Tag: mavoist

Total 14 Posts

ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിനെതിരെ വധഭീഷണി

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിലിന് മാവോയിസ്റ്റുകളുടെ വധഭീഷണി. മുതുകാട്ടിലെ ഉള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമെത്തിയ മാവോയിസ്‌റ്‌റുകളാണ് പഞ്ചായത്ത് പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ചാക്കോയുടെ വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തിയത്. മലയാളി ഉള്‍പ്പെടെയുള്ള മൂന്നംഗ സംഘമാണ് മുതുകാട്ടില്‍ എത്തിയത്. രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ച ഇവര്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ്

മാവോയിസ്റ്റുകള്‍ ചക്കിട്ടപാറയിലെത്തുന്നത് ഒരു വര്‍ഷത്തിനിടെ മൂന്നാം തവണ; സ്ഥലത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്‌

പേരാമ്പ്ര: മാവോവാദികൾ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് മേഖലയിൽ എത്തുന്നത് ഒരു വർഷത്തിനിടെ മൂന്നാം തവണ. ഡിസംബറിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് അടുത്തദിവസം സീതപ്പാറയിൽ വനമേഖലയോട് ചേർന്നുള്ള വീട്ടിലാണ് രാത്രിയിൽ മൂന്ന് സ്ത്രീകളടങ്ങിയ അഞ്ചംഗസംഘമെത്തി അരിയുമായി മടങ്ങിയത്. സുന്ദരി, മീര എന്നീ സ്ത്രീകളും സൂര്യ (ചന്ദ്രു) എന്ന പുരുഷനും ഇതിലുണ്ടായിരുന്നെന്നാണ് വീട്ടുകാരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എത്തിച്ചേർന്ന

ചക്കിട്ടപാറ മുതുകാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം; സംഘത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന് പേര്‍

പേരാമ്പ്ര: ചക്കിട്ടപാറയില്‍ മാവോയിസ്റ്റ് സാനിധ്യം. ഇന്നലെ രാത്രിയാണ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് നാലാം ബ്ലോക്കില്‍ ള്ളാട്ടില്‍ ചാക്കോയുടെ വീട്ടില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന സംഘമെത്തിയത്. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരും അടങ്ങുന്ന സംഘമാണ് എത്തിയത്. രാത്രി ഏഴ് മണിക്ക് ചാക്കോയുടെ വീട്ടിലെത്തിയ സംഘം രണ്ട് മണിക്കൂറോളം വീട്ടില്‍ ചെലവിട്ട് ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ ചാര്‍ജ്

വയനാട് പെരിഞ്ചേര്‍മല ആദിവാസി കോളനിയില്‍ മാവോയിസ്റ്റ് സാനിധ്യം; സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം ലഘുലേഖകള്‍ വിതരണം ചെയ്തു, പോസ്റ്റര്‍ പതിച്ചു

കല്‍പ്പറ്റ: വയനാട് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ചേർമല ആദിവാസി കോളനിയിൽ നാലംഗ സായുധ മാവോയിസ്റ്റ് സംഘമെത്തിയതായി കോളനി വാസികൾ. രണ്ട് സ്ത്രീകളും, രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് രാത്രി 8 മണിയോടെ എത്തിയതെന്ന് കോളനിവാസികൾ പറയുന്നു. കോളനിയിലെ 2 വീടുകളിൽ കയറിയ മാവോയിസ്റ്റുകൾ മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ നൽകുകയും ചെയ്തു. പരിസരത്തെ ഇലക്ട്രിക് പോസ്റ്റുകളിലും മറ്റും പോസ്റ്ററുകൾ

error: Content is protected !!