Tag: Kurachund
‘ബഫർസോൺ നിയമത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുന്നത് വരെ സമരപരമ്പര’; കൂരാച്ചുണ്ടിൽ കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ യുവജനറാലി
കൂരാച്ചുണ്ട്: ജൂൺ അഞ്ച് മുതൽ കോടതി വിധിപ്രകാരം പ്രാബല്യത്തിൽ വന്ന ബഫർ സോൺ പ്രഖ്യാപനം മലയോര മേഖലയിലെ ജനതയെ ഇരുട്ടിലേക്ക് തള്ളി വിടുന്നതാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് കെ.സി.വൈ.എം എസ്.എം.വൈ.എം താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ കൂരാച്ചുണ്ട് ടൗണിൽ പ്രതിഷേധ യുവജന റാലിയും സമ്മേളനവും നടത്തി. വിഷയത്തിൽ നിയമഭേദഗതി വരുത്താൻ സർക്കാർ തല ഇടപെടലുണ്ടാകും വരെ സമര പരമ്പരയുമായി മുന്നോട്ടുപോകുമെന്ന്
‘സർക്കാറുകളുടെ ഇരട്ടത്താപ്പ് നമ്മൾ മനസ്സിലാക്കി, ഇനി പോരാട്ടം മാത്രമേ വഴിയുള്ളൂ’; സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം
പേരാമ്പ്ര: സുപ്രീം കോടതിയുടെ അശാസ്ത്രീയമായ ബഫർ സോൺ വിധിക്കെതിരെ നാളെ ചക്കിട്ടപാറയിൽ വൻ കർഷക പ്രതിഷേധം. നാളെ വൈകീട്ട് നാല് മണിക്ക് ചക്കിട്ടപാറ അങ്ങാടിയിലാണ് പരിപാടി. രാഷ്ട്രീയ-ജാതി-മതഭേദമന്യെ നടക്കുന്ന കർഷക പ്രതിഷേധം കൂരാച്ചുണ്ട് ഫെറോന വികാരി ഫാദർ വിൻസന്റ് കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. മലയോര കർഷകരെ അവർ അധ്വാനിച്ച് വളർന്ന മണ്ണിൽ നിന്ന് ആട്ടിപ്പായിക്കുന്ന കേന്ദ്ര-സംസ്ഥാന
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു, കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് പഞ്ചായത്ത്; അടിയന്തര പ്രമേയം അവതരിപ്പിച്ചു
കൂരാച്ചുണ്ട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ മരണത്തില്‍സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി കൂരാച്ചുണ്ട് പഞ്ചായത്ത്. ജംഷീദിന്റെ മരണത്തില്‍ കുടുംബാംഗങ്ങളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. അമ്മദ് അടിയന്തര പ്രമേയം അവതരിപ്പിച്ചു. ഭരണ
മരണത്തിന് തൊട്ടുമുമ്പ് നെഞ്ചിലും തലയ്ക്കും ക്ഷതമേറ്റു, കയ്യിലും കാലിലും പുറത്തും മുറിവുകള്‍; കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ദുരൂഹത
കോഴിക്കോട്: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൂരാച്ചുണ്ട് സ്വദേശി ജംഷിദിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ചിലും തലയ്ക്കുമേറ്റ ക്ഷതത്തിന് പുറമെ ജംഷിദിന്റെ കയ്യിലും കാലിലും പുറത്തും മുറിവുകളുണ്ട്. ഇവയെല്ലാം മരണത്തിന് തൊട്ടുമുമ്പ് ഉണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ട്രെയിന്‍ ഇടിച്ചാണ് മരണം സംഭവിച്ചത്
കൂരാച്ചുണ്ടിലെ ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല വ്യാപാരിയും കുടിയേറ്റ കര്‍ഷകനുമായ ചാക്കോ മഠത്തിനാല്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭാര്യ ഏലിക്കുട്ടി (നന്ദളത്ത് കുടുംബാംഗം, കൂരാച്ചുണ്ട്). മക്കള്‍: മേരിക്കുട്ടി (മരുതോലി, തലയാട്), ജോസുകുട്ടി, ജോണി, ലിസി (പാലാട്ടി, അങ്കമാലി), ഡയന (ചെല്ലന്തറ, കൂടരഞ്ഞി), പരേതയായ ബെറ്റി (പുത്തന്‍വീട്ടില്‍, വരാപ്പുഴ). മരുമക്കള്‍: പരേതനായ ഈപ്പച്ചന്‍, മോളി കൂനംതടത്തില്‍ (ചക്കിട്ടപാറ), റൂബി കോനുക്കുന്നേല്‍ (കോടഞ്ചേരി)
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ സംരംഭക ശിൽപ്പശാല
പേരാമ്പ്ര: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും വ്യവസായ വകുപ്പും സംയുക്തമായി സംരംഭക ശില്പശാല നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷതയായി. ഒ.കെ.അമ്മദ്, ജെസ്സി കരിമ്പനക്കൽ, കാനറ ബാങ്ക് മാനേജർ അഖിൽ .കെ, കാർത്തിക വിജയൻ, കേരള സ്‌മോൾ എന്റർപ്രേണേഴ്സ് കൗൺസിൽ പ്രസിഡന്റ് കാവിൽ പി. മാധവൻ, കേരള പ്ലാനിങ്
പക്ഷിപ്പനി സംശയം: കൂരാച്ചുണ്ട്, ചക്കിട്ടപാറ, കായണ്ണ, പേരാമ്പ്ര, ചങ്ങരോത്ത് ഉള്‍പ്പെടെ 11 പഞ്ചായത്തുകള്‍ക്ക് ജാഗ്രത നിര്‍ദേശം
പേരാമ്പ്ര : കൂരാച്ചുണ്ടിൽ കോഴികൾക്ക് പക്ഷിപ്പനി സംശയത്തെത്തുടർന്ന് പത്ത് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി മുൻകരുതൽ നടപടികൾ കർശനമാക്കി. കൂരാച്ചുണ്ടിലും സമീപത്തെ പത്ത് പഞ്ചായത്തുകളിലുമാണ് കളക്ടർ ജാഗ്രതാമേഖലയായി പ്രഖ്യാപിച്ചത്. കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ കോഴിക്കടകളും ഫാമുകളും അന്തിമപരിശോധനാഫലം വരുന്നതുവരെ അടപ്പിച്ചിട്ടുണ്ട്. കാളങ്ങാലിയിൽ കോഴികൾചത്ത ഫാം കഴിഞ്ഞദിവസംതന്നെ അടച്ചിരുന്നു. മൃഗസംരക്ഷണവകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് പ്രോട്ടോകോൾ
പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം: കൂരാച്ചുണ്ട് പഞ്ചായത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം
കൂരാച്ചുണ്ട്: പക്ഷിപ്പനി ഭീതിയിലും നിസ്സംഗ മനോഭാവം തുടരുന്ന കൂരാച്ചുണ്ട് പഞ്ചായത്തിന്റെ നിലപാടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ രംഗത്തു വന്നു. കൂരാച്ചുണ്ട് കാളങ്ങാലി കോഴിഫാമിലെ 300 ന് മീതെ കോഴികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്തം നിറവേറ്റാതെ നിസംഗത തുടരുന്ന പഞ്ചായത്തിന്റെ നിലപാട് തിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ഇറച്ചി കടകളില്‍ ചത്ത
കുരാച്ചുണ്ട് സ്വദേശി ഒമാനില്‍ കൊവിഡ് ബാധിച്ച് മരിച്ചു
കൂരാച്ചുണ്ട്: ഒമാനില്‍ ജോലി ചെയ്തിരുന്ന കൂരാച്ചുണ്ട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. തയ്യുള്ളതില്‍ ഗഫൂര്‍ ആണ് മരണപ്പെട്ടത്. കോവിഡിനെ തുടര്‍ന്ന് ന്യൂമോണിയ ബാധിച്ച് ഒമാന്‍ ഗവണ്‍മെന്റ് കോവിഡ് സെന്ററില്‍ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. പരേതനായ തയ്യുള്ളതില്‍ അമ്മദ് മുസ്ലിയാരുടെ മകനാണ്.
കൺനിറയെ കാഴ്ചകളുമായി മുത്താച്ചിപ്പാറ: ടൂറിസം വികസന സാധ്യത പരിശോധിക്കും; കെ.എം.സച്ചിൻദേവ് എംഎൽഎ
പേരാമ്പ്ര: കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുത്താച്ചിപ്പാറ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെ എം സച്ചിൻ ദേവ് എംഎൽഎ. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിനായി വനം, ടൂറിസം മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും മുത്താച്ചിപ്പാറയിലെത്തിയ എംഎൽഎ ഉറപ്പുനൽകി. മുത്താച്ചിപ്പാറ സന്ദർശിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കുമെന്നും എംഎൽഎ പറഞ്ഞു.