Tag: Meppayur
തെങ്ങു മുറിഞ്ഞുവീണ് വീട് തകർന്നു; മേപ്പയ്യൂരില്‍ നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മേപ്പയ്യൂർ: മേപ്പയ്യൂർ കായലാട് തെങ്ങുവീണ് വീട് തകർന്നു. കായലാട് ചെട്ടിവീട് കോളനിയിൽ താമസിക്കുന്ന ശിവദാസന്റെ ഷീറ്റിട്ട വീടാണ് തകർന്നത്. അപകടത്തിൽ വീട്ടുകാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിൽ വീട് പൂർണ്ണമായി തകർന്നു. ഇന്നലെ പുലർച്ച 4.30 നാണ് സംഭവം. വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തെങ്ങ് മുറിഞ്ഞ് വീടിന് മുകളിൽ പതിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ഷീറ്റു പൊട്ടി തെങ്ങിൻ കഷ്ണം
വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണോ? മേപ്പയ്യൂരിലെ സ്‌കൂളുകളില്‍ പരിശോധന
മേപ്പയ്യൂര്‍: പുതിയ അധ്യായന വര്‍ഷമാരംഭിച്ചതോടെ കുട്ടികളുടെ സുരക്ഷിതത്വമുറപ്പുവരുത്തുന്നതിനായി സ്‌കൂളുകളില്‍ സൗഹൃദ സന്ദര്‍ശനം നടത്തി മേപ്പയ്യൂര്‍ പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ അഞ്ച് സ്‌കൂളുകളിലാണ് ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പരിശോധന നടന്നത്. സ്‌കുളുകളിലെ ഭൗതിക സാഹചര്യവും ഭക്ഷണം പാകംചെയ്യുന്ന സ്ഥലങ്ങളിലെ ശുചിത്വവും സംഘം പരിശോധിച്ചു. കൊഴുക്കല്ലൂര്‍ യു.പി സ്‌കൂള്‍, നരക്കോട് എല്‍.പി സ്‌കൂള്‍, വിളയാട്ടൂര്‍ എളമ്പിലാട് എല്‍.പി
‘റോഡിന് ഇരുവശത്തുമുള്ള ഇരുചക്രവാഹന പാര്‍ക്കിംഗില്‍ വലഞ്ഞ് യാത്രക്കാര്‍’, മേപ്പയ്യൂര്‍ ടൗണിലെ ട്രാഫിക്ക് സംവിധാനം പരിഷ്‌കരിക്കണമെന്ന് എസ്.ടി.യു
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം വേണമെന്നും വാഹനപാര്‍ക്കിംഗ് സംവിധാനത്തില്‍ മാറ്റം വേണമെന്ന ആവശ്യവുമായി എസ്. ടി. യു മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍. ഇരുചക്രവാഹനങ്ങള്‍ റോഡിന് ഇരുവശത്തും പാര്‍ക്ക് ചെയ്യുന്നത് ടൗണില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ട്. വാഹനപാര്‍ക്കിംഗിനൊപ്പം ഇരുവശത്തും വലിയവാഹനങ്ങള്‍ വരുന്നതോടെ റോഡിലൂടെ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ദിനേന വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതാനാല്‍ മേപ്പയ്യൂര്‍
മേപ്പയ്യൂർ ടൗണിലെ കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം; കാരയാട് യോഗീകുളങ്ങര ക്ഷേത്ര ഭണ്ഡാരം കവർന്ന കേസിൽ മുളിയങ്ങൽ സ്വദേശി അറസ്റ്റിൽ
മേപ്പയ്യൂര്‍: കാരയാട് ശ്രീ യോഗീകുളങ്ങര ക്ഷേത്രത്തിന്റെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയ ആളെ മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. മുളിയങ്ങല്‍ സ്വദേശി സതീശന്‍ (32) ആണ് പിടിയിലായത്. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മേപ്പയൂര്‍ ടൗണിലെ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് പ്രതി സതീശന്‍. മെയ് എട്ടാം തിയ്യതി പുലര്‍ച്ചെയാണ് ക്ഷേത്രത്തില്‍ മോഷണം
തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 50 പഞ്ചായത്ത് ഓഫീസുകളുടെ പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിച്ച് മന്ത്രി എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട നിര്‍മ്മാണത്തിനും തുറയൂര്‍, മേപ്പയ്യൂര്‍ ഉള്‍പ്പെടെ 50 ഗ്രാമ പഞ്ചായത്തുകളുടെ ഓഫീസ് കെട്ടിട പുനരുദ്ധാരണത്തിനും ധനസഹായം അനുവദിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം, കൊറ്റനാട് ആലപ്പുഴയിലെ തിരുവന്‍വണ്ടൂര്‍, ഇടുക്കിയിലെ വാത്തിക്കുടി, തൃശൂരിലെ ആതിരപ്പള്ളി, കോഴിക്കോട്
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ നൂറിനുമുകളില്‍ ആക്ടീവ് കോവിഡ് കേസുകള്‍: ഏറ്റവുമധികം കേസുകള്‍ എടത്തില്‍ മുക്കില്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തില്‍ ആകെ കോവിഡ് കേസുകള്‍ നൂറിനു മുകളിലെത്തി. ചൊവ്വാഴ്ചത്തെ കണക്കുപ്രകാരം 104 ആക്ടീവ് കേസുകളാണ് പഞ്ചായത്തിലുള്ളത്. നാലാം വാര്‍ഡായ എടത്തില്‍മുക്കിലാണ് ഏറ്റവുമധികം കേസുകളുള്ളത്. 13 ആക്ടീവ് കേസുകളാണ് ഇവിടെയുള്ളത്. ആറാം വാര്‍ഡായ ചങ്ങരംവെള്ളിയും പതിമൂന്നാം വാര്‍ഡായ മരുതേരിപ്പറമ്പിലും 12 വീതം കേസുകളും പാവട്ടുകണ്ടി മുക്കില്‍ (15ാം വാര്‍ഡ്) 11 കേസുകളും നിലവിലുണ്ട്. കഴിഞ്ഞ
കോഴിക്കോട് ജില്ലയില്‍ 2095 കോവിഡ് കേസുകള്‍; കൂടുതല്‍ രോഗബാധിതരുള്ള ക്ലസ്റ്ററുകളില്‍ മേപ്പയ്യൂരും
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 2095 കോവിഡ് കേസുകള്‍. 2192 പേര്‍ രോഗമുക്തരായി. 12840 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. 16.71% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോഴിക്കോട് കോര്‍പ്പറേഷന്‍, കക്കോടി, മേപ്പയ്യൂര്‍ എന്നിവയാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ള ക്ലസ്റ്ററുകള്‍. 431 ആക്ടീവ് കോവിഡ് കേസുകളാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ഇപ്പോഴുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ്
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍; കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ
മേപ്പയ്യൂര്‍: പന്ത്രണ്ട് വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായിട്ടുള്ള മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ നാനൂറിന് മുകളില്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നിലവില്‍ 426 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഒമ്പതാം വാര്‍ഡായ കൊഴുക്കല്ലൂരാണ് കൂടുതല്‍ രോഗബാധിതരുള്ളത്. വാര്‍ഡ് 6, 8, 9, 13 എന്നിവയില്‍ മുപ്പതിന് മുകളില്‍ ആളുകളാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത. കണ്ടയ്ന്‍മെന്റ് സോണായ വാര്‍ഡുകളും
മഴ വന്നാല്‍ റോഡ് തോടാകും; മേപ്പയ്യൂര്‍ അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാര്‍
മേപ്പയ്യൂര്‍: അത്തിക്കോട്ട് പാലം കുറ്റിപ്പുറത്ത് താഴ റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായി. മഴ പെയ്താല്‍ റോഡും തോടും ഒന്നാകും. പിന്നെ റോഡിലൂടെ നടന്നുപോകാന്‍ പോലും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് റോഡ് വെള്ളക്കെട്ട് നിറഞ്ഞ് ദുരിത വഴിയാകുന്നു. ജനകീയ ഇടപെടലുകളെ തുടര്‍ന്ന് അത്തിക്കോട്ട് പാലം മുതല്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യാന്‍ ഫണ്ട് പാസായെങ്കിലും പണി നടന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മേപ്പയ്യൂര്‍
പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; കൊയിലാണ്ടി ട്രഷറിയിലെ സാങ്കേതിക തകരാറ് പരിഹരിച്ച് പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സബ് ട്രഷറി ഓഫീസില്‍ പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് രണ്ട് ദിവസമായി ഇവിടെ പെന്‍ഷന്‍ വിതരണം തടസ്സപ്പെട്ടിരുന്നു. പെന്‍ഷന്‍കാരും നിക്ഷേപകരും ഇതുകാരണം പ്രയാസത്തിലായിരുന്നു. എന്നാല്‍ തകരാറുകള്‍ പരിഹരിച്ച് ഇന്ന് രാവിലെ മുതല്‍ ട്രഷറി പ്രവര്‍ത്തനം സാധാരണ നിലയിലായെന്ന് കൊയിലാണ്ടി സബ് ട്രഷറി ഓഫീസര്‍ അബ്ദുള്‍ റഷീദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്