Tag: MB Rajesh

Total 4 Posts

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിച്ചാൽ പാരിതോഷികം; ഫോട്ടോയോ വീഡിയോയോ പൊതുജനങ്ങൾക്ക് ഔദ്യോ​ഗിക വാട്‌സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കാം

തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും പാഴ്വസ്തുക്കളും മാലിന്യങ്ങളും വലിച്ചെറിയുന്നവരെ കുറിച്ച് വിവരം അറിയിക്കുന്നവർക്ക് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് ലഭിക്കുമെന്ന് തദ്ദേശഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും

വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം; നിയമസഭയുടെ നടുത്തളത്തിലിറങ്ങി എംഎൽഎമാർ, കെ കെ ലതികയ്ക്കെതിരെ നടപടി വേണമെന്നാവശ്യം

തിരുവനന്തപുരം: വടകരയിലെ കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കെ കെ ലതികയെ ഉൾപ്പെടെ ന്യായീകരിക്കുകയാണെന്നും വിഷയം സർക്കാർ വഴി തിരിച്ചുവിടുന്നെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച മുൻ എംഎൽഎ അടക്കം ഉള്ളവർക്ക് എതിരെ കേസ് എടുക്കാത്തത് എന്താണെന്ന് പ്രതിപക്ഷം ചോദിച്ചു. കാഫിർ പോസ്റ്റ് വിവാദത്തിൽ മന്ത്രി മറുപടി

ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമകളിലേക്ക്; പേരാമ്പ്രയിലെ പുതിയ മത്സ്യമാർക്കറ്റ് നാളെ നാടിന് സമർപ്പിക്കും

പേരാമ്പ്ര: അസൗകര്യങ്ങളിൽ വീർപ്പുമുട്ടിയിരുന്ന പേരാമ്പ്ര മത്സ്യമാർക്കറ്റ് പുതുമോടിയിലേക്ക്. മഴക്കാലത്ത് ചെളിവെള്ളത്തിൽ ചവിട്ടിനിന്ന് മീൻവാങ്ങിയിരുന്ന ദുരിതകാലം ഇനി ഓർമയാകും. പഞ്ചായത്തിന്റെ മുൻകൈയാൽ നിർമിച്ച പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നാളെ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനംചെയ്യും. ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകൾ ചേർന്ന് 70ലക്ഷം രൂപ ചെലവിലാണ് പുതിയ മാർക്കറ്റ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയത്

എംബി രാജേഷിനെ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു

തിരുവനന്തപുരം: തൃത്താല എംഎല്‍എ എംബി രാജേഷിനെ കേരളാ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിനെ തോല്‍പ്പിച്ചാണ് എംബി രാജേഷ് സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എംബി രാജേഷ് 96 വോട്ട് നേടിയപ്പോള്‍ പിസി വിഷ്ണുനാഥ് 40 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. സ്പീക്കര്‍ സ്ഥാനം വലിയ ഉത്തരവാദിത്വമാണെന്നും അത് കാര്യക്ഷമമായി നിറവേറ്റാന്‍ സാധ്യമാകട്ടെയെന്നും മുഖ്യമന്ത്രി പിണറായി

error: Content is protected !!