Tag: KSEB
“കേരളത്തില്‍ 8772 രൂപ, തമിഴ്നാട്ടില്‍ 2360”; വൈദ്യുതി നിരക്കില്‍ സര്‍ക്കാര്‍ ജനങ്ങളെ പിഴിയുന്നോ?, കെഎസ്ഇബിക്ക് പറയാനുള്ളത്
കോഴിക്കോട്: തമിഴ്‌നാട്ടിലെ വൈദ്യുതി നിരക്കിന്റെ നാലിരട്ടിയോ കേരളത്തിൽ എന്ന് ഒരു നിമിഷം മലയാളികളെ സ്തംഭിപ്പിച്ച വാർത്ത തെറ്റാണെന്നു കെ.എസ്.ഇ.ബി. തീർത്തും തെറ്റിദ്ധാരണാജനകമായ പത്രവാർത്തയാണതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിൽ 1000 യൂണിറ്റ് വൈദ്യുതിക്ക് 2 മാസത്തിലൊരിക്കൽ ഈടാക്കുന്ന തുകയും തമിഴ്നാട്ടിൽ 500 യൂണിറ്റ് വൈദ്യുതിക്ക് പ്രതിമാസം ഈടാക്കുന്ന തുകയും താരതമ്യം ചെയ്തുകൊണ്ടാണ് തെറ്റിദ്ധാരണ പരത്തുന്നത് എന്ന് ഉദ്യോഗസ്ഥർ
‘ഇത് സാധാരണക്കാരെ ദ്രോഹിക്കുന്ന നടപടി’; വൈദ്യുതി നിരക്ക് വർധനവിനെതിരെ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ യൂത്ത് ലീഗിന്റെ ചൂട്ട് പ്രതിഷേധം
പേരാമ്പ്ര: വൈദ്യുതി നിരക്ക് വർധിപ്പിച്ച് സാധാരണക്കാരെ ദ്രോഹിക്കുന്ന സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്ര കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ട് പ്രതിഷേധം നടത്തി. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ആർ.എം.നിഷാദ് അധ്യക്ഷനായി.
കോഴിക്കോട് നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം; കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ആരോപണം (വീഡിയോ കാണാം)
കോഴിക്കോട്: നടുവട്ടത്ത് വൈദ്യുത പോസ്റ്റ് വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബേപ്പൂര്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. 12:45 ഓടെയാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുത പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മാറ്റുകയായിരുന്ന പഴയ പോസ്റ്റ് ബൈക്കില്‍ പോകുകയായിരുന്ന അര്‍ജുന്റെ ദേഹത്തേക്ക് വീണത്. അര്‍ജുന്‍ സംഭവ സ്ഥലത്ത്
കൊയിലാണ്ടി പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് കറണ്ട് ബില്‍ അടയ്ക്കാത്തതിന് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍
കൊയിലാണ്ടി: കറണ്ട് ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയ കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ അയല്‍വാസി അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ലൈന്‍മാനായ പള്ളിക്കര തിയ്യിലേരി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് സുനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്: ആറുമാസമായി ബില്‍ അടയ്ക്കാത്തതിനാല്‍ സപ്ലൈ കട്ട് ചെയ്ത് മീറ്റര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചുള്ള
ഫര്‍ണിച്ചര്‍ കടയിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് കെഎസ്ഇബി; ബാലുശ്ശേരിയിലെ അഗ്നിബാധയില്‍ ദുരൂഹതയേറുന്നു
ബാലുശേരി: ബാലുശ്ശേരിയിലെ പുത്തൂര്‍വട്ടത്ത് കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍ അഗ്നിക്കിരയായത് രണ്ടു കുടുംബങ്ങളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. ഫര്‍ണിച്ചര്‍ കടയിലും ടയര്‍ ഗോഡൗണിലുമാണ് തീപിടുത്തമുണ്ടായത്. ഫര്‍ണിച്ചര്‍ കടയില്‍ തീപിടിച്ചത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ദുരൂഹത പുറത്തുകൊണ്ടുവരണമെന്ന ആവശ്യം ശക്തമായത്. തിങ്കള്‍ പുലര്‍ച്ചെയാണ് മീത്തലെ മാണിയോട്ട് പ്രതാപന്റെ മരപ്പണിശാലയും മണിയമ്പലത്ത് സുഭാഷിന്റെ ടയര്‍ സംഭരണശാലയും
നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നു പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു; ഇടുക്കിയില്‍ തലനാരിഴയ്ക്ക് ഒഴിവായത് വലിയ അപകടം (വീഡിയോ കാണാം)
ഇടുക്കി: അമിത വേഗതയിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്ന് പൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ വീണു. ഇടുക്കി ജില്ലയിലെ വെള്ളയാംകുടിയിലാണ് സംഭവം. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ബൈക്ക് ഓടിച്ചിരുന്ന കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണുപ്രസാദ് അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്ക് ട്രാന്‍സ്‌ഫോര്‍മര്‍ വേലിക്കുള്ളിലെത്തിയെങ്കിലും വിഷ്ണുപ്രസാദ് പുറത്തേക്കാണ് വീണത്. കാര്യമായ പരിക്കേല്‍ക്കാതിരുന്ന വിഷ്ണുപ്രസാദ് പിന്നാലെയെത്തിയ സുഹൃത്തിന്റെ ബൈക്കില്‍ കയറി
കരണ്ടുണ്ടാവുന്നത് കണ്ടിട്ടുണ്ടോ…? കക്കയം ഉൾപ്പെടെയുള്ള കേരളത്തിലെ പവര്‍ ഹൗസുകള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി കെ.എസ്.ഇ.ബി; വിശദമായി അറിയാം
പേരാമ്പ്ര: നമ്മുടെ ജീവിതത്തിലെ അവിഭാജ്യ ഘടകമാണ് വൈദ്യുതി. ഒരു നിമിഷം പോലും വൈദ്യുതി ഇല്ലാതെ ജീവിക്കുക നമുക്ക് അസാധ്യമാണ്. എന്നാല്‍ ഈ വൈദ്യുതി ഉണ്ടാവുന്നത് എങ്ങനെയാണ്? അണക്കെട്ടിലെ വെള്ളം ഒഴുക്കി ടര്‍ബൈന്‍ കറക്കി ജനറേറ്ററില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നുവെന്നാണ് നമ്മള്‍ സ്‌കൂളില്‍ പഠിച്ചത്. എന്നാല്‍ ഈ പ്രക്രിയ എങ്ങനെയാണെന്ന് നേരിട്ട് കാണാന്‍ കഴിഞ്ഞാലോ? അതിന് അവസരമൊരുക്കിയിരിക്കുകയാണ്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും; നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മീഷന് അപേക്ഷ നൽകും
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി. നിരക്ക് വർധന ആവശ്യപ്പെട്ട് വൈദ്യുതി ബോർഡ് റെഗുലേറ്ററി കമ്മീഷന് ഇന്ന് അപേക്ഷ നൽകും. നിരക്ക് വർധന അനിവാര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു. ചെറിയ തോതിലെങ്കിലും നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോവാനാകില്ലെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർക്ക് ശമ്പളമുൾപ്പടെ നൽകേണ്ടതുണ്ട്. കെ.എസ്.ഇ.ബിയുടെ നിലനിൽപ്പ് കൂടി നോക്കണം. നിരക്ക്
പ്രീപെയ്‌ഡ് മൊബൈൽ കണക്ഷൻ പോലെ ഇനി വൈദ്യുതിയും; എന്താണ് സ്മാർട് മീറ്റർ, എന്തിനാണിത്? അറിയേണ്ടതെല്ലാം
തിരുവനന്തപുരം: വൈദ്യുതി ഉപഭോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രീപെയ്‌ഡ് സ്മാർട്ട് മീറ്റർ സംവിധാനം നടപ്പിലാക്കാനുള്ള തീരുമാനവുമായി സംസ്ഥാന വൈദ്യുതി വകുപ്പും കെഎസ്ഇബിയും മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാർ നിർദ്ദേശം അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് സംസ്ഥാന സർക്കാർ വിശദീകരിക്കുമെങ്കിലും ലക്ഷ്യം പൊതുമേഖലാ സ്ഥാപനത്തിന്റെ നിലവിലെ നഷ്ടം മറികടക്കൽ തന്നെയാണ്. കാര്യക്ഷമമായി നടപ്പിലാക്കുകയാണെങ്കിൽ കാലാകാലങ്ങളായി ലക്ഷങ്ങളും കോടികളും കെഎസ്ഇബിക്ക് നൽകാനുള്ള സ്ഥാപനങ്ങൾക്ക്
മേപ്പയൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് ഒരു മിണ്ടാപ്രാണിയുടെ ജീവന്‍; ഇലക്ട്രിസിറ്റി ലൈന്‍ പൊട്ടി വീണ് ശംബു യാത്രയായി
മേപ്പയൂര്‍: മേപ്പയൂര്‍ പൂതേരിപ്പാറയില്‍ വൈദ്യുതി ലൈന്‍ പൊട്ടിവീണ് വളര്‍ത്തുനായ ചത്തു. പൂതേരിപ്പാറ ചിറ്റാരിക്കുഴിയില്‍ സുരേന്ദ്രന്റെ ഉടമസ്ഥതയിലുള്ള രണ്ട് വയസ് പ്രായമായ ശംബു എന്ന് പേരുള്ള ലാബ് ഇനത്തില്‍പ്പെടുന്ന നായയാണ് ചത്തത്. ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് അരിക്കുളം സെക്ഷന്‍ പരിധിയില്‍പ്പെട്ട പൂതേരിപ്പാറ ചിറ്റാരിക്കുഴി എല്‍.ടി സിംഗില്‍ ഫേസ് ലൈന്‍ കമ്പി പൊട്ടിയാണ് നായ ചത്തത്. കമ്പിയിലേക്ക് ചാഞ്ഞ്