Tag: KOYILANDY

Total 423 Posts

മയക്ക്മരുന്ന്, കഞ്ചാവ്, മദ്യം; കൊയിലാണ്ടി നഗരമധ്യത്തിൽ ഒരു ‘അധോലോകം’

കൊയിലാണ്ടി: റെയില്‍വേ മേല്‍പ്പാലത്തിനോടനുബന്ധിച്ച് കാല്‍നട യാത്രക്കാര്‍ക്ക് പോകാന്‍ നിര്‍മ്മിച്ച കോണിപ്പടികള്‍ ലഹരി മാഫിയയുടെ വിഹാര കേന്ദ്രമാകുന്നു. മയക്കുമരുന്നും കഞ്ചാവും മദ്യവും കൈമാറുന്ന സുരക്ഷിത താവളമായി നഗര ഹൃദയത്തിലെ ഈ ഭാഗം മാറുകയാണ്. കോണിപ്പടികള്‍ നിറയെ മയക്കുമരുന്നു കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ചുകളും, എറിഞ്ഞുടച്ച മദ്യകുപ്പികളുമാണ്. പാലത്തിനടിയില്‍ നേരം പുലരുമ്പോഴേക്കും ലഹരി വസ്ത്തുക്കള്‍ കൈമാറാന്‍ പാത്തും പതുങ്ങിയും ഏജന്റുമാരെത്തും. ഇവരെ

ഐശ്വര്യ കേരളയാത്രയ്ക്ക് നാളെ കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് വ്യാഴാഴ്ച നാലിന് വൈകുന്നേരം നാലിന് കൊയിലാണ്ടിയിൽ സ്വീകരണം നൽകും. സ്വീകരണസമ്മേളനം കർണാടക പി.സി.സി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വർക്കിങ്‌ പ്രസിഡന്റ് കെ.സുധാകരൻ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീർ തുടങ്ങിയ നേതാക്കൾ സംസാരിക്കും.

കേന്ദ്ര ബജറ്റിനെതിരെ കേരള പ്രവാസി സംഘം പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: പ്രവാസികളെ അവഗണിച്ച കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ പ്രതിഷേധിച്ച് കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കുട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് മങ്ങോട്ടില്‍ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി ചാത്തു സ്വാഗതവും പ്രസിഡന്റ് അബൂബക്കര്‍ മൈത്രി

കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയം ഫെബ്രുവരി ആറിന് നാടിന് സമര്‍പ്പിക്കും

കൊയിലാണ്ടി: കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിന്റെ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് വനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു നിര്‍വ്വഹിക്കും. ഉദ്ഘാടനത്തോടെ കന്നുകുട്ടി പരിപാലനം, ആര്‍.പി. വിജിലന്‍സ് യൂണിറ്റ്, റീജിയണല്‍ അനിമല്‍ ഹസ്ബന്ററി സെന്റര്‍ തുടങ്ങിയവയുടെ ജില്ലാതല ഓഫീസുകളും ഇവിടെ പ്രവര്‍ത്തനം ആരംഭിക്കും. ഫെബ്രുവരി ആറിന് രാവിലെ 10. 30 ന് നടക്കുന്ന ചടങ്ങില്‍ കെ.ദാസന്‍

പൊയില്‍ക്കാവിൽ വിദ്യാർത്ഥിനിക്ക് നേരെ നടന്ന ലൈംഗികാതിക്രമം, യുവാവിനെ അറസ്റ്റ് ചെയ്ത് കൊയിലാണ്ടി പോലീസ്

സ്വന്തം ലേഖകൻ പൊയില്‍ക്കാവ്: സ്‌കൂള്‍വിട്ട് വീട്ടിലേക്കും പോകും വഴി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി അക്രമിച്ച പ്രതി അറസ്റ്റില്‍. കാപ്പാട് സ്വദേശി ഫൈജാസിനെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്ക് 26 വയസ്സാണ്. പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്. കുറച്ച് ദിവസം മുന്‍പ് പൊയില്‍ക്കാവ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകും വഴിയാണ് കേസിനാസ്പദമായ സംഭവം. കോട്ടയുടെ പരിസരത്ത്

കൊയിലാണ്ടിയിൽ പള്ളിക്കുളത്തിൽ വീണ് മരിച്ചത് നാരങ്ങാ വിൽപ്പനക്കാരൻ ഉമ്മർ

കൊയിലാണ്ടി: മൊയ്ദീൻ പള്ളിക്കുളത്തിൽ വീണ് 58 കാരൻ മരിച്ചു. കൊയിലാണ്ടി ജമാ:അത്ത് പള്ളിക്ക് സമീപം ‘ബൈത്തുൽ ഫർസ’ അത്താസ് വളപ്പിൽ ഉമ്മർ എന്നയാളാണ് മുങ്ങി മരിച്ചത്. ഫൗസിയയാണ് ഭാര്യ. ഫാസിൽ, ഫാരിസ്, ആഷിഖ്, ഫർസാന എന്നിവർ മക്കളാണ്. വർഷങ്ങളായി കൊയിലാണ്ടി പഴയ മാർക്കറ്റ് റോഡിലെ നാരങ്ങ വിൽപ്പനക്കാരനാണ് മരിച്ച ഉമ്മർ. അടുത്ത കാലത്തായി ഇയാൾ മാനസിക

കൊയിലാണ്ടി പള്ളിക്കുളത്തിൽ വീണ് മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊയിലാണ്ടി: കൊയിലാണ്ടി മൊയ്തീൻപള്ളി കുളത്തിൽ മുങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി ജമാ അത്ത് പള്ളിക്ക് സമീപമുള്ള ‘ബൈത്തുൽ ഫർസ’ അത്താസ് വളപ്പിൽ ഉമ്മർ എന്നയാളാണ് മരണപ്പെട്ടത്. 58 വയസാണ് പ്രായം. ഇയാൾ പഴയ മാർക്കറ്റ് റോഡിൽ നാരങ്ങ വിൽപ്പനക്കാരനാണ്. കൊയിലാണ്ടി പോലീസ് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പുറത്തെടുത്തത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇന്ന് പുലർച്ചെ നാട്ടുകാരാണ്

സാന്ത്വനം സ്പര്‍ശം അദാലത്ത്; കൊയിലാണ്ടിയില്‍ പരിഗണിച്ചത് 1,469 പരാതികള്‍

കൊയിലാണ്ടി: ജനങ്ങളുടെ പരാതികള്‍ നേരിട്ടുകേട്ട് പരിഹാരം കാണുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സാന്ത്വനം സ്പര്‍ശം അദാലത്തില്‍ ജില്ലയില്‍ ആദ്യദിവസമെത്തിയത് 1,469 പേര്‍. കൊയിലാണ്ടി താലൂക്കില്‍നിന്നുള്ളവരാണ് തിങ്കളാഴ്ച കൊയിലാണ്ടി മുന്‍സിപ്പല്‍ ടൗണ്‍ഹാളിലെത്തിയത്. തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണനും ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രനും പരാതികള്‍ കേട്ടു. പരിഗണിച്ച പരാതികളില്‍ സാധ്യമായവയിലൊക്കെയും അദാലത്ത് വേദിയില്‍ വെച്ച് തന്നെ പരിഹാരം കണ്ടതായി തൊഴില്‍-എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍

സംഘാടക മികവ്; കൊയിലാണ്ടി സാന്ത്വന സ്പര്‍ശം അദാലത്തിന് ഫുള്‍ മാര്‍ക്ക്

പി.എസ്.കുമാർ കൊയിലാണ്ടി കൊയിലാണ്ടി: സംഘാടക മികവിന്റെ നേര്‍ചിത്രങ്ങളാണ് സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ കേന്ദ്രമായ കൊയിലാണ്ടിയില്‍ കണ്ടത്. അപേക്ഷകര്‍ എത്തുന്നതു മുതല്‍ മന്ത്രിമാരെ സന്ദര്‍ശിക്കുന്നതുവരെ ചിട്ടയോടെയുള്ള ക്രമീകരണങ്ങളാണ് നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയത്. പ്രധാനവേദിയിലേക്ക് എത്താന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കായി ടൗണ്‍ഹാളിന്റെ മുറ്റത്ത് പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വേദി സജ്ജമാക്കിയത്. പ്രവേശന

കൊയിലാണ്ടിയിലെ കളിയിടം ‘കളറാക്കണം’ മന്ത്രിമാരോട് പരിശീലകർ

കൊയിലാണ്ടി: കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തിന്റെ നിലവിലെ പരിമിതികള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് അദാലത്തിൽ പരാതിയുമായി കായികപരിശീലകരെത്തി. സംസ്ഥാന സര്‍ക്കാര്‍ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലാണ് സ്റ്റേഡിയത്തില്‍ പരിശീലനവും, പ്രമോഷന്‍ മത്സരങ്ങളും സംഘടിപ്പിച്ചു വരുന്ന പരിശീലകരുടെയും അക്കാദമി ഭാരവാഹികളുടെയും കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിച്ചത്. തൊഴില്‍ എക്‌സൈസ് മന്ത്രി

error: Content is protected !!