Tag: LOCKDOWN

Total 75 Posts

ഇന്നറിയാം, കേരളം വീണ്ടും ലോക്ക് ആകുമോ? നിര്‍ണ്ണായക കോവിഡ് അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: അതിരൂക്ഷമായി വർധിക്കുന്ന കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് കോവിഡ് അവലോകന യോഗം. സംസ്ഥാനത്ത് ഇന്ന് കൊണ്ടുവരാൻ പോകുന്ന നിയന്ത്രണങ്ങളെന്തെല്ലാം എന്ന് തീരുമാനമെടുക്കുക ഇന്ന് കൂടുന്ന നിർണ്ണായക യോഗത്തിൽ. വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന കൊവിഡ് അവലോകന യോഗമാണ് അന്തിമ തീരുമാനം എടുക്കുന്നത്. കോളേജുകൾ അടയ്ക്കാനും പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം പരമാവധി കുറയ്ക്കുവാനുമുള്ള

ഇന്ന് മുതല്‍ തുറന്ന ഞായര്‍; കരുതലോടെ ചിലവിടാം ലോക്ഡൗണ്‍ ഇളവുകള്‍

കോഴിക്കോട്: കോവിഡ്‌ വ്യാപന ഭീഷണി അയവുവന്ന സാഹചര്യത്തിൽ ഇനി ഞായർ അടച്ചിടലില്ല. രണ്ടാംതരംഗത്തെ തുടർന്ന്‌ ജൂൺ 12 ന്‌ തുടങ്ങിയ വാരാന്ത്യ അടച്ചിടലാണ്‌ മൂന്നു മാസത്തിനുശേഷം അവസാനിപ്പിച്ചത്‌. കടകമ്പോളങ്ങളും പൊതുഗതാഗതവുമുണ്ടാകും. രാത്രികാല നിയന്ത്രണങ്ങളും ഒഴിവാക്കി. ചൊവ്വാഴ്‌ച ചേർന്ന കോവിഡ് അവലോകന യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇളവുകൾ. ഓണത്തിനുമുന്നേ ശനിയാഴ്‌ച അടച്ചിടൽ ഒഴിവാക്കിയിരുന്നു. രോഗവ്യാപന നിരക്ക്‌ കുറഞ്ഞതോടെ

കൊവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

തിരുവനന്തപുരം: ഞായറാഴ്ച ലോക്ഡൗൺ, രാത്രി കർഫ്യൂ എന്നിവയിൽ ഇളവ് അനുവദിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗം ഇതുസംബന്ധിച്ച തീരുമാനം കൈക്കൊള്ളും. നിപ സാഹചര്യവും വിലയിരുത്തു. പ്രതിദിന രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യപിക്കാനാണ് സാധ്യത. ഓണാഘോഷത്തിന്റെ ഭാഗമായി കോവിഡ് ബാധിതരുടെ

ചക്കിട്ടപ്പാറ, കായണ്ണ, കൂത്താളി പഞ്ചായത്തുകള്‍ പൂര്‍ണ്ണമായി അടച്ചിടില്ല; കണ്ടെയിന്‍മെന്റ് സോണുകളില്‍ മാറ്റം, വിശദാംശങ്ങള്‍ ചുവടെ

പേരാമ്പ്ര: കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായതോടെ ചക്കിട്ടപ്പാറ, കായണ്ണ, കൂത്താളി എന്നീ പഞ്ചായത്തുകളിലെ കണ്ടെയിമെന്റ് സോണുകള്‍ പുതുക്കി നിശ്ചയിച്ചു. ഈ പഞ്ചായത്തുകള്‍ മുഴുവനായും ഇനി അടച്ചിടില്ല. കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകളില്‍ മാത്രമാകും ഇനി കര്‍ശന നിയനന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ചക്കിട്ടപ്പാറയില്‍ ഏട്ട് വാര്‍ഡുകളും, കൂത്താളിയില്‍ അഞ്ചും, കായണ്ണയില്‍ രണ്ട് വാര്‍ഡുകളുമാണ് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ രാത്രികാല കര്‍ഫ്യു, രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൌൺ. കൊവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓണത്തിന് ശേഷം കൊവിഡ്

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു: അടുത്താഴ്ച മുതൽ സംസ്ഥാനത്ത് രാത്രികാല കർഫ്യൂ; ഡബ്ല്യൂ.ഐ.പി.ആര്‍ ഏഴില്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ലോക്ഡൗണ്‍, പുതുക്കിയ നിയന്ത്രണങ്ങള്‍ പരിശോധിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. പ്രതിവാര രോഗബാധാ – ജനസംഖ്യാ അനുപാതം (ഡബ്ല്യൂ.പി.ആര്‍) ഏഴില്‍

സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗൺ പുന:സ്ഥാപിച്ചു; ഡബ്ല്യൂ.ഐ.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ തുടരും, അവലോകന യോഗത്തിലെ തീരുമാനങ്ങള്‍ വിശദമായി നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗൺ പുന:സ്ഥാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളായി സംസ്ഥാനത്ത് ഞായറാഴ്ചത്തെ ലോക്ഡൗൺ ഒഴിവാക്കിയിരുന്നു. സ്വാതന്ത്ര്യ ദിനത്തിലും മൂന്നാം ഓണത്തിനുമാണ് ലോക് ഡൗൺ ഒഴിവാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് ലോക്ഡൗൺ പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അതേസമയം സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകില്ല. എന്നാൽ നിലവിലുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കും. കടകൾക്കും

സംസ്ഥാനത്തിന് വീണ്ടും പൂട്ടിടുമോ? മൂന്നാം തരംഗ ഭീഷണി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം

കോഴിക്കോട്: രണ്ടാം തരംഗം പൂര്‍ത്തിയാകുന്നതിന് മുമ്പേ മൂന്നാം തരംഗം ആരംഭിക്കുമെന്ന് ആശങ്ക. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് യോഗം. രാവിലെ മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗവും ചേര്‍ന്ന് സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. ഓണ്‍ലൈനായാണ് ഇരു യോഗങ്ങളും ചേരുക. ഓണക്കാലത്തെ

സംസ്ഥാനത്ത് ആശങ്കയായി കൊവിഡ് വ്യാപനം; ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണില്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞാറാഴ്ചയും ലോക്ഡൗൺ ഒഴിവാക്കിയത്. പക്ഷേ ടിപിആര്‍ ഉയരുന്ന സാഹചര്യം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. നാളെയാണ് അടുത്ത അവലോകനയോഗം ചേരുന്നത്. കൊവിഡ് നിയന്ത്രണങ്ങളിലെ മാറ്റം സംബന്ധിച്ച് ആലോചന നടക്കും. സംസ്ഥാനത്ത് ഇന്നലെ ടിപിആർ 17.73 ശതമാനമായി ഉയർന്നിരുന്നു. 87 ദിവസങ്ങൾക്ക് ശേഷമാണ് ടിപിആർ 17ന് മുകളിലെത്തിയത്.

കോഴിക്കോട് ജില്ലയിലെ 55 വാര്‍ഡുകളിലും തുറയൂര്‍, കൂരച്ചുണ്ട് എന്നീ പഞ്ചായത്തുകളിലും ഒരാഴ്ച കര്‍ശന ലോക്ഡൗണ്‍; നിയന്ത്രണങ്ങളുള്ള വാര്‍ഡുകള്‍ എന്തെല്ലാമെന്ന് വിശദമായി നോക്കാം

കോഴിക്കോട്: ‌‌‌‌വീക്‌ലി ഇൻഫക്‌ഷൻ പോപ്പുലേഷൻ റേഷ്യോയുടെ (ഡബ്ല്യുഐപിആർ) അടിസ്ഥാനത്തിൽ ജില്ലയിൽ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ 55 വാർഡുകളിലും കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലും അടുത്ത ബുധനാഴ്ച വരെ കർശന ലോക്ഡൗൺ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചത്തെ രോഗികളുടെ എണ്ണം പരിഗണിച്ചു കണക്കാക്കിയ ഡബ്ല്യുഐപിആർ 8നു മുകളിലുള്ള സ്ഥലങ്ങളാണിത്. കർശന നിയന്ത്രണങ്ങൾഉള്ള വാർഡുകൾ: കൂരാച്ചുണ്ട്, തുറയൂർ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളും, കോഴിക്കോട്

error: Content is protected !!