Tag: kuwait

Total 7 Posts

എലത്തൂര്‍ സ്വദേശിയും കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ഭാരവാഹിയുമായ പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു

കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.ഐ) സാല്‍മിയ ഏരിയാ ട്രഷററും സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എലത്തൂര്‍ സ്വദേശി പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുബാറക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ലസിത ജയപ്രകാശ് (ദാറുല്‍ ഷിഫാ ഹവല്ലി). മക്കള്‍: ദിവ്യ ജയപ്രകാശ് (കുവൈത്ത്), ദീപ്തി ജയപ്രകാശ്

കൊയിലാണ്ടി വീമംഗലം എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു

കൊയിലാണ്ടി: വീമംഗലത്തെ എരവത്ത് കുഞ്ഞബ്ദുള്ള കുവൈത്തില്‍ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഭാര്യ: ഷരീഫ. മക്കള്‍: സജ്‌ന, സാജിര്‍ (കുവൈത്ത്). മരുമകന്‍: ഷിബ്‌ലി (ദുബായ്). സഹോദരങ്ങള്‍: കുഞ്ഞമ്മദ്, ഖദീജ, അസൈനാര്‍, ഫാത്തിമ, സുബൈദ, നബീസ, ഇബ്രാഹിം കുട്ടി (ഐബി). മയ്യത്ത് നാട്ടിലെത്തിച്ച ശേഷം ശനിയാഴ്ച രാത്രി പത്ത് മണിക്ക് നന്തി മുഹിയുദ്ദീന്‍ ജുമാ

പ്രവാസികള്‍ക്ക് ആശ്വാസം: കുവൈത്തിന്റെ പ്രവേശന വിലക്ക് നീങ്ങുന്നു; കേരളത്തില്‍ നിന്ന് നേരിട്ട് ഇനി കുവൈത്തിലേക്ക് മടങ്ങാം

കോഴിക്കോട്: ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ്

കുവൈത്തില്‍ പയ്യോളി സ്വദേശിയുടെ പാസ്‌പോര്‍ട്ടും വീസയും കമ്പനി പിടിച്ചുവച്ചു; പരാതിയുമായി കുടുംബം

കോഴിക്കോട്: കുവൈത്തില്‍ കമ്പനി മുതലാളി ജീവനക്കാരുടെ അക്കൗണ്ട് വഴി നാട്ടിലേക്കു പണമയച്ചത് ചോദ്യം ചെയ്തതിന്റെ പേരില്‍ യുവാവിന്റെ പാസ്പോര്‍ട്ടും വീസയും പിടിച്ചുവച്ചുവെന്ന പരാതിയുമായി ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബം. കോട്ടയം സ്വദേശിയുടെ ഷിപ്പിങ് കമ്പനിയില്‍ ജീവനക്കാരനായ പയ്യോളി സ്വദേശി സുജേഷ് രാജഗോപാലന്റെ കുടുംബമാണു കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നല്‍കി നീതിക്കായി കാത്തിരിക്കുന്നത്. കോട്ടയം അതിരമ്പുഴ

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത, കുവൈത്ത് പ്രവേശന വിലക്ക് നീക്കുന്നു

കോഴിക്കോട്: കോവിഡ് സാഹചര്യത്തേ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് കുവൈത്ത് നീക്കുന്നു. വാക്സിന്‍ സ്വീകരിച്ച കുവൈത്ത് താമസ വിസയുള്ള വിദേശികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശനാനുമതിയുണ്ട്. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്സിനുകള്‍. ഈ വാക്സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി

അത്തോളി സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു

അത്തോളി : കുവൈത്തില്‍ ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമിയിലെ മലയാളി അധ്യാപിക നിര്യാതയായി. കോഴിക്കോട് അത്തോളി സ്വദേശിനിയായ കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹിെന്റ ഭാര്യ ഖദീജ ജസീലയാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. കുവൈത്തിലെ ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എളേറ്റില്‍ വട്ടോളി എം.ജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്ന ഉസ്മാന്‍ മാഷിെന്റയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാെന്റയും

മേപ്പയൂര്‍ സ്വദേശി കുവൈത്തില്‍ അന്തരിച്ചു

കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. നിടുമ്പൊയില്‍ പൂവമുള്ളപറമ്പില്‍ താട്ടുവയല്‍ കുനി ജഗദീശനാണ് മരിച്ചത്. 45 വയസായിരുന്നു. കുവൈത്തില്‍ യോര്‍ക്ക് കമ്പനിയില്‍ മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയിരുന്നു. മൂന്നു ദിവസമായി ജോലിക്കെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യ: രതിന. മക്കള്‍: അഭിന്‍ കാര്‍ത്തിക്, അരുഷ് ജഗന്‍. പിതാവ്: പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ്:

error: Content is protected !!