Tag: KSTA

Total 8 Posts

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ വടകരയിൽ എ.ഇ.ഒ ഓഫീസി ധർണ്ണ നടത്തി

വടകര: വിദ്യാഭ്യാസ കലണ്ടർ ശാസ്ത്രീയമായി പുന:ക്രമീകരിക്കുക, ആറാം പ്രവർത്തി ദിനങ്ങളായ ശനിയാഴ്ചകൾ ഒഴിവാക്കുക, കുട്ടികളുടെ പഠനാനുബന്ധ പ്രവർത്തനങ്ങൾക്ക് സമയം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.എ നേതൃത്വതിൽ എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. കെ. എസ്.ടി.എ വടകര സബ്ജില്ല കമ്മറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന കമ്മറ്റി അംഗം സി.സതീശൻ ഉദ്ഘാടനം ചെയ്തു. പി.പ്രമോദ് അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് കെ.എസ്.ടി.എ

കൊയിലാണ്ടി: നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൈകോർത്ത് അധ്യപക സംഘടനയായ കെഎസ്ടിഎ. സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഒരു കോടി രൂപയുടെ ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായുള്ള കൊയിലാണ്ടി സബ് ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് നിർവഹിച്ചു. കെ.എസ്.ടി.എ ഉപജില്ലാ കമ്മിറ്റി സമാഹരിച്ച പി.പി.ഇ കിറ്റ്, ഓക്സിമീറ്റർ, ഫോഗിംഗ് മെഷിൻ, എയർ ബെഡ്,

സാര്‍വദേശീയ വനിതാ ദിനത്തില്‍ സര്‍ഗാത്മകതയുടെ കനലുയര്‍ത്തി വനിതകള്‍

കൊയിലാണ്ടി: സാര്‍വദേശീയ വനിതാ ദിനത്തില്‍ കെഎസ്ടിഎ വനിതാ വേദി സ്ത്രീകളഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ചടുലമായി രംഗത്ത് ആവിഷ്‌ക്കരിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടിയില്‍ സ്‌കൂള്‍ അധ്യാപികമാരായബിജിഷയും പവിനയുമാണ് സാക്ഷാത്കാരം നടത്തിയത്. മുലക്കരത്തിനെതിരെ പ്രതിഷേധിച്ച് രക്തസാക്ഷിയായ നങ്ങേലിയുടെ ത്യാഗോജ്വല പോരാട്ടത്തിന് അധ്യാപികമാര്‍ രംഗാവിഷ്‌ക്കാരം നടത്തി. കനലായുയരും ഞങ്ങള്‍ എന്ന രംഗാവിഷ്‌ക്കാരത്തില്‍ എന്‍.എം ഷീനാ ഭായ്, മഞ്ജു മാധവന്‍, പ്രജിഷ, കെ.അനിത,

ആർടിസ്റ്റ് വിനോദ് ബ്രൈറ്റ് കാപ്പാടിനെ ആദരിച്ചു

കൊയിലാണ്ടി: ചിത്രകലാരംഗത്തും കമേഷ്യൽ ആർടിലും ഇരുപത്തഞ്ചു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരനായ വിനോദ് കാപ്പാടിനെ ആദരിച്ചു. കെഎസ്ടിഎ കൊയിലാണ്ടി സബ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തിലാണ് ആദരിച്ചത്. കെ.എസ്ടിഎ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണ പരിപാടിയുടെ ഭാഗമായി ആന്തട്ട ഗവൺമെൻ്റ് സ്കൂളിൽ നടന്ന പോസ്റ്റർ രചനാ ശില്പശാലയിലായിരന്നു അനുഗ്രഹീത കലാകാരനെ ആദരിച്ചത്. കെ.എസ്.ടി.എ സബ് ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ മാസ്റ്റർ

കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ സമ്മേളനം ആരംഭിച്ചു

കോഴിക്കോട്: അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ ജില്ലാസമ്മേളനം ആരംഭിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വെര്‍ച്ച്വല്‍ സംവിധാനം ഉപയോഗിച്ചാണ് ഇത്തവണത്തെ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കെ.എസ്.ടി. എ ജില്ലാ പ്രസിഡന്റ് ബി. മധു പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ രണ്ട് ദിവസങ്ങളിലായാണ് സമ്മേളനം നടക്കുന്നത്. ജില്ലാ

പ്രതിഭോത്സവത്തിന് തുടക്കമായി

കോഴിക്കോട്: കെ.എസ്.ടി.എ അധ്യാപക ലോകം സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഭോത്സവം ആരംഭിച്ചു. പൊതു വിദ്യാലയങ്ങളിലെ എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കാണ് മത്സരം. എല്‍.പി (3, 4 ക്ലാസുകള്‍ ), യു.പി, വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി ലഘു പരീക്ഷണം, ലിറ്റില്‍ സയന്റിസ്റ്റ്, ശാസ്ത്ര പ്രൊജക്ട് എന്നിവയും ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഗണിത പ്രൊജക്ട്, സാമൂഹ്യ ശാസ്ത്ര

ദേശീയ വിദ്യാഭ്യാസ നയം ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് വിരുദ്ധം; കെ എസ് ടി എ

കൊയിലാണ്ടി: 2020 ലെ ദേശീയ വിദ്യാഭ്യാസ നയം തള്ളിക്കളയണമെന്ന് കെ എസ് ടി എ പ്രതിരോധ സംഗമത്തില്‍ ആവശ്യപ്പെട്ടു. ജനാധിപത്യ മതേതര മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങളാണ് പുതിയ വിദ്യാഭ്യാസ നയത്തിലുള്ളത്. വര്‍ഗീയവല്‍ക്കരണത്തിനും കച്ചവടവല്‍ക്കരണത്തിനും വഴിവെക്കുന്നതാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രതിലോമകാര്യങ്ങള്‍. കൊടും തണുപ്പിലും തളരാതെ പ്രക്ഷോഭം നടത്തുകയാണ് ഇന്ത്യയിലെ കര്‍ഷകര്‍. ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ

ദേശീയ വിദ്യാഭ്യാസ നയം: പ്രതിരോധ സംഗമവുമായി കെ.എസ്.ടി.എ

കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിരോധ സംഗമവുമായി കെ.എസ്.ടി.എ. സുഘടിതമായ സ്‌കൂള്‍ സംവിധാനങ്ങള്‍ക്ക് പകരം അനൗപചാരിക വിദ്യാഭ്യാസത്തെയാണ് ദേശീയ വിദ്യാഭ്യാസ നയം പ്രോത്സാഹിപ്പിക്കുന്നതെന്ന് കെ.എസ്.ടി.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഞ്ചാം ക്ലാസ് മുതല്‍ നടക്കുന്ന ടെര്‍മിനല്‍ പരീക്ഷകള്‍ ദളിതരെയും ആദിവാസികളെയും പിന്നോക്കക്കാരെയും സ്‌കൂളില്‍ നിന്ന് അകറ്റും. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംസ്ഥാനങ്ങളുടെ അധികാരം

error: Content is protected !!