Tag: mazha

Total 4 Posts

മഴക്കെടുതി തുടരുന്നു; ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; കക്കയം പ്രദേശത്തും ജാഗ്രതാ നിര്‍ദ്ദേശം

പേരാമ്പ്ര: കനത്ത മഴയില്‍ പേരാമ്പ്രയിലെ പല ഭാഗങ്ങളിലും ജനങ്ങള്‍ ദുരിതത്തില്‍. കക്കയം ഡാമില്‍ ജല നിരപ്പ് ഉയര്‍ന്നതോടെ വൈകീട്ട് ആറുമണിയോടെ രണ്ട് ഷട്ടറുകള്‍ തുറന്ന് 50 ക്യുബിക്ക് മീറ്റര്‍ വെള്ളം ഒഴുക്കി വിടാന്‍ ആരംഭിച്ചു. ഇതിനെ തുടര്‍ന്ന കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.   ശക്തമായി തുടരുന്ന മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെ

മഴ ശക്തിപ്രാപിച്ചു; പുഴ കരകവിഞ്ഞു; ദുരിതത്തിലായി പുഴയോരവാസികള്‍

പേരാമ്പ്ര: കഴിഞ്ഞ ദിവസങ്ങളില്‍ തുടരുന്ന കനത്ത മഴയില്‍ വിവിധയിടങ്ങളില്‍ വന്‍ നാശനഷ്ടങ്ങള്‍. പുഴകള്‍ കരകവിഞ്ഞൊഴുകി പലയിടങ്ങളിലും വീടുകളില്‍ വെള്ളം കയറുകയും ഗതാതതം തടസപ്പെടുകയും ചെയ്തു.   പെരുവണ്ണാമുഴി -ചെമ്പനോട റോഡില്‍ ഫോറസ്റ്റ് ഓഫീസിനടുത്തുള്ള ചെറിയപാലം വെള്ളം കയറി മുങ്ങിയതിനാല്‍ ചെമ്പനോട- പൂഴിത്തോട് ഭാഗത്തേക്ക് പോകണ്ട യാത്രക്കാര്‍ ദുരിതത്തിലായി. ഇതുവഴിപോകേണ്ട യാത്രക്കാര്‍ ഇനി കൂവപ്പോയില്‍ പന്നിക്കോട്ടൂര്‍ താമരമുക്ക്

ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  മലപ്പുറം: കേരളത്തില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്തെ ചില ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. മണിക്കൂറില്‍ പരമാവധി 40 കിമി വരെ വേഗത്തില്‍ കാറ്റ് വീശിയേക്കാം. ആയതിനാല്‍

കനത്ത മഴ; ജില്ലയിലാകെ കനത്ത നാശനഷ്ടം

കോഴിക്കോട് : കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം. കുറ്റ്യാടിയിലെ തിരുവള്ളൂര്‍, ആയഞ്ചേരി, വേളം, മണിയൂര്‍, തുടങ്ങിയ പഞ്ചായത്തുകളില്‍ വീടുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കടകള്‍ക്കു മുകളില്‍ മരം വീണു കേടുപാട് പറ്റി. ശനിയാഴ്ച രാത്രിയാണ് കനത്ത മഴ പെയ്തത്. താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി. കൃഷിയിടങ്ങള്‍ പലയിടങ്ങളില്‍ നശിച്ചു.

error: Content is protected !!