Tag: KOZHIKODE
വാതിലുകളില്ലാതെ ബസ് സര്‍വീസ്; കോഴിക്കോട് 12 ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി, ജില്ലയില്‍ മൂന്നാഴ്ചയ്ക്കിടെ നടന്നത് മൂന്ന് അപകട മരണങ്ങള്‍
പേരാമ്പ്ര: വാതിലുകളില്ലാതെയും മുന്‍ഭാഗത്തെ വാതിലുകള്‍ അപകടകരമായ രീതിയില്‍ തുറന്നിട്ടും അമിത വേഗത്തില്‍ യാത്ര ചെയ്ത 12 സ്വകാര്യ ബസുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കി. റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനെക്കുറിച്ച് നിരന്തരം പരാതി ലഭിച്ചതിന്റെ അടസ്ഥാനത്തിലാണ് പരിശോധന നടത്തിയിരുന്നത്. ജില്ലയില്‍ കഴിഞ്ഞ
രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള കലോത്സവം, ആവേശത്തോടെ പൂര്‍ത്തിയാവുന്ന ഒരുക്കങ്ങള്‍; അവസാന നിമിഷം കോവിഡ് വിനയാവുമോ?
കോഴിക്കോട്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് അരങ്ങൊരുങ്ങുകയാണ്. മത്സരാര്‍ഥികളായ വിദ്യാര്‍ഥികള്‍ക്ക് പുറമെ നാടിന്റെ ഏറ്റവും വലിയ കലാമാമാങ്കത്തെ ആവേശത്തോടെ വരേവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും. എന്നാല്‍ കോവിഡിന്റെ ബി.എഫ്. 7 വകഭേദം രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പിനെ അത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ന്നിരിക്കുകയാണ്. രാജ്യത്ത് കോവിഡ്
ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു, വിശദാംശങ്ങൾ അറിയാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (13/12/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം. തൊഴില്‍ പരിശീലനം നൽകാൻ സംഘടനകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു നെഹ്‌റു യുവകേന്ദ്രയുടെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴില്‍ പരിശീലന പരിപാടി സ്‌കില്‍ ബേസ്ഡ് എന്റര്‍പ്രണര്‍ഷിപ് പ്രോഗ്രാം നടത്തുവാന്‍ താല്‍പര്യമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ടാലി, മോബൈല്‍ ഫോണ്‍ റിപ്പയറിംഗ്, ബ്യൂട്ടീഷ്യന്‍ എന്നിവയാണ്
ഇര വിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന ആറ് പെരുമ്പാമ്പുകള്‍, പേടിച്ച് വിറച്ച് നാട്ടുകാര്‍; കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി
കോഴിക്കോട്: കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. ആറോളം പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്. ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന നിലയിലായിരുന്നു പെരുമ്പാമ്പുകള്‍. പ്രദേശത്ത് നേരത്തെയും പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ പെരുമ്പാമ്പുകളെ കണ്ടെത്തുന്നത്. ഒരേ വലുപ്പത്തിലുള്ളതാണ് ആറ് പെരുമ്പാമ്പുകളും. പ്രദേശത്ത് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണുന്നതിനായി പ്രദേശത്ത്
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ; പ്രചരണത്തിനായി മരുതേരിയിൽ നിർമ്മിച്ച സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി നിർമാണതൊഴിലാളി യൂനിയൻ സി.ഐ.ടി.യു മരുതേരി യൂനിറ്റ് കമ്മറ്റി നിർമ്മിച്ച സംഘാടക സമിതി ഓഫീസ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ നിർമ്മാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഏരിയാ കമ്മറ്റി മെമ്പർ പ്രകാശൻ പഴേടത്തിൽ അധ്യക്ഷത വഹിച്ചു. സി.ഐ.ടി .യു പഞ്ചായത്ത് സെക്രട്ടറി എൻ.കെ
മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് ശരിയല്ല, പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്ജ്യം: മുഖ്യമന്ത്രി
കോഴിക്കോട്: മാലിന്യ പ്ലാന്റുകള്‍ക്കെതിരായ സമരങ്ങളില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ജനങ്ങള്‍ തീരുമാനിക്കുകയാണ്, മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതി എവിടെ നടപ്പാക്കിയാലും എതിര്‍പ്പുയരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പലയിടത്തും കുടിവെള്ളത്തില്‍ മനുഷ്യവിസര്‍ജ്ജ്യത്തിന്റെ അംശം അടങ്ങിയിട്ടുണ്ടെന്നും നമ്മള്‍ കുടിക്കുന്ന വെള്ളം പരിശോധിച്ചാല്‍ മാത്രമേ ഏതു തരത്തിലുള്ള വെള്ളമാണെന്ന് മനസിലാക്കാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് പല രോഗങ്ങള്‍ക്കും
വോട്ടർ പട്ടിക പുതുക്കൽ നടപടി: തെരഞ്ഞെടുപ്പ് നിരീക്ഷകൻ ജില്ലയിൽ; ഇന്നും നാളെയും ക്യാമ്പുകൾ
കോഴിക്കോട്: വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകന്റെ കോഴിക്കോട് ജില്ലാ സന്ദർശനം ഇന്ന് നടക്കും. സന്ദർശനത്തിന്റെ ഭാഗമായി ജനപ്രതിനിധികളുമായും തെരഞ്ഞെടുപ്പ് വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും അംഗീകൃത രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും പേര്, മേൽവിലാസം തുടങ്ങിയവയിലെ തെറ്റുകൾ തിരുത്തുന്നതിനും പോളിംഗ്
രണ്ട് വിമാനത്താവളങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ ജാഗ്രതാ നിര്‍ദ്ദേശം, മുക്കാല്‍ മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥ; സൗദിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കി
കോഴിക്കോട് : ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്നുതവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്. എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് വിവരം. കോഴിക്കോട് വിമാനം
കോഴിക്കോട് നിന്ന് മൃതദേഹവുമായി ബിഹാറിലേക്ക്; യാത്രക്കിടെ എയർഗൺ ഉപയോഗിച്ച് ആംബുലൻസിന് നേരെ ആക്രമണം
കോഴിക്കോട്: കോഴിക്കോട്ടുനിന്ന് ബിഹാറിലേക്ക് പോയ ആംബുലന്‍സിന് നേരെ ആക്രമണം. ആക്രമണത്തില്‍ ആംബുലന്‍സിന്റെ മുന്നിലെ ചില്ല് തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മധ്യപ്രദേശിലെ ജബല്‍പൂര്‍- റീവ ദേശീയപാതയിലാണ് സംഭവം. എയര്‍ഗണ്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് സംശയിക്കുന്നതായി കോഴിക്കോട് സ്വദേശിയായ ഡ്രൈവര്‍ ഫഹദ് പറയുന്നു. കോഴിക്കോട്ടുവച്ച് ട്രെയിന്‍ തട്ടി മരിച്ച ബിഹാര്‍ സ്വദേശിയുടെ മൃതദേഹവുമായി സ്വദേശത്തേയ്ക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്.
അപൂര്‍വ രോഗത്തില്‍ നിന്ന് രക്ഷതേടി അതിര്‍ത്തികള്‍ താണ്ടിയെത്തിയ കുഞ്ഞു സെയ്ഫിനെ സെയ്ഫാക്കിയത് കോഴിക്കോട്ടെ ഡോക്ടര്‍മാര്‍; മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ പാക്കിസ്ഥാനി ബാലന് പുതു ജീവന്‍
കോഴിക്കോട്: ജീവന്‍ തിരിച്ച് പിടിക്കാന്‍ ഇനിയൊരു ചികിത്സയുമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞ സെയ്ഫ് എന്ന പാകിസ്ഥാനി ബാലന് കോഴിക്കോട് ലഭിച്ചത് പുതുജന്മം. അപൂർവ രോഗം ബാധിച്ച രണ്ട് വയസ്സുകാരനാണ് കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ജീവൻ തിരിച്ചുപിടിച്ചത്. ജനിച്ച് രണ്ട് കൊല്ലം തികയും മുൻപേ അനേകം ചികിത്സയിലൂടെ കടന്നുപോയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. സിവിയർ