Tag: KOYILANDY
കർഷക സമരം നൂറ്ദിനം പിന്നിട്ടു; കരിദിനമാചരിച്ച് സംഘടനകൾ
കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന കർഷക സമരം നൂറ് ദിവസം പിന്നിട്ടതിന്റെ ഭാഗമായി രാജ്യവ്യാപകമായി കരിദിനം ആചരിച്ചു. കൊയിലാണ്ടിയിൽ ഇടതു കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. പി.കെ.വിശ്വൻ അദ്ധ്യക്ഷനായി. പി.കെ.ഭരതൻ സ്വാഗതം പറഞ്ഞു. സതി കിഴക്കയിൽ, പി.സി.സതീഷ്ചന്ദ്രൻ, ഇ.അനിൽകുമാർ, ഒ.ടി.വിജയൻ, പി.ചന്ദ്രശേഖരൻ
കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി റയിൽവെ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി വയോധികൻ മരിച്ചു. പന്തലായനി പുത്തലത്ത് കുന്നുമ്മൽ രൂപ നിവാസിൽ എൻ.വി.കൃഷണനാണ് മരിച്ചത്. 68 വയസ്സായിരുന്നു. കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം റെയിൽവെ ഓവർ ബ്രിഡ്ജിനടുത്ത് വെച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. ഭാര്യ:രേഖ. മകൾ: ആരതി. സഹോദരങ്ങൾ: എൻ.ശങ്കരൻ മാസ്റ്റർ (കോട്ടൂർ ഗ്രാമ പഞ്ചായത്ത് മുൻ
ആനക്കുളത്തെ മോഷണം ആസൂത്രിതം; കൊള്ള മുതൽ കടത്തിയത് മോഷ്ടിച്ച ലോറിയിൽ, കൊള്ള സംഘത്തിലെ രണ്ടു പേർ സി.സി.ടി.വിയിൽ കുടുങ്ങി; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
കൊയിലാണ്ടി: ആനക്കുളത്തിനടുത്ത് കാർ, ബൈക്ക് സ്പെയർപാർട്‌സുകൾ വിൽക്കുന്ന കടയിൽ നടന്ന മോഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദേശീയപാതയോരത്തെ ഖയാൻ മോട്ടോർസ് ടൂവീലർ-ഫോർവീലർ ആക്സസറീസ് ഷോപ്പിൽ ഇന്നലെ പുലർച്ചെയാണ് മോഷണം നടന്നത്. ലോറി എത്തിച്ച് സാധനങ്ങൾ കൊള്ളയടിക്കും മുൻപ് കാറിലെത്തിയ ഒരു സംഘം കട പരിശോധിച്ചിരുന്നു. ഇവരുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നു. മോഷ്ടാക്കളുടെ ദൃശ്യം കാണാം.
വായനാരി രാമകൃഷ്ണൻ; വിടവാങ്ങിയത് ആദർശം മുറുകെപ്പിടിച്ച കോൺഗ്രസ്സ് നേതാവ്
കൊയിലാണ്ടി: കൗമാരപ്രായത്തിൽത്തന്നെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ആകൃഷ്ടനായ നേതാവായിരുന്നു ബുധനാഴ്ച അന്തരിച്ച കോൺഗ്രസ് നേതാവ് വായനാരി രാമകൃഷ്ണൻ. ഖാദി പ്രചാരണവും അയിത്തോച്ചാടനവും കോൺഗ്രസ് അജൻഡയായിരുന്ന കാലത്താണ് അദ്ദേഹം കോൺഗ്രസ്സിലെത്തിയത് 1952-ലാണ് അറിയപ്പെടുന്ന പൊതു പ്രവർത്തകനായത്. ആദർശത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാതെ ആരുടെ മുഖത്തുനോക്കിയും അഭിപ്രായം പറയുന്ന വായനാരി രാമകൃഷ്ണനെ അക്കാലത്തെ നേതാക്കൾക്കുപോലും ഭയമായിരുന്നു. സി.കെ.ഗോവിന്ദൻ നായർമുതൽ കെ.കരുണാകരൻ വരെയുള്ള
താഴെ കുണ്ടിൽ ഇബ്രാഹിം അന്തരിച്ചു
കൊയിലാണ്ടി: കൊല്ലം താഴെ കുണ്ടിൽ ഇബ്രാഹിം അന്തരിച്ചു. 65 വയസ്സായിരുന്നു.ഭാര്യ: മറിയം. മക്കൾ: ഹാരിസ് (ഖത്തർ), ഷംസീർ (സൗദി), ശുഹൈബ്, നുസ്രത്ത്, ആഫില. മരുമക്കൾ: സാദിഖ് (ദുബൈ), സഫാദ് (ഉള്ളൂർ), ജസീല, റുബീന.
ലീഗല്‍ സര്‍വ്വീസസ്; സഞ്ചരിക്കുന്ന ലോക് അദാലത്ത് മാർച്ച് 4 മുതൽ
കൊയിലാണ്ടി: സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ലോക് അദാലത്ത് മാര്‍ച്ച് നാല്, അഞ്ച്, ആറ് തിയ്യതികളില്‍ കൊയിലാണ്ടി താലൂക്കില്‍ പര്യടനം നടത്തും. നാലിന് അത്തോളി, നടുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലും, അഞ്ചിന് ബാലുശ്ശേരി, കൂരാച്ചുണ്ട് പഞ്ചായത്തിലും, ആറിന് ചക്കിട്ടപ്പാറ പഞ്ചായത്തിലും സഞ്ചരിച്ച് പരാതികള്‍ സ്വീകരിക്കും. ഇതോടൊപ്പം നിയമ ബോധവല്‍ക്കരണ ക്ലാസുകളും നടത്തും. പൊതുജനങ്ങള്‍ക്ക് പരാതികള്‍
കർഷകരുടെ ശ്രദ്ധയ്ക്ക്; ഇപ്പോൾ അപേക്ഷിക്കാം
കൊയിലാണ്ടി: സൂക്ഷ്മ ജലസേചന രീതികൾ ചെയ്യാൻ താല്പര്യമുള്ള കർഷകർ (ഡ്രിപ് ഇറിഗേഷൻ, സ്പ്രിംക്ലെർ ഇറിഗേഷൻ മുതലായവ) കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. കൃഷി വകുപ്പ് നിശ്ചയിച്ച മൊത്തം ചിലവിന്റെ 80% വരെ സബ്‌സിഡി ലഭിക്കുന്നതാണ്. കുറഞ്ഞത് 50 സെന്റ് സ്ഥലം മുഴുവനായും ചെയ്യണം. താല്പര്യമുള്ള കർഷകർ കൃഷി ഭവനുമായി ബന്ധപ്പെടേണ്ടതാണ്. ഈ ജല സേചന രീതികൾ ചെയ്യുന്ന
വയക്കര ഇല്ലത്ത് പാർവതി അമ്മ അന്തരിച്ചു
കൊയിലാണ്ടി: അമ്പ്രമോളി കനാലിന് സമീപം വയക്കര ഇല്ലത്ത് പാർവതി അമ്മ അന്തരിച്ചു. 90 വയസ്സായിരുന്നു. പിതാവ് പരേതനായ മഠത്തിൽ അപ്പു നായർ സഹോദരങ്ങൾ ബാലൻ നായർ (മുംബൈ), പരേതരായ പദ്മനാഭൻ നായർ, ലക്ഷ്മി കുട്ടി അമ്മ.
ചെറുമണലിൽ പത്മനാഭൻ അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത്കര ചെറുമണലിൽ പത്മനാഭൻ അന്തരിച്ചു. 72 വയസ്സ്. ഭാര്യ: പത്മിനി. മക്കൾ: സജീവൻ (മുതുകാട്), ഷൈനി, അനിത, പരേതനായ അനീഷ്, സജീഷ് (കോൺഗ്രസ്സ് ബൂത്ത് പ്രസിഡൻ്റ്). മരുമക്കൾ: മനോജ് പേരാമ്പ്ര, മനോജ് കൈപ്രം, ഷൈനി, പ്രിൻസി. സഹോദരങ്ങൾ: കുഞ്ഞിരാമൻ, ലക്ഷ്മി, തെയ്യത്ര, വെള്ളായി, ദേവി, കുഞ്ഞിക്കണ്ണൻ.
യാത്രക്കാർക്കിനി വിശ്രമിക്കാം; കൊയിലാണ്ടിയിൽ വഴിയോര വിശ്രമകേന്ദ്രമൊരുങ്ങുന്നു
കൊയിലാണ്ടി: നഗരത്തില്‍ താലൂക്ക് ആശുപത്രിക്ക് മുമ്പിലായി നഗരസഭ വഴിയോര വിശ്രമകേന്ദ്രം ‘ടേക്ക് എ ബ്രേക്ക്’ പണിയുന്നു. കാലങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു നഗരത്തില്‍ ഒരു വിശ്രമകേന്ദ്രം. ശുചിത്വ മിഷന്റെ സാമ്പത്തിക സഹായത്തോടെയാണ് വിശ്രമ കേന്ദ്രം നിര്‍മ്മിക്കുന്നത്. വഴിയോര വിശ്രമ കേന്ദ്രത്തിന്റെ പ്രവര്‍ത്തി ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.പി.സുധ നിര്‍വ്വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം