Tag: Meppayur
കനത്തമഴയില്‍ വാഴകൃഷി നശിച്ചു, കണ്ണീരോടെ മേപ്പയ്യൂര്‍ സ്വദേശി
മേപ്പയ്യൂര്‍ : പേരാമ്പ്രയിലെ മേപ്പയ്യൂരിനടുത്ത് ജനകീയമുക്കിലെ കല്‍പ്പത്തൂക്കണ്ടി കണാരന്റെ വാഴത്തോട്ടത്തിലെ നൂറോളം വാഴകള്‍ കനത്ത മഴയിലും കാറ്റിലും നശിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലാണ് വാഴകള്‍ നശിച്ചത്. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗം ഇല്ലാതായ വേദനയിലാണ് ഈ കര്‍ഷകന്‍. പ്രദേശത്ത് സമാനമായ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കനത്ത കാറ്റും മഴയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ഉണ്ടായത്. കല്‍പ്പത്തൂക്കണ്ടി
മേപ്പയ്യൂര്‍ ചാവട്ട് കനാലില്‍ കോഴിമാലിന്യം; പ്രദേശവാസികള്‍ ആശങ്കയില്‍
മേപ്പയ്യൂര്‍ : കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിലെ ചാവട്ട് കനാല്‍ സൈഫണ്‍ ഭാഗത്ത് മാലിന്യം രൂക്ഷം.വന്‍തോതില്‍ കോഴിമാലിന്യം കനാലിലൂടെ നിന്നൊലിച്ചു വരുന്നതായി പരാതി. പ്രദേശവാസികള്‍ രൂക്ഷമായ ദുര്‍ഗന്ധത്താല്‍ വീര്‍പ്പുമുട്ടിക്കഴിയുകയാണ്.പകര്‍ച്ചവ്യാധി ഭീഷണി ഭീതിയിലാണ് പ്രദേശത്തെ ജനങ്ങള്‍. ഇറിഗേഷന്‍ അധികൃതര്‍ക്ക് നിരന്തരമായി കനാല്‍ ശുചീകരിക്കേണ്ട സ്ഥിതിയും നിലവിലുണ്ട്. എത്രയും പെട്ടന്ന് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
പെൻഷനേഴ്സ് യൂണിയൻ കൺവൻഷൻ
മേപ്പയ്യൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൊഴുക്കല്ലൂർ യൂണിറ്റ് കൺവൻഷൻ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. കെ.കെ.മൊയ്തീൻ കളയംകുളം അധ്യക്ഷത വഹിച്ചു. 75 വയസ്സ് പൂർത്തിയായ പെൻഷൻ അംഗങ്ങളെ ടി.കുഞ്ഞിരാമൻ ആദരിച്ചു. പുതിയ അംഗങ്ങള എൻ.കെ.ബാലകൃഷ്ണൻ സ്വീകരിച്ചു. വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി, എം.എം.കരുണാകരൻ, എ.എംകുഞ്ഞിരാമൻ, ടി.രാമചന്ദ്രൻ, വി.രവീന്ദ്രൻ, പി നാരായണൻ, ആയടുത്തിൽ
കുടിവെള്ള ക്ഷാമത്തിന് പരിഹാരം; പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു
മേപ്പയ്യൂര്‍ : രൂക്ഷമായ കുടിവെളള ക്ഷാമം അനുഭവിക്കുന്ന കായലാട് കുറ്റിയില്‍ ഭാഗത്തെയും മാവുള്ള കണ്ടി ഭാഗത്തെയും 60 ഓളം കുടുബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍ച്ചഹിച്ചു. ഭാരത് പെട്രോളിയം കമ്പനി ലിമിറ്റഡിന്റെ സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് 24 ലക്ഷം
കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രം തിറ മഹോത്സവം കൊടിയേറി
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് ശ്രീ പരദേവതാ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിറ മഹോത്സവത്തിന് കൊടിയേറി. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് നടന്ന കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം മേല്‍ശാന്തി കിരാതന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ജനവരി 30 വരെയുള്ള എല്ലാ ദിവസങ്ങളിലും വിശേഷാല്‍ പൂജകളും ചുറ്റുവിളക്കും ഉണ്ടാകും. 27 ന് സര്‍പ്പബലി,
പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വികസനത്തിന് ബജറ്റില്‍ നിരവധി പദ്ധതികള്‍
പേരാമ്പ്ര: സംസ്ഥാന സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് വകയിരുത്തി. കടിയങ്ങാട്-പെരുവണ്ണമൂഴി-പൂഴിത്തോട് റോഡ് നവീകരണം, മേപ്പയ്യൂര്‍ ടൗണ്‍ നവീകരണം, കൂടാതെ ചേനായിക്കടവ് പാലം, ചവറം മൂഴി പാലം, പൂഴിത്തോട് -എക്കല്‍പാലം എന്നിവയുടെ നിര്‍മ്മാണത്തിനുമാണ് ഫണ്ട് അനുവദിച്ചത്. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ വിവിധ റോജുകളുടെ വികസനത്തിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. 3.6
സന്തോഷ വാർത്ത; നെല്യാടി റോഡ് സുരക്ഷിതപാതയാകുന്നു, നേരിട്ട് ഇടപെട്ട് കലക്ടർ
കൊയിലാണ്ടി: മേപ്പയൂര്‍-കൊല്ലം റോഡ് വേഗത്തിലാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം. അപകട വളവുകള്‍ സുരക്ഷിത പാതയാക്കാന്‍ സ്ഥലമേറ്റെടുത്ത് വികസിപ്പിക്കും. റോഡ് യാഥാര്‍ത്ഥ്യമാവുന്നതോടെ വര്‍ഷങ്ങളായുള്ള ജനങ്ങളുടെ പ്രശ്‌നത്തിന് പരിഹാരമാകും. മേപ്പയൂരില്‍ നിന്നും കൊല്ലം വരെ പത്ത് മീറ്റര്‍ വീതിയില്‍ 9.6 കിലോമീറ്റര്‍ നിളത്തിലാണ് റോഡ് വികസിപ്പിക്കുക. നിലവിലെ യാത്ര പ്രതിസന്ധിക്ക് കാരണമായ അപകട വളവുകളും കയറ്റവും കുറയ്ക്കും. പുതിയ
മേപ്പയ്യൂർ ഇത്തവണയും ചുവക്കും; എൽ ഡി എഫ് ഭരണം നിലനിർത്തുമെന്ന് എക്സിറ്റ് പോൾ
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം ഇത്തവണയും ഇടതുമുന്നണിയുടെ കൈകളില്‍ ഭദ്രമായിരിക്കും. ആകെയുള്ള 17 വാര്‍ഡുകളില്‍ 15 വരെ സീറ്റുകള്‍ നേടിയാവും ഇടതുമുന്നണി അധികാരം നിലനിര്‍ത്തുകയെന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്‍റെ എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്. നിലവില്‍ 13 സീറ്റുകളുമായാണ് പഞ്ചായത്തില്‍ ഇടതുമുന്നണി ഭരണം നടത്തുന്നത്. പ്രതിപക്ഷത്ത് യുഡിഎഫിന് നാല് സീറ്റുകളാണ് ഉള്ളത്. യുഡിഎഫില്‍ മുസ്ലിം ലീഗിന്