Tag: ksrtc
ബജറ്റ് ടൂറിസം പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; ഓണം അവധിക്കാലത്തിനി കുറഞ്ഞ ബജറ്റില്‍ കോഴിക്കോടു നിന്നും വിവിധ സ്ഥലങ്ങളിലേക്ക് യാത്രാപോകാം
കോഴിക്കോട്: ഓണം വെക്കേഷനിങെത്താറായി. ഇത്തവണ എന്താ പ്ലാന്‍? ഒരു ടൂര്‍പോയാല്‍ കൊള്ളാമെന്നുണ്ടോ? എന്നാലിതാ കുറഞ്ഞ ചെലവില്‍ ഓണത്തിന് ടൂര്‍ പോകാന്‍ കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം പാക്കേജുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഒരുമിച്ചും കൂട്ടായും യാത്രചെയ്യാം. ഇതിനായി കോഴിക്കോട് ബജറ്റ് ടൂറിസം സെല്‍ പദ്ധതി തയാറാക്കി. സംസ്ഥാനത്തെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ആതിരപ്പിള്ളി, വാഴച്ചാല്‍, തുണ്ടൂര്‍മുഴി, മൂന്നാര്‍
‘യാത്രാമധ്യേ ശരീരം മരവിച്ചു, ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു’; വിദ്യാർത്ഥിനിയെ കെഎസ്ആര്‍ടിസി ബസിൽ താമരശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് ജീവനക്കാര്‍
താമരശ്ശേരി: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ഥിനിക്ക് രക്ഷകരായി കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും. ശരീരം മരവിച്ച് തണുക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്ത വിദ്യാര്‍ഥിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചാണ് ഇരുവരും മാതൃകയായത്. കുറ്റിപ്പുറം കെഎംസിടി കോളേജിലെ എല്‍എല്‍ബി വിദ്യാര്‍ഥിനി വൈത്തിരി രോഹിണിയില്‍ റിതിക (21) യ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും കരുതല്‍ രക്ഷയായത്. സുല്‍ത്താന്‍ ബത്തേരി ഗാരേജിലെ ടൗണ്‍ ടു
വയോധികന്‍ കുഴഞ്ഞു വീണു, ബസ് ആംബുലന്‍സായി; റൂട്ട് മാറ്റി കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആര്‍.ടി.സി (വീഡിയോ കാണാം)
കോഴിക്കോട്: മലാപ്പറമ്പിലെ ഇഖ്‌റ ആശുപത്രി കോമ്പൗണ്ടിലേക്ക് ഒരു കെ.എസ്.ആര്‍.ടി.സി ബസ് കുതിച്ചെത്തിയത് കണ്ട എല്ലാവരും അമ്പരന്നു. ആംബുലന്‍സുകളോ മറ്റ് ചെറുവാഹനങ്ങളോ മാത്രം എത്തുന്ന ആശുപത്രി മുറ്റത്ത് ആനവണ്ടി കണ്ടപ്പോള്‍ എന്താണ് കാര്യമെന്ന് അറിയാതിരുന്ന പലര്‍ക്കും ആശങ്കയും ഉണ്ടായിരുന്നു. പിന്നീടാണ് എല്ലാവര്‍ക്കും കാര്യം മനസിലായത്. ആ കെ.എസ്.ആര്‍.ടി.സി ബസ് ഒരു ആംബുലന്‍സായി മാറുകയായിരുന്നു, യാത്രക്കാരനായ വയോധികന്റെ ജീവന്‍
പേരാമ്പ്രയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കുന്നു; സമയം, ബുക്കിങ് വിവരങ്ങള്‍ അറിയാം
പേരാമ്പ്ര: പേരാമ്പ്രക്കാർക്കിനി ബസുകൾ മാറിക്കയറാതെ തിരുവനന്തപുരത്തെത്താം. ജൂലെെ രണ്ടു മുതൽ മാനന്തവാടി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നും തിരുവന്തപുരം വരെയാണ് സർവ്വീസുണ്ടായിരിക്കുക. കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഡിലെക്സ് എയർ ബസാണ് പേരാമ്പ്ര വഴി തിരുവനന്തപുരത്തേക്ക് പോവുന്നത്. തിരുവനന്തപുരത്തു നിന്നു തിരിച്ചും കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്നുണ്ട്. രാത്രി ഒമ്പത് മണിക്ക് മാനന്തവാടിയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന ബസ് 10.15 -ന്
ഡ്രൈവര്‍ ജയിലില്‍; കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും ബസുകള്‍ ഓടില്ല, 56 ബസുകള്‍ക്കെതിരെ നിയമനടപടിയുമായി ആര്‍.ടി.ഒയും
പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടില്‍ ഇന്നും സ്വകാര്യ ബസ്സുകള്‍ ഓടില്ല. കഴിഞ്ഞ ദിവസം മുളിയങ്ങലില്‍ സ്വകാര്യ ബസ് കെ.എസ്.ആര്‍.ടി.സി ബസ്സിനെ മറികടക്കുന്നതിനിടെ തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇന്നും ബസ്സുകള്‍ പണി മുടക്കുന്നത്. കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന ദിയ ബസ്സാണ് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ തട്ടി കണ്ണാടി പൊട്ടിച്ചത്. ഡ്രൈവര്‍ക്കെതിരെ പൊതുമുതല്‍
ഇത്തവണ പെട്ടത് കര്‍ണ്ണാടക ആര്‍.ടി.സി! കോഴിക്കോട് കെ.എസ്.ആര്‍.ടി..സി ടെര്‍മിനലില്‍ നിന്ന് ഇറക്കുന്നതിനിടെ കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ് റോഡില്‍ കുടുങ്ങി, ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ കര്‍ണ്ണാടക ആര്‍.ടി.സിയുടെ ബസ് കുടുങ്ങി. കര്‍ണ്ണാടകയുടെ മള്‍ട്ടി ആക്‌സില്‍ വോള്‍വോ ബസ്സാണ് റോഡിലേക്ക് ഇറക്കുന്നതിനിടെ കുടുങ്ങിയത്. അടിഭാഗം നിലത്ത് തട്ടിയതാണ് ബസ് കുടുങ്ങാന്‍ കാരണമായത്. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബസ്സിന്റെ പിറക് വശമാണ് നിലത്ത് തട്ടിയത്. ഇതേ തുടര്‍ന്ന് മാവൂര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന്
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ വീണ്ടും സ്വിഫ്റ്റ് ബസ് കുടുങ്ങി; ചില്ലുകള്‍ പൊട്ടി
കോഴിക്കോട്: കഷ്ടകാലം മാറാതെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസ്സുകള്‍. ഇന്നലെ സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയ കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലില്‍ ഇന്നും ബസ് കുടുങ്ങി. ഇന്നലത്തെതിനു സമാനമായി ബെംഗളൂരുവില്‍ നിന്ന് വന്ന സ്വിഫ്റ്റ് ബസ് തന്നെയാണ് ഇന്നും കുടുങ്ങിയത്. ടെര്‍മിനലില്‍ ബസ് നിര്‍ത്തിയിടാനുള്ള ട്രാക്കിന് ഇരുവശവുമുള്ള തൂണുകള്‍ക്കിടയില്‍ ആവശ്യത്തിന് അകലമില്ലാത്തതാണ് ബസ്സുകള്‍ക്ക് തലവേദനയാവുന്നത്. സ്വിഫ്റ്റ് ബസ്സുകള്‍ക്ക് മറ്റു
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുത്തത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍
കോഴിക്കോട്: സ്വിഫ്റ്റ് ബസ് തൂണുകള്‍ക്കിടയില്‍ കുടുങ്ങി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട് എത്തിയ KL-15-A-2323 നമ്പറിലുള്ള ബസ്സാണ് കുടുങ്ങിയത്. നാല് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ബസ് പുറത്തെടുത്തു. ഒരു പില്ലര്‍ ഗാര്‍ഡ് പൊളിച്ചു മാറ്റിയാണ് ബസ് പുറത്തെടുത്തത്. രാവിലെ യാത്ര പുറപ്പെടുന്നതിന് മുമ്പായി ബസ് ട്രാക്കില്‍ നിന്ന് പുറത്തേക്കെടുക്കുമ്പോഴാണ് സംഭവം.
സര്‍വീസുകള്‍ ഇന്നും മുടങ്ങി: കെ.എസ്.ആര്‍.ടി.സി പണിമുടക്ക് തുടരുന്നു
സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് ഇന്നും തുടരുന്നു. വിവിധ ഡിപ്പോകളില്‍ നിന്ന് ചുരുക്കം സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് രണ്ട് ദീര്‍ഘദൂര സര്‍വീസുകളും കോഴിക്കോട്ട് നിന്ന് മൂന്ന് സര്‍വീസുകളും ഇതുവരെ പുറപ്പെട്ടു. ജീവനക്കാര്‍ എത്താത്തതിനാല്‍ എറണാകുളം ഡിപ്പോയില്‍ നിന്ന് സര്‍വീസുകളൊന്നും നടത്തിയിട്ടില്ല. ഗ്രാമീണ മേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാണ്. പണിമുടക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സര്‍വീസുകള്‍
സ്‍കൂള്‍ തുറക്കല്‍; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും, കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസുകള്‍ അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ തുറക്കലിൽ വിശദമായ മാർഗ്ഗരേഖ ഒക്ടോബർ അഞ്ചിനകം പുറത്തിറക്കും. നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ട യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രി തല ചര്‍ച്ചയില്‍ അംഗീകരിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എല്ലാ സ്കൂളുകള്‍ക്കും കൈമാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ തുടരും. സ്കൂളുകള്‍ ആവശ്യപ്പെട്ടാല്‍ കെഎസ്ആര്‍ടി ബോണ്ട് സര്‍വ്വീസുകള്‍