടൗണിൽ നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് ആഹ്ളാദ പ്രകടനം നടത്തി. പ്രകടനത്തോടനുബന്ധിച്ച് നടന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.പി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. എം.കെ.അബ്ദുറഹിമാൻ, കെ.പി.വേണുഗോപാൽ, എം.എം.അഷറഫ്, കെ.എം.എ.അസീസ്,

‘ഞങ്ങളും കൃഷിയിലേക്ക്’; വിത്തു വിതച്ച് മേപ്പയ്യൂരിലെ സലഫി ടി.ടി.ഐ

മേപ്പയ്യൂർ: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിക്ക് മേപ്പയ്യൂർ സലഫി ടി.ടി.ഐയിൽ തുടക്കമായി. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മേപ്പയ്യൂർ കൃഷി ഓഫിസർ ടി.എൻ.അശ്വനി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ അജയ് ആവള അധ്യക്ഷനായി. സുഷേണൻ, പവിത്ര സാഗർ, കെ.സീമ, എം.കൃഷ്ണൻ, പി.എം.സനിഷ, വി.കെ.സുരേഷ് കുമാർ, ആതിര, അദൽ അൻവാദ് എന്നിവർ സംസാരിച്ചു.

തൃക്കാക്കരയിലെ വിജയത്തിൽ മേപ്പയ്യൂരിൽ യു.ഡി.എഫിന്റെ ആഹ്ളാദ പ്രകടനം

മേപ്പയ്യൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസ് നേടിയ വൻ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് മേപ്പയ്യൂരിലെ യു.ഡി.എഫ് പ്രവർത്തകർ. ഉമാ തോമസിനെ വിജയിപ്പിച്ച തൃക്കാക്കരയിലെ വോട്ടർമാർക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് യു.ഡി.എഫ് പ്രവർത്തകർ മേപ്പയ്യൂർ ടൗണിൽ ആഹ്ളാദ പ്രകടനം നടത്തി. ആന്തേരി ഗോപാലകൃഷ്ണൻ, കോമത്ത് മുജീബ്, യു.എൻ.മോഹനൻ, മേപ്പയൂർ കുഞ്ഞികൃഷ്ണൻ, ഇ.കെ.മുഹമ്മദ് ബഷീർ, പി.പി.സി.മൊയ്തീൻ, സി.പി.നാരായണൻ,

മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍-നെല്യാടി-കൊല്ലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് എല്‍.ജെ.ഡി മേപ്പയ്യൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. റോഡ് വീതി കൂട്ടി നവീകരിക്കുമെന്ന പ്രഖ്യാപനം നടത്തി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും പ്രാഥമിക പ്രവൃത്തികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നും എല്‍.ജെ.ഡി കുറ്റപ്പെടുത്തി. എല്‍.ജെ.ഡി ജില്ലാ ജനറല്‍ സെക്രട്ടറി ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ കണ്‍വെഷന്‍ ഉദ്ഘാടനം ചെയ്തു. ടി.ഒ ബാലകൃഷ്ണന്‍ അധ്യക്ഷനായി. പി.ബാലന്‍ പുത്തന്‍പുരയില്‍,

കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ മേപ്പയ്യൂരിൽ മെയ് 29 ന് എൽ.ഡി.എഫ് ധർണ

മേപ്പയ്യൂർ: വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കുമെതിരെ ഇടതു പാർട്ടികൾ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂരിൽ എൽ.ഡി എഫ് പ്രതിഷേധ ധർണ്ണ നടത്തും. മെയ് 29 ന് വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ധർണ്ണയുടെ വിജയകരമായ നടത്തിപ്പിനായി 51 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംഘാടക സമിതി രൂപീകരണ യോഗം സി.പി.എം ഏരിയാ സെക്രട്ടറി

മേപ്പയ്യൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആള്‍ അറസ്റ്റില്‍

മേപ്പയ്യൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂര്‍ ടൗണിലും പരിസരത്തുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ ഇരിങ്ങത്ത് കമ്പിളികുന്നുമ്മല്‍ മുനീറിനെയാണ് (34) മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നാനൂറോളം പാക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

error: Content is protected !!