Tag: ksrtc

Total 47 Posts

ഡ്രൈവര്‍ ജയിലില്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും ബസുകള്‍ ഓടില്ല, 56 ബസുകള്‍ക്കെതിരെ നിയമനടപടിയുമായി ആര്‍.ടി.ഒയും

പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സുകള്‍ ഓടില്ല. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നും ബസ്സുകള്‍ പണി മുടക്കുന്നത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍

ഇത്തവണ പെട്ടത് കര്‍ണ്ണാടക ആര്‍.ടി.സി! കോഴിക്കോട് കെ.എസ്.ആര്‍.ടി..സി ടെര്‍മിനലില്‍ നിന്ന് ഇറക്കുന്നതിനിടെ കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് റോഡില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസ് കുടുങ്ങി. കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സാണ് റോഡിലേക്ക് ഇറക്കുന്നതിനിടെ കുടുങ്ങിയത്. അടിഭാഗം നിലത്ത് തട്ടിയതാണ് ബസ് കുടുങ്ങാന്‍ കാരണമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ പിറക് വശമാണ് നിലത്ത് തട്ടിയത്. ഇതേ തുടര്‍ന്ന് മാവൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ വീണ്ടും സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി

കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്. ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുത്തത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

കോഴിക്കോട്: സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയ KL-15-A-2323 നമ്പറിലുള്ള ബസ്സാണ് കുടുങ്ങിയത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ബസ് പുറത്തെടുത്തു. ഒരു പില്ലര്‍ ഗാര്‍ഡ് പൊളിച്ചു മാറ്റിയാണ് ബസ് പുറത്തെടുത്തത്. രാവിലെ യാത്ര പുറപ്പെടുന്നതിന് മുമ്പായി ബസ് ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോഴാണ് സംഭവം.

സര്‍വീസുകള്‍ ഇന്നും മുടങ്ങി: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടരുന്നു

സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകളും കോഴിക്കോട്ട് നിന്ന് മൂന്ന് സര്‍വീസുകളും ഇതുവരെ പുറപ്പെട്ടു. ജീവനക്കാര്‍ എത്താത്തതിനാല്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് സര്‍വീസുകളൊന്നും നടത്തിയിട്ടില്ല. ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍

സ്‍കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും, കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കലിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ അഞ്ചിനകം പുറത്തിറക്കും. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍

യാത്രാക്ലേശത്തിന് പരിഹാരം; തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, വടകര റൂട്ടിലേക്ക് കുറ്റ്യാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് ആരംഭിച്ചു

കുറ്റ്യാടി: യാത്രാക്ലേശം നേരിടുന്ന തീക്കുനി, ആയഞ്ചേരി, കോട്ടപ്പള്ളി, വടകര റൂട്ടില്‍ കുറ്റ്യാടിയില്‍ നിന്നും കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ആരംഭിച്ചു. കുറ്റ്യാടി പുതിയ ബസ് സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ ആദ്യ യാത്രയുടെ ഫ്‌ളാഗ്‌ ഓഫ് നിര്‍വഹിച്ചു. നാട്ടുകാരുടെ പ്രധാന പ്രശ്‌നമായിരുന്നു യാത്രാക്ലേശത്തിന് ഇതോടെ പരിഹാരമാകും.   കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി

കോഴിക്കോട് കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍പൊട്ടി ഡിവൈഡറിലേക്ക് ഇടിച്ചു കയറി; രണ്ടു പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോവൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ടു. യാത്രക്കാരിക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു. വടകര കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടര്‍ സിന്ധുവിനും, യാത്രക്കാരിക്കുമാണ് പരുക്കേറ്റത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് സിറ്റിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു യാത്രക്കാരിയും വനിത കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. തലശ്ശേരി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന വടകര

യാത്രക്കിടയില്‍ നെഞ്ചുവേദന; ട്രിപ്പ് മുടക്കി യാത്രക്കാരനെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി. ജീവനക്കാരായ പേരാമ്പ്ര സ്വദേശി ജോജോയും, ഓമശ്ശേരി സ്വദേശി സുരേഷ് ബാബുവും

പേരാമ്പ്ര: കെ.എസ്.ആർ.ടി.സി. ബസിൽ കയറിയ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ട്രിപ്പ് റദ്ദാക്കി ആശുപത്രിയിലെത്തിച്ച് മാതൃകയായിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. ഡ്രൈവറായ ഓമശ്ശേരി കോരഞ്ചോലമ്മൽ കെ.സി. സുരേഷ് ബാബുവും പേരാമ്പ്ര പേണ്ടാനത്ത് ജോജോയും. താമരശ്ശേരി-കൂരാച്ചുണ്ട്-പേരാമ്പ്ര റൂട്ടിലോടുന്ന ബസിലെ ജീവനക്കാരാണ് ഇരുവരും. രാവിലെ ഏഴുമണിക്ക്‌ പേരാമ്പ്രയിലേക്ക് പോകുകയായിരുന്ന കൂരാച്ചുണ്ട് സ്വദേശിയായ യാത്രക്കാരന് കൂരാച്ചുണ്ട് പെട്രോൾ പമ്പിന് സമീപത്തുവെച്ച് ശക്തമായ നെഞ്ചുവേദന

കണ്ണില്ലാത്ത ക്രൂരത: എറണാകുളത്ത് അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു

എറണാകുളം: എറണാകുളം മഴുവന്നൂർ തട്ടാംമുകളിൽ അമ്മ കുട്ടിയെ കെഎസ്ആർടിസി ബസിനടയിലേയ്ക്ക് വലിച്ചെറിഞ്ഞു. 6 വയസ്സുള്ള ആൺകുട്ടിയെയാണ് അമ്മ വലിച്ചെറിഞ്ഞത്. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലമാണ് കുട്ടിയെ രക്ഷിക്കാനായത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. പ്രദേശത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന സ്ത്രീയാണ് കുട്ടിയെ വലിച്ചെറിഞ്ഞത്. അഞ്ച് മക്കളുടെ അമ്മയാണ് സ്ത്രീ. കുഞ്ഞിനെ വളർത്താൻ വയ്യ എന്ന് മാത്രമാണ്

error: Content is protected !!