Tag: KOYILANDY

Total 451 Posts

കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ ഉദ്യോഗസ്ഥൻ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഓഫീസിലെ ഉദ്യോഗസ്ഥൻ മരിച്ചു. ഡിവിഷണൽ എകൗണ്ടഡ് ഓഫീസർ കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ബിജുമോനാണ് മരിച്ചത്. അൻപത്തിമൂന്ന് വയസായിരുന്നു. രണ്ടുദിവസമായി ഇദ്ദേഹം കൊയിലാണ്ടിയിലെ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. ദിവസവും രാവിലെ ഭാര്യയെ വിളിക്കാറുണ്ട്. ഇന്ന് രാവിലെ വിളിക്കാത്തതിനാൽ ഭാര്യ അന്വേഷിച്ച്

കൊയിലാണ്ടി മുത്താമ്പിയില്‍ കിണറ്റില്‍ വയോധികന്‍ മരിച്ച നിലയിൽ

കൊയിലാണ്ടി: മുത്താമ്പി വൈദ്യരങ്ങാടിയില്‍ വയോധികന്‍ കിണറ്റില്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. വൈദ്യരങ്ങാടി ടൗണില്‍ ഒരു കടയുടെ സമീപത്തായുള്ള പറമ്പിലെ കിണറ്റിലായിരുന്നു മൃതദേഹം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് സാന്നിധ്യത്തില്‍ ഫയര്‍ഫോഴ്‌സ് മൃതദേഹം പുറത്തെടുത്തു. മരിച്ചയാള്‍ മുത്താമ്പി സ്വദേശി യാണെന്നാണ് പ്രാഥമിക വിവരം.

സംശയകരമായ സാഹചര്യത്തിൽ ബസ് സ്റ്റാൻ്റിൽ, ചോദ്യം ചെയ്തതോടെ ട്വിസ്റ്റ്; കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ്‌ പിടിയിൽ

കൊയിലാണ്ടി: എം.ഡി.എം.എയുമായി ഇതര സംസ്ഥാന തൊഴിലാളി കൊയിലാണ്ടിയില്‍ പിടിയില്‍. വെസ്റ്റ് ബംഗാൾ സ്വദേശി ബുദ്ധദേവ് വിശ്വാസ് (26) നെയാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. ഇയാളില്‍ നിന്നും 3.87 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടതിനെ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് എം.ഡി.എം.എ

കൊയിലാണ്ടി കൊല്ലംചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത് മൂടാടി സ്വദേശി

കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിയാസ് (19) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം നിയാസ്‌ ചിറയില്‍ കുളിക്കാന്‍ എത്തിയത്. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ നിയാസിനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും

കൊയിലാണ്ടി കൊല്ലംചിറയില്‍ നീന്തുന്നതിനിടെ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു

കൊയിലാണ്ടി: കൊല്ലം ചിറയില്‍ നീന്താനിറങ്ങി മുങ്ങിപ്പോയ കോളേജ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. മൂടാടി മലബാര്‍ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം വിദ്യാര്‍ത്ഥി ചിറയില്‍ നീന്താന്‍ എത്തിയത്. നീന്തുന്നതിനിടെ

കൊയിലാണ്ടി കൊല്ലംചിറയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല; നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിലിൽ

കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു. ചിറയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയിരുന്നു. കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർ ഫോഴ്സും

വെങ്ങളത്ത് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

കോഴിക്കോട്: വെങ്ങളം ബൈപ്പാസില്‍ പൂളാടിക്കുന്നിൽ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. കൊയിലാണ്ടി കൊല്ലം മേനോക്കി വീട്ടില്‍ താമസിക്കും അട്ടച്ചംവീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. രണ്ടുദിവസം മുമ്പാണ് നാരായണന്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസില്‍ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത.

കൊയിലാണ്ടി മുത്താമ്പി പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് മേപ്പയ്യൂരിൽ നിന്നും കാണാതായ യുവതി

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഇന്ന് രാവിലെ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പയ്യൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ കോട്ടക്കുന്നിൽ സ്‌നേഹാജ്ഞലി (26) ആണ് മരിച്ചത്. ചങ്ങരംവള്ളിയിലെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ രാവിലെ 7.15 മുതലാണ് സ്‌നേഹയെ കാണാതായത്. ഇന്നലെ വൈകീട്ടോടെ പുഴക്കരയിൽ നിന്നും മീൻ പിടിക്കുകയായിരുന്നവർ പുഴയിൽ ചെരിപ്പും ഒരാളുടെ കയ്യും കണ്ടതായി

മൂടാടി ദേശിയപാതയിൽ നിയന്ത്രണം വിട്ട കാര്‍ ഓവുചാലില്‍ വീണു; ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: മൂടാടിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഓവുചാലില്‍ വീണു. ഹാജി പി.കെ സ്‌കൂളിന് സമീപത്ത് ഇന്ന് വൈകിട്ട് 4മണിയോടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. സ്‌കൂളിന് സമീപത്തെത്തിയ കാര്‍ നിയന്ത്രണം വിട്ട് സ്‌കൂളിന്റെ മതിലില്‍ ഇടിച്ച് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മതിലിന്റെ ഒരു ഭാഗം തകര്‍ന്നിട്ടുണ്ട്. ബാലുശ്ശേരി സ്വദേശികളായ ദമ്പതികളായിരുന്നു കാറിലുണ്ടായിരുന്നത്. പയ്യോളി

മേപ്പയ്യൂരില്‍ സ്‌കൂട്ടര്‍ മിനിലോറിയുമായി കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് ഗുരുതര പരിക്ക്

മേപ്പയ്യൂര്‍: മേപ്പയ്യൂർ കൂനം വെള്ളിക്കാവില്‍ സ്‌കൂട്ടര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകീട്ട് 6.30 യോടെയാണ് സംഭവം. കാഞ്ഞിരമുക്ക് അമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടം. മേപ്പയ്യൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന മിനി ലോറിയും പേരാമ്പ്ര ഭാഗത്ത് നിന്നും വരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൊയിലാണ്ടി സ്വദേശി മരിച്ചു. അപകടത്തില്‍

error: Content is protected !!