Tag: Meppayur
കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് മീത്തലെ കോമത്ത് കണ്ടി കല്ല്യാണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: കേളപ്പന്‍, മാധവി, രാജന്‍, ബാബു (പ്രിന്‍സ് ടെക്‌സ്‌റ്റൈല്‍സ് പേരാമ്പ്ര). മരുമക്കള്‍: ദേവകി (നരക്കോട്ട്), ചാത്തുക്കുട്ടി (കായണ്ണ), ദാമോദരന്‍ (പേരാമ്പ്ര), കമല (നരക്കോട്ട്), നിഷ (മുത്താമ്പി), ബിന്ദു (മൊട്ടന്തറ). സഹോദരങ്ങൾ: ബാലൻ , ജാനകി (കൂരാച്ചുണ്ട് ), പരേതരായ
മേപ്പയ്യൂരിലെ വിദ്യാർത്ഥി യുവജന സമരങ്ങളുടെ മുന്നണിപ്പോരാളിയായി അവനുണ്ടാകുമായിരുന്നു; കോണിപ്പടിയില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് മരണപ്പെട്ട ജനകീയമുക്ക് സ്വദേശി അഭിന്റെ വേര്‍പാടോടെ നഷ്ടമായത് മികച്ച സംഘാടകനെ
മേപ്പയ്യൂര്‍: വീട്ടിലെ കോണിപ്പടിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂര്‍ ജനകീയമുക്ക് വടക്കെ പറമ്പില്‍ അഭിന്റെ വിയോഗത്തോടെ നാടിന് നഷ്ടമായത് നിരവധി വിദ്യാര്‍ഥി സമരങ്ങളില്‍ നേതൃനിരയിലുണ്ടായിരുന്ന മികച്ച സംഘാടകനെ. സ്‌കൂള്‍ കാലം മുതലേ എസ്.എഫ്.ഐയുടെ നേതൃരംഗത്ത് പ്രവര്‍ത്തിച്ച അഭിന്‍ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനാണ്. മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായിരിക്കെ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറിന്റെ വിദ്യാര്‍ഥി
ഗുണമേന്മയുള്ള പച്ചക്കറികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങണമെങ്കില്‍ മേപ്പയ്യൂരിലേക്ക് പോന്നോളൂ; ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് തുടക്കമായി
മേപ്പയ്യൂര്‍: കൃഷി വകുപ്പും ഹോര്‍ട്ടികോര്‍പ്പും ചേര്‍ന്ന് നടത്തുന്ന ഓണ സമൃദ്ധി കര്‍ഷക ചന്തയ്ക്ക് മേപ്പയൂരില്‍ തുടക്കമായി. ഗ്രാമപഞ്ചായത്തിന്റേയും കൃഷിഭവന്റേയും നേതൃത്വത്തില്‍ മേപ്പയൂര്‍ ബസ് സ്റ്റാന്‍ഡിലാണ് ചന്ത നടക്കുന്നത്. ഗുണമേന്മയുള്ള പച്ചക്കറികള്‍ക്ക് പുറമെ വിലക്കുറവുള്ളതും ചന്തയുടെ ആകര്‍ഷണമാണ്. കര്‍ഷക ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. മേപ്പയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ അധ്യക്ഷയായിരുന്നു.
ഒട്ടുമിക്ക വളവുകളും നിവര്‍ത്തും, വെള്ളക്കെട്ടിനും പരിഹാരമാകും; മേപ്പയ്യൂര്‍-കൊല്ലം റോഡ് നവീകരണത്തിനുള്ള ആദ്യഘട്ട സര്‍വ്വേ നടപടികള്‍ തുടങ്ങി
മേപ്പയ്യൂര്‍: കൊല്ലം-മേപ്പയ്യൂര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഭൂമിയേറ്റെടുക്കലിന് മുന്നോടിയായുള്ള നടപടി തുടങ്ങി. ഭൂമിയേറ്റെടുക്കുന്നതിനായുള്ള സര്‍വ്വേ നടപടികളാണ് ഇപ്പോള്‍ തുടങ്ങിയത്. 9.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന്റെ സര്‍വേ നടപടികളാണ് ആരംഭിച്ചത്. നിലവിലെ റോഡിന്റെ സെന്റര്‍ ലൈന്‍ മാര്‍ക്കിങ് ആണ് നടക്കുന്നത്. ഈ ലൈന്‍ മാര്‍ക്കില്‍നിന്ന് 5 മീറ്റര്‍ വീതം ഇരു വശത്തേക്കുമാണു റോഡ്
കീഴ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദിനെ ഇടിച്ച കാറിന്റെ ഡ്രൈവറെ തിരിച്ചറിഞ്ഞു; കായണ്ണ സ്വദേശി അറസ്റ്റില്‍
മേപ്പയ്യൂര്‍: കീഴ്പ്പയ്യൂരിലെ മീത്തലെ ഒതയോത്ത് നിവേദി(21)ന്റെ മരണത്തിന് ഇടയാക്കിയ വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞു. കായണ്ണബസാര്‍ സ്വദേശി കുറുപ്പന്‍വീട്ടില്‍ പ്രബീഷ് (42) ഓടിച്ച വെള്ള നിറത്തിലുള്ള കാറാണ് നിവേദിനെ ഇടിച്ചതെന്ന് മേപ്പയ്യൂര്‍ പൊലീസ് അറിയിച്ചു. പ്രബീഷിനെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രബീഷിന്റെ കെ.എല്‍ 01AE284 മാരുതി കാറാണ് നിവേദിനെ ഇടിച്ചത്. ഇടിച്ച സമയത്ത് കാറിന് ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നില്ല.
കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു
മേപ്പയ്യൂര്‍: കീഴരിയൂര്‍ തെക്കുംമുറി വാഴയില്‍ ആമിന അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: മമ്മു. മക്കള്‍: അബ്ദുള്ള, അസ്സൈനാര്‍, അയിശു, ജമീല, സഫിയ. മരുമക്കള്‍: കുഞ്ഞബ്ദുള്ള (കീഴരിയൂര്‍), അമ്മദ് (മേപ്പയ്യൂര്‍), റസാഖ് (മുത്താമ്പി), ആയിഷ, ജമീല. സഹോദരങ്ങള്‍: മൊയ്തീന്‍, കുഞ്ഞബ്ദുള്ള, അമ്മദ്, മൂസ, കാലിസ, പരേതരായ കലന്തന്‍, ഫാത്തിമ.
‘ഈ വിയോഗം തീരാനഷ്ടം’; ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളായ വാളിയില്‍ കുട്ട്യാലിയുടെ ഓര്‍മ്മയില്‍ കീഴ്പ്പയ്യൂര്‍
മേപ്പയ്യൂര്‍: ബഹ്‌റൈന്‍ കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരുവനും, ബഹ്‌റൈന്‍ കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി സ്ഥാപകരില്‍ പ്രധാനിയുമായിരുന്ന വാളിയില്‍ കുട്ട്യാലിയുടെ നിര്യാണത്തില്‍ കീഴ്പയ്യൂര്‍ മണപ്പുറം ചേര്‍ന്ന സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. അനുശോചന യോഗം മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.കെ.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ടി.എം മായന്‍കുട്ടി അദ്ധ്യക്ഷനായി. കീഴ്‌പോട്ട് മൊയ്തി, കുഞ്ഞികൃഷ്ണന്‍ നായര്‍, വി.പി.മോഹനന്‍, പി.എം.മോഹനന്‍, ഇബ്രാഹിം.പി.കെ,
‘നിവേദിനെ ഇടിച്ചശേഷം അല്പം മുന്നിലായി അയാള്‍ കാര്‍ നിര്‍ത്തി; ഓടിച്ചെന്ന് അവനെ എടുത്ത് മടിയില്‍വെച്ചശേഷം ഞാനയാളെ കൈകൊണ്ട് മാടിവിളിച്ചു” മേപ്പയ്യൂര്‍ സ്വദേശി നിവേദിന്റെ മരണത്തിനുകാരണമായ വാഹനാപകടത്തെക്കുറിച്ച് ദൃക്‌സാക്ഷി സീന പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
പേരാമ്പ്ര: വാഹനാപകടത്തെ തുടര്‍ന്ന് മരണപ്പെട്ട മേപ്പയ്യൂരിലെ നിവേദിനെ ഇടിച്ച കാര്‍ ഡ്രൈവറെ സഹായം അഭ്യര്‍ത്ഥിച്ച് താന്‍ വിളിച്ചിട്ടും അതൊന്നും ശ്രദ്ധിക്കാതെ പോകുകയായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ കുറ്റ്യാടി വടയം സ്വദേശി സീന പറഞ്ഞു. നിവേദിനെ ഇടിച്ചശേഷം അല്പം മാറി അയാള്‍ കാര്‍ നിര്‍ത്തിയിരുന്നു. റോഡിലേക്ക് വീണുകിടന്ന നിവേദിനെ എടുത്ത് മടിയില്‍ വെച്ചശേഷം താന്‍ അയാളെ കൈകൊണ്ട് മാടിവിളിച്ചെങ്കിലും
ഷാഹുല്‍ ഹമീദുമായി പ്രണയത്തിലായിരുന്നെന്നും വിവാഹിതയാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില കോടതിയില്‍; പെണ്‍കുട്ടിയെ അഞ്ച് ദിവസത്തേക്ക് ഷോര്‍ട്ട് സ്‌റ്റേഹോമിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പേരാമ്പ്ര കോടതി
മേപ്പയ്യൂര്‍: കുരുവട്ടൂര്‍ സ്വദേശി ഷാഹുല്‍ ഹമീദുമായി രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും തങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണെന്നും ചെറുവണ്ണൂര്‍ പഞ്ചായത്തംഗം ആദില നിര്‍ബാസ് പേരാമ്പ്ര കോടതിയെ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ കാണാതായ ആദില ഇന്ന് രാവിലെ ഷാഹുല്‍ ഹമീദിനൊപ്പം മേപ്പയ്യൂര്‍ പൊലീസില്‍ ഹാജരായിരുന്നു. തുടര്‍ന്നാണ് ആദിലയെ കോടതിയില്‍ ഹാജരാക്കിയത്. നാലുദിവസമായി ഷാഹുല്‍ ഹമീദിനൊപ്പമാണെന്നും ഭര്‍ത്താവിനൊപ്പം പോകാനാണ് താല്‍പര്യമെന്നും ആദില കോടതിയെ
‘തോരാതെ പെയ്യുന്ന മഴ അപഹരിക്കുന്നത് വീടെന്ന സ്വപ്നത്തെ’; കനത്ത മഴയിൽ മേപ്പയൂരിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു
പേരാമ്പ്ര: മഴപെയ്യുമ്പോൾ ജനങ്ങളുടെ മനസിൽ ആധിയാണ് എന്താണ് സംഭവിക്കുകയെന്ന് ആലോചിച്ച്. പുഴയോരങ്ങളിലുള്ളവർക്ക് പുഴ കരകവിയുമോ എന്നാണെങ്കിൽ അല്ലാത്തവർക്ക് കാറ്റിലും മഴയിലും മരങ്ങളുൾപ്പെടെയുള്ളവ കടപുഴകി വീഴുമോയെന്നാണ്. മഴ തിമർത്ത് പെയ്യുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളിൽ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിരുന്നു. ശക്തമായി പെയ്യുന്ന മഴ അപഹരിക്കുന്നത് സമ്പാദ്യത്തിൽ നിന്ന് കൂട്ടിവെച്ച് സ്വന്തമാക്കുന്ന വീടെന്ന വലിയ സ്വപ്നത്തെകൂടിയാണ്.