Tag: KOZHIKODE
തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാകണം; കളക്ടർ സാംബശിവറാവു
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതിസൗഹൃദമായി നടപ്പാക്കുന്നതിന് മുഴുവൻ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന് കളക്ടർ സാംബശിവറാവു പറഞ്ഞു. കളക്ടറേറ്റിൽ നടന്ന വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണ പരിപാടികൾക്ക് സ്വകാര്യവ്യക്തികളുടെ മതിലുകൾ അനുമതിയോടെ ഉപയോഗിക്കാം. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെ മതിലുകളും മറ്റു വസ്തുവകകളും പ്രചാരണസാമഗ്രികൾ തൂക്കുന്നതിനോ പതിക്കുന്നതിനോ ഉപയോഗിക്കരുത്. പൊതുപരിപാടികളുടെ റാലിയിൽ അഞ്ച് വാഹനങ്ങൾക്കാണ്
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കുഴൽപ്പണ വേട്ട; യാത്രക്കാരനിൽനിന്ന് 35.97 ലക്ഷം പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്ന് കുഴൽപ്പണം പിടികൂടി. രേഖകളില്ലാതെ കൊണ്ടുവന്ന 35 ലക്ഷം രൂപയാണ് പിടികൂടിയത്. രാജസ്ഥാൻ സ്വദേശി ബബൂദ് സിങ്ങിനെ ആർ.പി.എഫ് കസ്റ്റഡിയിലെടുത്തു. ചെന്നൈ മെയിലിലെ യാത്രക്കാരനായ അദ്ദേഹം മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേക്കെത്തിയതായിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ 35,97,000 രൂപയുമായി പിടികൂടിയത്. പണം മതിയായ രേഖയില്ലാത്തതായതിനാൽ ആദായനികുതി വകുപ്പിന്
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മീഷണറെ അപായപ്പെടുത്താന്‍ ശ്രമം; രണ്ട് പേർ പിടിയിൽ
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തലവനെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന പരാതിയിൽ രണ്ട് പേർ പിടിയിൽ. മുക്കം സ്വദേശികളായ ജസിം, തൻസിം എന്നിവരാണ് പിടിയിലായത്. കമ്മീഷണറെ പിന്തുടർന്ന വാഹനവും പോലീസ് കണ്ടെത്തി. ഇവർക്ക് ഹവാല സ്വർണ്ണക്കടത്ത് എന്നിവയുമായി ബന്ധമില്ല എന്ന് പോലീസ് പറഞ്ഞു. കൽപ്പറ്റയിൽ കസ്റ്റംസ് പ്രിവന്റീവ് യൂനിറ്റിന്റെ ഉദ്ഘാടന പരിപാടി കഴിഞ്ഞ് വെള്ളിയാഴ്ച
നഗരത്തിലെ കവർച്ചാ സംഘത്തെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മൊബൈൽ കവർച്ച സംഘം പോലീസ് പിടിയിൽ. പോലീസ് അന്വേഷിച്ചു വരികയായിരുന്ന മൊബൈൽ കവർച്ച സംഘത്തെ നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കസബ ഇൻസ്പെക്ടർ ഷാജഹാനും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. തലശ്ശേരി ചക്കും കുനിയിൽ റെനീഷ് 34 വയസ്സ്, പയ്യന്നൂർ കാമ്പുറത്ത് സുമേഷ് 38 വയസ്സ്,
കോഴിക്കോടിന്റെ ഓട്ടോ പെരുമ; ഡ്രൈവർ നിസാറിന് ആദരം
കോഴിക്കോട്: ഡ്രൈവർമാർക്ക് മാതൃകയായ ഓട്ടോ ഡ്രൈവർ നിസാറിന് ആദരം. കോഴിക്കോട് ജനമൈത്രി പോലീസാണ് ആദരിച്ചത്. ചേളന്നൂർ ചേലപ്പുറത്ത് ഞാറക്കാട് മീത്ത നിസാറാണ് ജനമൈത്രി പോലീസിൽ നിന്ന് ആദരം ഏറ്റുവാങ്ങിയത്. തന്റെ ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ ബോധരഹിതയായി വീണ യാത്രക്കാരിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ആവശ്യമായ വൈദ്യസഹായം എത്തിച്ച് ബന്ധുക്കൾ എത്തുന്നതുവരെ രോഗിയെ പരിചരിക്കുകയും ചെയ്ത്
‘സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കും’ – വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമോ ?
കോഴിക്കോട്: എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികള്‍ ആവര്‍ത്തിക്കുന്ന വാഗ്ദാനമാണ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്‍കുമെന്നുള്ളത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് വരെ എല്ലാവരിലും പ്രതിക്ഷയുമുണ്ടാവാറുണ്ടെങ്കിലും പലര്‍ക്കും നിരാശയാണ് ലഭിക്കാണ്. എന്നാല്‍ പതിവു വാഗ്ദാനത്തില്‍ ഇക്കുറി ജില്ലയിലെ യുവത്വത്തിനു പതിവിലേറെ പ്രതീക്ഷയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടിക്കാന്‍ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടുന്നതോടെ കോണ്‍ഗ്രസിലെ പതിവ് മുഖങ്ങള്‍ മാറുമെന്നാണു
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളേജിൽ 2020-21 വർഷത്തിൽ പുതുതായി ആരംഭിക്കുന്ന എം.എസ്‌സി. ഫിസിക്‌സ് (എയ്ഡഡ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അർഹരായ വിദ്യാർഥികൾ കോളേജിന്റെ www.zgcollege.org എന്ന വെബ്‌സൈറ്റിലുള്ള അപേക്ഷാ ഫോറവും ക്വാളിഫയിങ് സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ശനിയാഴ്ച വൈകീട്ട് നാലിനുള്ളിൽ നേരിട്ടോ, കോളേജ് മെയിൽ ഐ.ഡി. zgcpgadmission@gmail.com വഴിയോ അപേക്ഷിക്കാം.
ജില്ലയിലെ ഹരിത ഓഫീസുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: കേരളത്തിലെ പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാതല പ്രഖ്യാപനം തൊഴിൽവകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. ഹരിതകേരളം മിഷന്റെയും ശുചിത്വമിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വി.കെ.സി. മമ്മദ്കോയ എം.എൽ.എ. അധ്യക്ഷനായി. കളക്ടർ എസ്. സാംബശിവറാവു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിത ഓഡിറ്റിന്റെ ഭാഗമായി 141 ടീമുകളായി 1272 ഓഫീസുകൾ പരിശോധിച്ചു. ഇതിൽ
മദ്യത്തിന്റെ വില കുത്തനെ കൂട്ടി; ഓരോ ബ്രാന്റിന്റേയും വിലയറിയാം
കോഴിക്കോട്: മദ്യം ഇനി തൊട്ടാല്‍ പൊള്ളും. മദ്യ വില കുത്തനെ കൂട്ടി സർക്കാർ. പുതുക്കിയ മദ്യ വില ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. 10 രൂപ മുതല്‍ 90 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് 11.6 ശതമാനം വില വര്‍ധിപ്പിച്ചത്. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലായിരുന്നു മദ്യ കമ്പനികള്‍ വില കൂട്ടാന്‍ ആവശ്യപ്പെട്ടത്. 2017ന്
ജില്ലയില്‍ ഇന്ന് 481 പേര്‍ക്ക് കൊവിഡ്; സമ്പര്‍ക്കം വഴി രോഗം ബാധിച്ചവര്‍ കൂടുതല്‍ കൊയിലാണ്ടി, മേപ്പയ്യൂര്‍, വടകര
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 481 കൊവിഡ് പോസിറ്റീവ് കേസുകള്‍. 461 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയവരില്‍ മൂന്ന് പേര്‍ക്ക് പോസിറ്റിവായി. ഉറവിടം വ്യക്തമല്ലാത്ത 17പോസിറ്റീവ് കേസുകള്‍ കൂടി ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തു. പതിനേഴ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 460