Tag: kudumbasree
പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി വേദിയില്‍ നിറഞ്ഞാടി കുടുംബശ്രീ അംഗങ്ങള്‍, മാറ്റുരച്ചത് 30 ഇനങ്ങളില്‍; ‘അരങ്ങ് 2023’ കൊയിലാണ്ടി താലൂക്ക് കലോത്സവത്തില്‍ തുറയൂരിന് മൂന്നാം സ്ഥാനം
മേപ്പയ്യൂര്‍: കുടുംബശ്രീ അരങ്ങ് 2023 കൊയിലാണ്ടി താലൂക്ക് തല കലോത്സവത്തില്‍ മികച്ച വിജയം സ്വന്തമാക്കി പയ്യോളി സിഡിഎസ്. മത്സരങ്ങള്‍ സമാപിച്ചപ്പോള്‍ 79പോയിന്റ് നേടിയാണ്പയ്യോളി ഓവറോള്‍ കിരീടം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ചേമഞ്ചേരി സിഡിഎസും മൂന്നാം സ്ഥാനം തുറയൂര്‍ സിഡിഎസും കരസ്ഥമാക്കി. മേപ്പയ്യൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മെയ് ആറ്, ഏഴ് തീയ്യതികളിലാണ് കലോത്സവം നടന്നത്. ആദ്യ ഘടത്തില്‍
മനോഹര നൃത്തച്ചുവടുകളുമായി വനിതകള്‍ ഒത്തുചേര്‍ന്നു; കക്കാട് കുടുംബശ്രീ കലോത്സവം ‘നാട്ടരങ്ങ്’ ആഘോഷമായി
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡായ കക്കാട് കുടുംബശ്രീ കലോത്സവം സംഘടിപ്പിച്ചു. ‘നാട്ടരങ്ങ്’ എന്ന പേരില്‍ നടത്തിയ കലോത്സവം പേരാമ്പ്ര ദയ ഓഡിറ്റോറിയത്തിലാണ് ഒരുക്കിയിരുന്നത്. കലോത്സവം പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സല്‍മ നന്മനക്കണ്ടി അധ്യക്ഷത വഹിച്ചു. വിവിധ വാര്‍ഡ് മെമ്പര്‍മാരായ കെ.എം റീന, പി.കെ രാഗേഷ്, അര്‍ജ്ജുന്‍
കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള; ആദ്യകാല അടുക്കള ഉപകരണങ്ങള്‍ ഉള്‍പ്പടെ വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകള്‍
കൂട്ടാലിട: ആദ്യകാല അടുക്കള ഉപകരണങ്ങളുള്‍പ്പടെ നിരവധി ഉല്‍പ്പന്നങ്ങളുമായി കൂട്ടാലിടയില്‍ കുടുംബശ്രീ വിപണന മേള ആരംഭിച്ചു. കോട്ടൂര്‍ ഫെസ്റ്റിന്റെ ഭാഗമായായാണ് വിപണന മേള ഒരുക്കിയിരിക്കുന്നത്. വിവിധ ഉല്‍പ്പന്നങ്ങളുമായി പതിനേഴ് സ്റ്റാളുകളാണ് മേളയില്‍ അണനിരക്കുന്നത്. ആദ്യകാല അടുക്കള ഉപകരണങ്ങള്‍, വിവിധ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് സ്റ്റാളുകളിലെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം മേളയില്‍ നാച്ചുറല്‍ ഹെല്‍ത്ത് സെന്റര്‍ സ്റ്റാള്‍, കുടുംബശ്രീ
വിഷരഹിത ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍തുമ്പില്‍; ചക്കിട്ടപറ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി
ചക്കിട്ടപ്പാറ: ചക്കിട്ടപറ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ ‘ഹോം ഷോപ്പീ’ക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ കുടുംബശ്രീകള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളാണ് ഈ കേന്ദ്രത്തില്‍ വിതരണത്തിനെത്തുക. നമ്മുടെ നാട്ടില്‍ തന്നെ നിര്‍മ്മിച്ച വിഷരഹിതവും, ശുദ്ധവും മികച്ച ഗുണനിലവാരമുള്ളതുമായ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും എന്നുള്ളതാണ് ഇവയുടെ പ്രത്യേകത. ചക്കിട്ടപാറ സഹകരണ ബാങ്കിന്റെ ബില്‍ഡിങ്ങിലാണ് ഷോപ്പീ
‘പെണ്ണുങ്ങളുടെ കലാപരിപാടി കാണാന്‍ ആണുങ്ങള്‍ വേണ്ട’; ചങ്ങരോത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കുടുംബശ്രീ കലോത്സവം മാറ്റി
പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ കലോത്സവ പരിപാടികള്‍ മാറ്റി. പരിപാടികളുടെ കാണികളായി പുരുഷന്മാര്‍ ഉണ്ടാകുന്നതിനെതിരെ ചിലര്‍ രംഗത്തെത്തിയതോടെയാണ് കലോത്സവം മാറ്റാന്‍ തീരുമാനിച്ചത്. ഇത്തരത്തില്‍ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന് പഞ്ചായത്തും വാര്‍ഡ് മെമ്പറും നിലപാടെടുത്തതോടെയാണ് കലോത്സവം മാറ്റിയത്. തുടര്‍ന്ന് എതിര്‍പ്പ് ഉന്നയിച്ചവര്‍ പെണ്‍പെരുമ എന്ന പേരില്‍ പരിപാടി നടത്തുകയും ചെയ്തു. മദ്രസ കെട്ടിടത്തിലാണ് പകരം പരിപാടി നടന്നത്.
പത്താം ക്ലാസ് പാസ്സായ കുടുംബശ്രീ വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകാം; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കുടുംബശ്രീ മുഖേന വനിതകള്‍ക്ക് പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സില്‍ ഏജന്റാകുന്നതിന് വീണ്ടും അവസരം. പോസ്റ്റല്‍ വകുപ്പിന് കീഴില്‍ പത്താം ക്ലാസോ, തത്തുല്യമോ വിജയിച്ച 18 നും 50 നും മധ്യേ പ്രായമുള്ള 300 കുടുംബശ്രീ വനിതകള്‍ക്ക് ഇന്‍ഷൂറന്‍സ് ഏജന്റായി തൊഴില്‍ നല്‍കും. തപാല്‍ വകുപ്പിന് കീഴില്‍ വരുന്ന പോസ്റ്റല്‍ ഇന്‍ഷൂറന്‍സ് പദ്ധതി, സുകന്യ സമൃദ്ധി യോജന,
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളിലെ ഉന്നതവിജയികളെ അനുമോദിച്ച് പേരാമ്പ്രയിലെ ധനശ്രീ കുടുംബശ്രീ
പേരാമ്പ്ര: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ദേവിക എസ, ദേവാനന്ദ് എസ്.എസ്, ധ്യാന്‍ കൃഷ്ണ, അഭിനന്ദ് പി.എസ്എന്നിവരെയാണ് പാണ്ടിക്കോട് ധനശ്രീ കുടുംബശ്രീ അനുമോദിച്ചത്. വാര്‍ഡ് മെമ്പര്‍ പി.കെ രാകേഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.പി ശ്രീജ അധ്യക്ഷത വഹിച്ചു. ടി.എന്‍.കെ ബാലക്യഷ്ണന്‍ മാസ്റ്റര്‍ ,ടി.എന്‍.കെ സതീശന്‍ മാസ്റ്റര്‍,
ജില്ലയിൽ കോവിഡ് പ്രതിരോധത്തിൽ കുടുംബശ്രീയും; ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാൻ സ്വരൂപ്പിച്ചത് നാല്പത് ലക്ഷത്തോളം രൂപ
കോഴിക്കോട്: കോവിഡ് പ്രതിരോധം തീർക്കാൻ അഞ്ചും പത്തും രൂപ കൂട്ടിച്ചേർത്ത് ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ നൽകിയത് നാല്പത് ലക്ഷത്തോളം രൂപ. കോവിഡ് പ്രതിരോധത്തിനുള്ള ജില്ലാ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നതാണ് കുടംബശ്രീയുടെ സമാനതകളില്ലാത്ത ഈ പ്രവർത്തനം. ജില്ലയിലെ വിവിധ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ ലഭ്യമാക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റേയും നാഷണൽ ഹെൽത്ത് മിഷന്റേയും പ്രവർത്തനങ്ങൾ ഏറ്റെടുത്താണ്