Tag: KSEB
കീഴരിയൂര്‍ നടുവത്തൂരില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴോളം കുറുക്കന്മാർ ചത്തു
കീഴരിയൂര്‍: ഇലക്ട്രിസിറ്റി ലൈനില്‍ നിന്ന് ഷോക്കേറ്റ് കുറുക്കന്മാർ ചത്തു. കീഴരിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡ് നടുവത്തൂരിലാണ് സംഭവം. കിണറുള്ളതില്‍ പറമ്പിലാണ് കുറുക്കന്മാരെ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീശിയടിച്ച കാറ്റില്‍ മുറിഞ്ഞ് വീണ ഇലക്ട്ട്രിക് ലൈനില്‍ നിന്നാണ് കുറുക്കന്മാർക്ക് ഷോക്കേറ്റത്. പ്രദേശത്ത് ഇന്നലെ വലിയ തോതിലുള്ള കാറ്റ് വീശിയിരുന്നു. പറമ്പിന്റെ ഉടമകള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്
ജീവനാണ് വലുത്: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം
വടകര: ഷോക്കേറ്റ് കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷിച്ച വടകര ബീച്ച് സെക്ഷന്‍ ഓഫീസിലെ ഓവര്‍സിയര്‍ സി.കെ രജിത്തിന് കെ.എസ്.ഇ.ബിയുടെ ആദരം. മുനിസിപ്പല്‍ ടൗണ്‍ഹാളിന് സമീപം ക്രിസ് അവന്യൂ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ട് ചീഫ് എഞ്ചിനീയര്‍ കെ.കെ അമ്മിണി രജിത്ത് കുമാറിനെ പൊന്നാടണിച്ച് ആദരിച്ചു. ഡെപ്യൂട്ടി ഇലക്ട്രിക് ഇന്‍സ്‌പെക്ടര്‍ സി.നവീന്‍ മൊമന്റോ നല്‍കി. സുരക്ഷാ
ഇനി രാത്രിയും ദേവിയ്ക്ക് സ്വന്തം വീട്ടില്‍ അന്തിയുറങ്ങാം; കെഎസ്ഇബി ജീവനക്കാര്‍ മുന്നിട്ടിറങ്ങി, മുളിയങ്ങല്‍ സ്വദേശിയുടെ വീട്ടില്‍ വൈദ്യുതിയെത്തി
പേരാമ്പ്ര: ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ചെങ്കിലും വയറിംഗ് പൂര്‍ത്തീകരിക്കാനാവാതെ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ചു നല്‍കി കെഎസ്ഇബി ജീവനക്കാര്‍. മുളിങ്ങല്‍ രാവാരിച്ചിണ്ടി ദേവിയുടെ വീട്ടിലാണ് പേരാമ്പ്ര കെഎസ്ഇബി സൗത്ത് സെക്ഷനിലെ ജീവനക്കാര്‍ സൗജന്യമായി വയറിംഗ് ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി സൗകര്യം ഒരുക്കിയത്. വീട് ലഭിച്ചെങ്കിലും വയറിംഗ് കഴിയാത്തതിൻ്റെ പേരില്‍ കുടുംബം ഏറെ പ്രയാസം
അപകടങ്ങളില്‍ നിന്നും സുരക്ഷിതരാകാം; ശരിയായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്, അവ എന്തെല്ലാമെന്ന് വിശദമായി അറിയാം
ദേശീയ വൈദ്യാത സുരക്ഷാ വാരാചരണത്തിന് ഇന്ന് തുടക്കം. ജൂണ്‍ 26 മുതല്‍ ജൂലൈ 2 വരെയാണ് വാരാചരണ പരിപാടിക നടക്കുന്നത്. സുരക്ഷിതമായ വൈദ്യുത വിതരണത്തിന് കെ.എസ്.ഇ.ബിയോടൊപ്പം പൊതു ജനങ്ങളും പങ്കാളികളാവേണ്ടതുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടതെന്ന് നോക്കാം. -നനഞ്ഞ കൈകൊണ്ട് വൈദ്യത ഉപകരണങ്ങളില്‍ തൊടരുത്. -വീടുകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തനക്ഷമമായ ഇഎല്‍സിബി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. -വൈദ്യുത പോസിറ്റിലും മറ്റും ബാനര്‍,
പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (13/05/2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ആശാരി മുക്ക് ട്രാൻസ്ഫോർമറിന് കീഴിലുള്ള ഭാഗങ്ങളിലാണ് വൈദ്യുതി മുടങ്ങുക. രാവിലെ ആറര മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് എൽ.ടി. ടച്ചിങ്ങ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്. summary: There will be power outage at various places
പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നേരത്തെ നിശ്ചയിച്ചിരുന്ന വൈദ്യുതി മുടക്കം ഇന്ന് ഉണ്ടായിരിക്കുന്നതല്ല
പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ ഇന്ന് വൈദ്യുതി മുടക്കം ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ ഇന്ന് നിര്‍ത്തിവെച്ചതിന്റെ ഭാഗമായാണ് വൈദ്യുതി മുടക്കം ഒഴിവാക്കിയത്. ചേനോളി, കരിമ്പാംകുന്ന്, മുളിയങ്ങല്‍, തയ്യില്‍താഴെ, ചേറമ്പറ്റ, പനമ്പ്ര മായഞ്ചേരിപൊയില്‍, ചാലിക്കര ഖാദി, ചാലിക്കര പള്ളി, കോമത്ത്, കുറുങ്ങോട്ട് എന്നീ പ്രദേശങ്ങളിലായിരുന്നു
പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
പേരാമ്പ്ര: പേരാമ്പ്രയുടെ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. പേരാമ്പ്ര ഗവ. ആശുപത്രി, സിവില്‍ സ്റ്റേഷന്‍, മിനി ഇന്‍ഡസ്ട്രിയല്‍ ഭാഗം, കല്ലോട്, കൊളങ്ങരതാഴെ എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും
മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ വിവിധ ഭാഗങ്ങളില്‍ നാളെ (നവംബബര്‍ 20) വൈദ്യുതി മുടങ്ങും. മേപ്പയ്യൂര്‍ സലഫി, മേപ്പയ്യൂര്‍ ടൗണ്‍, വലിയപറമ്പ്, കാരയില്‍മുക്ക്, മേപ്പയ്യൂര്‍ പഞ്ചായത്ത്, ചെറുവണ്ണൂര്‍ റോഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് നാല് മണി വരെയാണ് വൈദ്യുതി മുടങ്ങുകയെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വൈദ്യുതി പൊതുമേഖലയിൽ സംരക്ഷിക്കാൻ സംസ്ഥാനം നിയമം നിർമ്മിക്കണമെന്ന് കെ.മുരളീധരൻ എം.പി
കുറ്റ്യാടി: കേന്ദ്ര സർക്കാരിൻ്റെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണ നീക്കത്തെ പ്രതിരോധിച്ച് പൊതുമേഖലയിൽ സംരക്ഷിക്കാൻ കൺകറൻ്റ് ലിസ്റ്റിലെ അധികാരം പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും വേണ്ടിവന്നാൽ സംസ്ഥാനം നിയമം നിർമ്മിക്കണമെന്നും കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ നാദാപുരം ഡിവിഷൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ഇ.ബി ലാഭമുണ്ടാക്കിയെന്ന് കണക്കുകൾ പറയുമ്പോഴും
‘വൈദ്യുതി ബിൽ അടച്ചിട്ടില്ല, ഒ.ടി.പി പറയാമോ?’ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്ന് 3500 രൂപ കവർന്നു; മുക്കത്ത് കെ.എസ്.ഇ.ബിയുടെ പേരില്‍ തട്ടിപ്പ്
കോഴിക്കോട്: കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അടച്ചിട്ടില്ല, പണമടക്കാനായി ഒരു നമ്പറിൽ വിളിക്കുക എന്ന മെസ്സേജ് ഫോണിൽ എത്തിയപ്പോൾ വീട്ടമ്മയ്ക്ക് സംശയമൊന്നും തോന്നിയില്ല. ഒടുവിൽ തട്ടിപ്പുകാർ വീട്ടമ്മയുടെ അക്കൗണ്ടിൽ കയറി പണം തട്ടി. മുക്കം നഗരസഭയിലെ കാഞ്ഞിരമുഴി പറശ്ശേരിപ്പറമ്പിൽ കല്ലൂർ വീട്ടിൽ ഷിജിയുടെ ഫോണിലേക്കാണ് മെസ്സേജ് എത്തിയത്. വൈദ്യുതി ബില്ല് അടച്ചില്ലെന്ന് പറഞ്ഞ് തട്ടിപ്പ് സംഘം