Tag: KOYILANDY
ഇൻസ്റ്റഗ്രാം വഴി ചാറ്റ്, യുവതിയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങൾ; കൊയിലാണ്ടി സ്വദേശികളായ രണ്ടു പേർ ഉൾപ്പെടെ പ്രതികൾ പിടിയിൽ
കൊയിലാണ്ടി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വഞ്ചിച്ച് ഓൺലൈൻ വഴി പണം തട്ടിയെടുത്ത കൊയിലാണ്ടി സ്വദേശികളടക്കമുള്ള പ്രതികൾ പിടിയിൽ. വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തിരുവനന്തപുരം കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്‌ഫുൾ റഹ്‌മാൻ, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്‌ണൻ, അഖിൽ ബാബു എന്നിവരാണ് അറസ്റ്റിലായത്.
കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ അപകടം; ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതര പരിക്ക്
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ പേരാമ്പ്ര റൂട്ടിലോടുന്ന ബസ് തട്ടി സ്ത്രീക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടം നടന്നത്. അരിക്കുളം-മുത്താമ്പി റോഡില്‍ നിന്ന് സ്റ്റാന്റിലേക്ക് ബസ് കയറ്റുന്നതിനിടെയാണ് അപകടം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതായാണ് വിവരം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി അഗ്നിരക്ഷാ സേന ഗുരുതരമായ പരിക്കേറ്റ ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘സംഗീത ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ സാധിച്ചതില്‍ അഭിമാനം’; മുഖ്യമന്ത്രിയുടെ മികച്ച ജനകീയ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയപ്രസാദ്
കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ കരസ്ഥമാക്കി കൊയിലാണ്ടി പാലക്കുളം സ്വദേശി ജയപ്രസാദ്. മികച്ച ജനകീയ ബോധവൽക്കരണ പ്രവർത്തനത്തിനുള്ള അവാർഡാണ് എക്‌സൈസ് പ്രിവന്റീവ് ഓഫീസറായ ജയപ്രസാദിന് ലഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തോളമായി സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർക്ക് ബോധവൽക്കരണ ക്ലാസുകൾ എടുക്കുന്നു. അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് 1500 ഓളം ബോധവൽക്കരണ ക്ലാസുകളാണ് ഇദ്ദേഹം നടത്തിയത്.
കൊയിലാണ്ടിയില്‍ യുവമോർച്ചയുടെ തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം; യുവമോർച്ച പ്രവർത്തകന് പരിക്ക്
കൊയിലാണ്ടി: യുവമോർച്ചയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച തിരംഗ യാത്രയിലേക്ക് ബസ്സ് ഇടിച്ചു കയറി അപകടം. ഒരു യുവമോർച്ച പ്രവർത്തകന് പരിക്കേറ്റു. കോമത്തുകര ദീപേഷിനാണ് (33) പരിക്കേറ്റത്. ഇയാളെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ടാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിലോടുന്ന സിയ ബസ് ആണ് അപകടം വരുത്തിയത്. സംഭവത്തില്‍ യുവമോർച്ച കൊയിലാണ്ടി പോലീസ്
കൊയിലാണ്ടി കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്
കൊയിലാണ്ടി: കണയങ്കോട് പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് ജീവനക്കാരെത്തി പുഴയില്‍ തിരച്ചില്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ പാലത്തിന് സമീപം ഒരു ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതാണ് സംശയത്തിന് ഇടയാക്കിയത്. ചാവിയും ബൈക്കില്‍ തന്നെയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ കുറുവങ്ങാട് സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു. കുറുവങ്ങാട് വരകുന്നുമ്മല്‍ റഷീദ് ആണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഇന്ന് രാത്രി എട്ടരയോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയ്ക്ക് മുന്‍വശത്ത് വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ്സാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ റഷീദിനെ താലൂക്ക് ആശുപത്രിയില്‍
തുടർച്ചയായുള്ള സൈബർ ആക്രമണം; കൃഷ്ണന്റെ ചിത്രം വരയ്ക്കുന്നതിലൂടെ ശ്രദ്ധേയയായ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊയിലാണ്ടി: സൈബർ ആക്രമണത്തിന് ഇരയായ കൊയിലാണ്ടി സ്വദേശിനി ജസ്ന സലീം ആത്മഹത്യ ശ്രമം നടത്തി. ഇന്നലെയാണ് സംഭവം. കൃഷ്ണന്റെ ചിത്രം വരച്ചതിന്റെ പേരിൽ നിരന്തരം സൈബർ ആക്രമണത്തിന് ഇരയായിരുന്നു ജസ്‌ന. താൻ ആത്മഹത്യ ചെയ്യുന്നുവെന്ന വീഡിയോ പങ്ക് വെച്ചതിന് ശേഷമാണ് ജസ്‌ന ആത്മഹത്യ ചെയ്യാൻ ശ്രമം നടത്തിയതെന്ന് പ്രദേശവാസി വടകര ഡോട് ന്യൂസിനോട് പറഞ്ഞു. അമിതമായ
കൊയിലാണ്ടിയിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പിടിയില്‍; ബൈക്കിന്റെ പല ഭാഗങ്ങളും തകര്‍ന്ന നിലയില്‍
കൊയിലാണ്ടി: കൊല്ലത്തുനിന്നും മോഷ്ടിച്ച ബൈക്കുകളുമായി മൂന്നുപേര്‍ ബാലുശ്ശേരിയില്‍ പോലീസ് പിടിയില്‍. ഇന്നലെ രാത്രി ബാലുശ്ശേരി പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നിര്‍മ്മല്ലൂരില്‍ വെച്ചാണ് പ്രതികള്‍ പിടിയിലായത്. കല്ലായി അമ്പലത്താഴം ഷിഹാന്‍ (21), ചേളന്നൂര്‍ പുതുക്കുടി മീത്തല്‍ സായൂജ് (20), മാങ്കാവ് പട്ടയില്‍ത്താഴെ പ്രവീണ്‍ (25) എന്നിവരാണ് പിടിയിലായത്. പ്രതികളെ കൊയിലാണ്ടി പൊലീസിന് കൈമാറി. കൊല്ലത്തുനിന്ന് കാണാതായ രണ്ടു
റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുന്നതിനിടെ അപകടം; കൊയിലാണ്ടിയിൽ മധ്യവയസ്‌ക ട്രെയിന്‍ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മധ്യവയസ്‌ക ട്രയിന്‍തട്ടി മരിച്ചു. ഐസ് പ്ലാന്റ് റോഡില്‍ കമ്പിക്കൈ പറമ്പില്‍ റീത്തയാണ് മരിച്ചത്. അന്‍പത്തിയഞ്ച് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെയാണ് അപകടം നടന്നത്. നഗരസഭ ഫിഷറീസ് ഓഫീസിലേക്ക് പോയി മടങ്ങുന്നതിനിടെ റെയില്‍വേ ലൈന്‍ ക്രോസ് ചെയ്യുമ്പോള്‍ കൊച്ചുവേളി -ലോകമാന്യ തിലക് ഖരീബ് രഥ് ട്രെയിന്‍ തട്ടുകയായിരുന്നു. കൊയിലാണ്ടി
യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളോളം ദേശീയ പാതയിൽ ഗതാഗതം നിരോധിച്ച് തിക്കോടി പഞ്ചായത്ത് ബസാറില്‍ അധികൃതരുടെ ഓവുപാലം പുന:സ്ഥാപിക്കല്‍; ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം, രാത്രി വൈകിയും പെരുവഴിയിലായി യാത്രക്കാർ
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാനായി ഓവുപാലം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി ആരംഭിച്ചതോടെ ഗതാഗതകുരുക്കില്‍ വലഞ്ഞ് ജനം. ഇന്ന് വൈകുന്നേരം ആറ് മണി മുതലാണ് തിക്കോടി പഞ്ചായത്ത് ബസാറില്‍ ഗതാഗത കുരുക്ക് തുടങ്ങിയത്. ഗതാഗതം പൂർണ്ണമായും സ്തംഭിച്ച നിലയിലാണ്. ദേശീയ പാതയിൽ മുന്നറിയിപ്പില്ലാതെ ഓവുപാലത്തിന്റെ പണി തുടങ്ങിയതോടെ കാര്യമറിയാക്കെ അതുവഴി കടന്നുപോകേണ്ട യാത്രക്കാർ പെരുവഴിയിലായി.