Tag: Man missing
പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി
പയ്യോളി: പയ്യോളി കോട്ടല്‍ സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. കോട്ടക്കല്‍ കോട്ടപ്പുറം പള്ളിത്താഴ ആദര്‍ശ്(22) നെയാണ് കാണാതായത്. ഇന്നലെ ഉച്ചയോടെ കണ്ണൂരില്‍ ജോലി ആവശ്യത്തിനായി പോയ ആദര്‍ശ് തിരിച്ച് വീട്ടിലെത്തിയിട്ടില്ലെന്നാണ് വീട്ടുകാരുടെ പരാതി. ദിവസവും ജോലിയ്ക്കായി കണ്ണൂരില്‍ പോയി വരുന്ന ആളാണെന്നും ഇന്നലെ മുതല്‍ കാണാനില്ലെന്നും ഫോണ്‍ സ്വിച്ച്ഓഫ് ആണെന്നും ബന്ധു കൊയിലാണ്ടി ന്യൂസ് ഡോട്
തിക്കോടി സ്വദേശിയെ കാണ്മാനില്ലെന്ന് പരാതി
തിക്കോടി: തിക്കോടി കാട്ടുവയല്‍ നിധിലേഷിനെ കാണ്മാനില്ലെന്ന് പരാതി. നാല്‍പ്പത്തിരണ്ട് വയസുണ്ട്. ഞായറാഴ്ച രാത്രി പാലൂരില്‍ ഉത്സവത്തില്‍ പങ്കെടുത്തശേഷം ഏറെ വൈകി വീട്ടിലെത്തിയിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മുറിയില്‍ കാണാനില്ലെന്നാണ് വീട്ടുകാര്‍ പയ്യോളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8848235788, 9847182925 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. Summary: The native of Thikodi
തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി
തിക്കോടി: തിക്കോടി സ്വദേശിയായ യുവാവിനെ മൂന്നുമാസത്തിലേറെയായി കാണാനില്ലെന്ന് പരാതി. മുതിരക്കാൽ കുനി വീട്ടിൽ ദിനീഷിനെ (41) ആണ് കാണാതായത്. ആഗസ്റ്റ് 30ന് വൈകുന്നേരം ആറുമണിയോടെ വീട്ടിൽ നിന്നും പോയതാണ്. പിന്നീട് തിരിച്ചുവന്നില്ലെന്നാണ് ബന്ധുക്കൾ പയ്യോളി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 165 സെന്റീമീറ്റർ ഉയരമുണ്ട്. ഇരുനിറം. പയ്യോളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഒഞ്ചിയം മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി;കുടുംബം ചോമ്പാല പോലിസിൽ പരാതി നൽകി
ഒഞ്ചിയം: മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം പുതിയ പുരയിൽ സുജേഷിനെയാണ് കാണാതായത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതി മുതലാണ് കാണാതായത്. ചോമ്പാല ഹാർബറിനുള്ളിലാണ് സുജേഷ് താമസിച്ചിരുന്നത്. വീട്ടിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് ഇല്ലെന്ന് മനസിലായത്. ഓണത്തിനും വീട്ടിലെത്തായതോടെ ഇന്നലെ ചോമ്പാല പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് സുജേഷിന്റെ
ഫോണ്‍ കണ്ടെത്തിയത് വടകര ലോകനാര്‍കാവ് പരിസരത്തു നിന്ന്; കൊയിലാണ്ടി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി
കൊയിലാണ്ടി: കൊയിലാണ്ടി ചേലിയ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. ചേലിയ പാലോട്ട്കണ്ടി ദീപേഷ് (40) നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ജോലി ചെയ്യുന്ന കല്ലാച്ചി ടയര്‍ പഞ്ചര്‍ വര്‍ക്സ് കടയില്‍ നിന്നും രാവിലെ വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കിട്ടാതെ വന്നതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കോള്‍
കാണാതായ പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി
പേരാമ്പ്ര: കാണാതായ ചെറുവണ്ണൂര്‍ സ്വദേശിയായ പതിനഞ്ചുകാരനെ കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ കുട്ടിയെ കോഴിക്കോട് നിന്നുമാണ് കണ്ടെത്തിയത്. രാത്രി ഉറങ്ങാന്‍ കിടന്ന കുട്ടി വീട്ടുകാരോട് പറയാതെ സ്‌ക്കൂട്ടറുമെടുത്ത് പുറത്തേക്ക് പോവുകയായിരുന്നു. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തിരച്ചില്‍ നടത്തുന്നതിനിടെയാണ് കോഴിക്കോട് നിന്നും ഒരാള്‍ കുട്ടിയെ തിരിച്ചറിയുന്നതും വീട്ടില്‍ അറിയിക്കുന്നതും.
താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഹർഷാദിനെ കണ്ടെത്തി; പിന്നില്‍ പത്തംഗ സംഘം, രണ്ടു പേർ കസ്റ്റഡിയിൽ
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൊബൈല്‍ കടയുടമ ഹര്‍ഷാദിനെ കണ്ടെത്തി. സംഭവത്തില്‍ രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. ഹര്‍ഷാദിനെ 10പേരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയത് എന്നാണ് ലഭിക്കുന്ന വിവരം. പ്രതികളുടേതെന്ന് കരുതുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 8.45 ഓടെ ആണ് വൈത്തിരിയില്‍ നിന്ന് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ഇയാളെ വൈത്തിരിയില്‍
കല്ലാച്ചിയില്‍ നിന്നും നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായതായി പരാതി
നാദാപുരം: കല്ലാച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ ഇതര സംസ്ഥാന തൊഴിലാളിയെ കാണാനില്ലെന്ന് പരാതി. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സഞ്ചോയ് ദാസ്(24) എന്നയാളെയാണ് കാണാതായത്. എപ്രില്‍ 24നാണ് ഇയാള്‍ കല്ലാച്ചിയിലെ താമസ സ്ഥലത്ത് നിന്നും നാട്ടിലേക്ക് പോയത്. എന്നാല്‍ എത്തേണ്ട ദിവസം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് ഭാര്യ അന്വേഷിച്ചപ്പോഴാണ് സഞ്ചോയിയെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന്
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി; പ്രതീക്ഷയോടെ കുടുംബം
ചക്കിട്ടപ്പാറ: കടന്ത്രപ്പുഴയില്‍ കാണാതായ വയോധികനായുള്ള തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്നലെ രാത്രിയാണ് കുറത്തിപ്പാറ കൊള്ളിക്കൊളവില്‍ തോമസ് എന്നയാളെ കാണാതായത്. ഇയാള്‍ പുഴയില്‍ വീണെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് രാവിലെ പ്രദേശവാസികള്‍ തിരഞ്ഞിരുന്നു. എന്നാല്‍ കാണാതായതോടെ ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്നിശമന സേന നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തിരച്ചില്‍
ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയം; പ്രദേശത്ത് തിരച്ചില്‍
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ കടന്ത്രപ്പുഴയില്‍ വയോധികനെ കാണാതായതായി സംശയത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി ഇയാള്‍ പുഴയില്‍ വീണെന്ന് സംശയിക്കുന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. രാത്രി പുഴയില്‍ ചൂണ്ടയിടുന്നവര്‍ പുഴയ്ക്ക് സമീപത്ത് ടോര്‍ച്ചുമായി നില്‍ക്കുന്ന ഇയാളെ കണ്ടിരുന്നു. പിന്നീട് എന്തോ വീഴുന്ന ശബ്ദവും കേട്ടു. തുടര്‍ന്ന് പുഴയ്ക്കരികില്‍ നിന്നും ഇയാളുടെ ടോര്‍ച്ച് കിട്ടിയിരുന്നു. രാവിലെ