Tag: KOYILANDY

Total 423 Posts

Koyilandynews Pre-Poll Survey

[Total_Soft_Poll id=”2″] [Total_Soft_Poll id=”3″] നിങ്ങളുടെ സുഹൃത്തുക്കളെയും നാട്ടുകാരെയും കൊയിലാണ്ടി ന്യൂസ് പ്രീ-പോള്‍ സര്‍വേയില്‍ പങ്കാളികളാക്കൂ… പോള്‍ വാട്‌സ്ആപ്പില്‍ ഷെയര്‍ ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക. പോള്‍ വിശകലനങ്ങളും മറ്റ് കൊയിലാണ്ടി വാര്‍ത്തകളുമറിയാന്‍ കൊയിലാണ്ടി പോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവൂ…

ഇന്ന് സൂപ്പർ സൺഡെ; കോൺഗ്രസിന്റെയും ബി.ജെ.പി.യുടെയും പട്ടിക ഇന്നറിയാം

കോഴിക്കോട്: കോൺഗ്രസ്സിന്റെയും ബിജെപിയുടെയും പട്ടിക ഇന്ന് പുറത്തിറങ്ങും. സൂപ്പർ സൺഡെ ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. ഇന്നത്തോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയും. സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഇടതുമുന്നണി പ്രചാരണരംഗത്ത് ഒരടി മുന്നിലെത്തിക്കഴിഞ്ഞു. എന്നാൽ, സാധ്യതാപ്പട്ടികയുടെ പേരിൽതന്നെ യു.ഡി.എഫിൽ പലയിടത്തും പ്രതിഷേധം തുടരുകയാണ്. ചിട്ടയായ സംഘടനാപ്രവർത്തനമുള്ള മുസ്‌ലിം ലീഗിൽ സംസ്ഥാന സെക്രട്ടറിവരെ പ്രതിഷേധത്തിന്റെ നോവറിഞ്ഞു. എല്ലാം മൂന്നോ നാലോ ആളുകൾ ചേർന്ന്

കെ.പി.അനിൽകുമാറും എൻ.സുബ്രഹ്മണ്യനും രംഗത്ത്; കാനത്തിൽ ജമീലയെ നേരിടാനുള്ള കോൺഗ്രസ് സ്ഥാനാർത്ഥിയെ നാളെ അറിയാം

കൊയിലാണ്ടി: കോൺഗ്രസ്സ് സ്ഥാനാർത്ഥി പട്ടിക നാളെ പുറത്തിറങ്ങാനിരിക്കെ ആകാംഷയോടെ കാത്തിരിക്കുകയാണ് കൊയിലാണ്ടിയിലെ യുഡിഎഫ് പ്രവർത്തകർ. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് പട്ടിക പ്രഖ്യാപിക്കും എന്നാണ് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. അവസാന നിമിഷത്തിലേക്ക് എത്തുമ്പോൾ എൻ. സുബ്രഹ്മണ്യൻ,കെ.പി.അനിൽകുമാർ എന്നിവരിലൊരാൾ സ്ഥാനാർത്ഥിയാകും എന്നാണ് സൂചന. കഴിഞ്ഞ തവണ മത്സരിച്ച എൻ. സുബ്രഹ്മണ്യൻ ഇതിനോടകം തന്നെ മണ്ഡലത്തിൽ

സിവിൽ സ്റ്റേഷന് മുന്നിലെ തുരുമ്പെടുത്ത ലോറികൾ, അലസതയുടെ അടയാളം

കൊയിലാണ്ടി: അനധികൃതമായി മണലും മണ്ണും കടത്തിയതിന് റവന്യു അധികാരികള്‍ പടിച്ചെടുത്ത ലോറികള്‍ കൊയിലാണ്ടി താലൂക്കോഫീസിന് മുന്നില്‍ നിന്ന് ഇതുവരെ മാറ്റിയില്ല. മിനിസിവില്‍ സ്‌റ്റേഷന്‍ വഴിയില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ വലിയ മാര്‍ഗ്ഗ തടസ്സമാണ് സൃഷിട്ടിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് പിടികൂടിയ ലോറികള്‍ പോലും നിയമത്തിന്റെ നൂലാമാലകള്‍ തീരാത്തത് കാരണം സിവില്‍സ്‌റ്റേഷന്‍ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതില്‍

കൊയിലാണ്ടിയിൽ കാനത്തിൽ ജമീല, മന്ത്രി ടി.പി വീണ്ടും ജനവിധി തേടും, ബാലുശ്ശേരിയിൽ സച്ചിൻ ദേവ്

കൊയിലാണ്ടി: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. എകെജി സെന്ററിൽ വിളിച്ചു ചേർത്ത പത്ര സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനാണ് സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയത്. സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കുന്ന 85 മണ്ഡലങ്ങളിൽ 83 മണ്ഡലത്തിലെ സ്ഥാനാർത്ഥികളെയാണ് തീരുമാനിച്ചത്. മഞ്ചേശ്വരം, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് തീരുമാനിക്കും. പേരാമ്പ്രയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ വീണ്ടും ജനവിധി

മാരാമുറ്റം തെരു ശിവരാത്രി മഹോത്സവത്തിന് ഇന്ന് കൊടിയേറും

കൊയിലാണ്ടി: മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്ര ശിവരാത്രി മഹോൽസവത്തിന് ചൊവ്വാഴ്ച കൊടിയേറും. വൈകീട്ട് ആറ് മണിക്ക് ക്ഷേത്ര കാവിൽ സമൂഹ സർപ്പബലി.6.30ന് ദീപാരാധന. 10 ന് പുലർച്ചെ ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവ പ്രസാദ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമം. 11ന് മഹാശിവരാത്രി. രാവിലെ 8 മണി ശീവേലി. വൈകു4 മണി നിലക്കളി. 5

റേഷന്‍ വ്യാപാരിയുടെ ആത്മഹത്യ; അന്വേഷണമാവശ്യപ്പെട്ട് റേഷന്‍ വ്യാപാരികള്‍ പ്രക്ഷോഭത്തില്‍

കൊയിലാണ്ടി: പേരാമ്പ്ര പാലേരി 294 നമ്പര്‍ റേഷന്‍ വ്യാപാരി എ.കെ.കരുണകരന്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുക, കുറ്റക്കാരായ ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള റേഷന്‍ ഡീലേര്‍സ് അസോസിയേഷന്‍ പ്രക്ഷോഭത്തില്‍. തിങ്കളാഴ്ച ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിട്ട് വ്യാപാരികള്‍ കരിദിനമാചരിച്ചു. കൊയിലാണ്ടി താലുക്ക് സപ്ലൈ ഓഫിസിനു മുന്നില്‍

‘ഉടൽക്കാഴ്ച’ പ്രകാശനം ചെയ്തു

കൊയിലാണ്ടി: യുവ മാധ്യമപ്രവര്‍ത്തകന്‍ കെ.പി.സബിന്റെ ചെറുകഥാസമാഹാരം ‘ഉടല്‍ക്കാഴ്ച’ പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍ കവി വി.ടി ജയദേവന് നല്‍കിയാണ് പുസ്തകം പുറത്തിറക്കിയത്. കല്‍പ്പറ്റ നാരായണന്റെ കൊല്ലത്തെ വീട്ടിലെ ലളിതമായ ചടങ്ങിലായിരുന്നു പ്രകാശനം. ഹരിതം ബുക്‌സാണ് പ്രസാധകര്‍. ഏഴ് കഥകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരിതത്തിന്റെ കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട്, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലും

കോഴിക്കോട് ജില്ലയിൽ റേഷന്‍ കടകൾ ഇന്ന് തുറക്കില്ല

കോഴിക്കോട്: ഉദ്യോഗസ്ഥരില്‍ നിന്നും അകാരണമായി ഉണ്ടാകുന്ന പീഡനങ്ങളില്‍ പ്രതിഷേധിച്ച് ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും ഇന്ന് അടച്ചിടുമെന്നും കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തുമെന്നും റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇനിയും റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ പരിഹാരിച്ചില്ലെങ്കില്‍ കടകള്‍ അനിശ്ചിതകാലം അടച്ചിടുന്നതിനെ പറ്റി ആലോചിക്കുമെന്നും മുന്നറിയിപ്പു നല്‍കി. കഴിഞ്ഞ

കൊയിലാണ്ടിയിൽ പോലീസ് റൂട്ട്മാര്‍ച്ച് നടത്തി

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയില്‍ പോലീസ് റൂട്ട്മര്‍ച്ച് നടത്തി. റൂറല്‍ എസ്പി ഡോ.എ.ശ്രീനിവാസിന്റെ നിര്‍ദ്ദേശപ്രകാരം കാവുംവട്ടം, കീഴരിയൂര്‍, വിയ്യൂര്‍, പുളിയഞ്ചേരി, മാടാക്കര, കവലാട് എന്നിവിടങ്ങളിലണ് റൂട്ട് മാര്‍ച്ച് നടത്തിയത്. എസ്‌ഐ ഷിജു, അഡീഷണല്‍ എസ്‌ഐമാരായ മുരളീധരന്‍, സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന റൂട്ടമാര്‍ച്ചില്‍ ബിഎസ്എഫ് ജവാന്മാര്‍, പോലീസ് സേനാംഗങ്ങള്‍

error: Content is protected !!