Tag: mask
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; പൊതുചടങ്ങുകളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. പൊതുസ്ഥലത്തും ആളുകള്‍ കൂടുന്നിടത്തും മാസ്‌ക് ധരിക്കണം. കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ദേശീയതലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങള്‍ പുതുക്കിയാണ് സംസ്ഥാനം ഇപ്പോള്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ജോലി സ്ഥലത്തും വാഹനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പൊതു ചടങ്ങുകളില്‍ സാമൂഹിക അകലം നിര്‍ബന്ധമാക്കി. സ്ഥാപനങ്ങളില്‍ സാനിറ്റൈസര്‍ വെക്കണമെന്നും
കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു; മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധം; വിശദ വിവരങ്ങളറിയാം
പേരാമ്പ്ര: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരാന്‍ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതു ഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധമാക്കിയിട്ടുണ്ട്. സിനിമ തിയേറ്റര്‍ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും അതാത് ചടങ്ങുകളുടെ സംഘാടകരും എത്തുന്നവര്‍ക്ക് സാനിറ്റൈസര്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു
കേരളത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി, ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും; തീരുമാനം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍
കോഴിക്കോട്: കേരളത്തില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. പതുസ്ഥലങ്ങള്‍, ജനങ്ങള്‍ ഒത്തുകൂടുന്ന സ്ഥലങ്ങള്‍, വാഹനയാത്ര, ജോലി സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കും. ഇത് സംബന്ധിച്ച് ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ജില്ലാ
മാസ്കിനുള്ളിൽ മറഞ്ഞുപോയ ചിരികളെ തിരികെ പിടിക്കാം, ഇനിയുമുറക്കെ ചിരിക്കാം: മാസ്ക്കിലൂടെ ചിരിയുടെ പുതുചരിത്രം രചിച്ച നീഹ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
കൊവിഡ് വന്നതോടെ ചിരികളെല്ലാം ഇപ്പോള്‍ മാസ്‌ക്കിനുള്ളിലാണ്. സമീപത്തുകൂടെ കടന്നു പോകുന്നത് ആരെന്ന് പോലും മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ കടന്ന് പോകുന്നത് അപരിചിതനാണെങ്കിലും അവരില്‍ ചെറു സന്തോഷമോ കൗതുകമോ പകരാനാണ് മലാപ്പറമ്പ് സ്വദേശി നീഹ തന്റെ മാസ്‌ക്കുകളിലൂടെ ശ്രമിക്കുന്നത്. ചിരിയെ മറയ്ക്കുന്ന മാസ്‌കിലൂടെ മറ്റുള്ളവരില്‍ ചെറുപഞ്ചിരിയെങ്കിലും വിടര്‍ത്താന്‍ കഴിഞ്ഞാല്‍ സന്തോഷമാണെന്ന് നീഹ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് പേരാമ്പ്ര സുഭിക്ഷ; സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തും
പേരാമ്പ്ര: കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദിവസത്തിൽ ഒരു ലക്ഷം മുഖാവരണങ്ങൾ നിർമിച്ച് സുഭിക്ഷ. മൂന്നാംതരംഗം ഭീഷണി പരിഗണിച്ച് മൂന്നുമാസ കാലയളവിൽ സൗജന്യനിരക്കിൽ മുഖാവരണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുമെന്ന് സുഭിക്ഷ ചെയർമാൻ എം. കുഞ്ഞമ്മദ്, ഡയറക്ടർമാരായ ലിജി അമ്പാളി, ടി.ഇ. പ്രമീള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യന്ത്രസഹായത്തോടെയാണ് ഉത്പാദനം. സെപ്റ്റംബർ ഒന്നുമുതൽ മുഖാവരണങ്ങൾ വിപണനത്തിന് എത്തിക്കും. സുഭിക്ഷ ഷെയർ ഹോൾഡേഴ്‌സ്
കുരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയപോലെ എന്ന് കേട്ടിട്ടുണ്ടാവും, എന്നാല്‍ മാസ്‌ക് കിട്ടിയാലോ? സാമൂഹിക മാധ്യമങ്ങളില്‍ കൗതുകമായി കുരങ്ങന്റെ മാസ്‌ക് കൊണ്ടുള്ള കളികള്‍; വീഡിയോ കാണാം
കൊറോണ വൈറസിന്‍റെ പുതിയ പുതിയ വകഭേദങ്ങൾ കണ്ടെത്തുമ്പോള്‍, ഒന്നല്ല ഡബിൾ മാസ്ക് ഉപയോഗിക്കുകയാണ് നാം. ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമായി മാസ്കുകൾ മാറി കഴിഞ്ഞു. എന്നാല്‍ ഒരു കുരുങ്ങന് വഴിയില്‍ നിന്നൊരു മാസ്ക് കളഞ്ഞുകിട്ടിയാല്‍ സംഭവിക്കുന്നത് എന്താകും? അത്തരത്തിലൊരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒരു മിടുക്കന്‍ കുരങ്ങനാണ് വീഡിയോയിലെ താരം.
പേരാമ്പ്ര സുഭിക്ഷ മാസ്‌ക് നിര്‍മാണ രംഗത്തേക്ക്; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പദ്ധതി ഉദ്ഘാടനം ചെയ്യും
പേരാമ്പ്ര: സുഭിക്ഷയുടെ നേതൃത്വത്തില്‍ ത്രീ ലെയര്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വ്വഹിക്കും. ടി പി രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പ്രതിദിനം ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകള്‍ നിര്‍മിക്കുന്ന യൂണിറ്റാണ് ചാലിക്കരയിലെ സുഭിക്ഷ ഹെഡ് ഓഫീസില്‍
കൂരാച്ചുണ്ട് കാറ്റുള്ളമലയിൽ മുഖം മൂടി സംഘത്തിന്റെ ആക്രമണം: യുവതിക്ക് പരിക്ക്
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് കാറ്റുള്ളമലയിൽ മുഖംമൂടി ധരിച്ചെത്തിയ ആളുടെ ആക്രമണത്തിൽ യുവതിക്ക് പരിക്ക്. കാറ്റുള്ളമല കോലാക്കൽ നിഖിലിന്റെ ഭാര്യ മരിയ(21)-യ്ക്കാണ് ശനിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ പരിക്കേറ്റത്. മരിയയും നിഖിലും സഹോദരൻ അഖിലും മാത്രമാണ് സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ അഞ്ചരയോടെ അടുക്കളയിലെത്തിയ മുഖംമൂടി ധരിച്ചയാൾ മരിയയെ പിന്നിൽനിന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ മരിയയുടെ കൈക്ക് പരിക്കേറ്റ്
വീടിനുള്ളിലും മാസ്‌ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്രം; ശാരീരിക അകലം പാലിച്ചില്ലെങ്കില്‍ അപകടസാധ്യത കൂടും
കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ജനങ്ങള്‍ക്ക് വീടുകള്‍ക്കുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട സമയമാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍. വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ. പോള്‍. ശാരീരിക അകലം പാലിച്ചില്ലെങ്കില്‍, ഒരാളില്‍ നിന്ന് 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് വരെ രോഗം ബാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്ത് ആവശ്യമായ മെഡിക്കല്‍