Tag: KOYILANDY

Total 423 Posts

വോട്ടുറപ്പിച്ച് കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ടമണ്ഡല പര്യടനം ആരംഭിച്ചു

കൊയിലാണ്ടി: എൽഡിഎഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വെങ്ങളം ലോക്കലിലെ പള്ളിയറയിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. കോരപ്പുഴ, വെങ്ങളം കുനിയിൽ താഴെ, കല്ലടതാഴെ പെരുപ്പാംവയൽ, അരങ്ങിൽകുനി, കാപ്പാട്, ഗൾഫ് റോഡ്, പുക്കാട്, ജോളി ബ്രദേഴ്സ്, പൊയിൽക്കാവ് ലക്ഷം വീട്, കൂഞ്ഞിലാരി, ചേലിയ ഈസ്റ്റ്, ചേലിയ ടൗൺ, എളാട്ടേരി,

കൊയിലാണ്ടിയില്‍ ഇരട്ടവോട്ട്, പരാതി നല്‍കി എല്‍ഡിഎഫ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കോൺഗ്രസ് ഇരട്ട വോട്ട് ചേർത്തതായി എൽഡിഎഫ് ആരോപണം. കോണ്‍ഗ്രസ് നേതാവും നഗരസഭാ പതിനേഴാം വാര്‍ഡ് കൗണ്‍സിലറുമായ രജീഷ് വെങ്ങളത്തുകണ്ടിക്ക് ഒരു ബൂത്തില്‍ ഡബിള്‍ ബോട്ട് കണ്ടെത്തി. ബൂത്ത് 122-ല്‍ ക്രമനമ്പര്‍ 802 ലും 856 ലും രജീഷിന്റെ പേരാണ് ഉള്ളത്. ക്രമനമ്പര്‍ 802 ഐഡി കാര്‍ഡ് നമ്പര്‍ FVT 157548 എന്നാണ്. എന്നാല്‍

ബാലസാഹിത്യകൃതി ‘മധുരമിഠായി’ പ്രകാശനം ചെയ്തു

കൊയിലാണ്ടി : ശിവന്‍ തെറ്റയിലിന്റെ ബാലസാഹിത്യകൃതി മധുര മിഠായി പ്രകാശനം ചെയ്തു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്തത്. തെറ്റത്ത് കല്യാണിയമ്മ പുസ്തകം ഏറ്റു വാങ്ങി. മുചുകുന്ന് നോര്‍ത്ത് യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാര്‍ അധ്യക്ഷനായി. ഡോ.സോമന്‍ കടലൂര്‍, മാധവന്‍ പുറച്ചേരി, പവിത്രന്‍ തീക്കുനി,

കൊയിലാണ്ടിയിലെ വിവിധ ഭാഗങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും

കൊയിലാണ്ടി : കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി കോടതി പരിസരം, ബീച്ച് റോഡ്, മുബാറക്ക് റോഡ്, കടപ്പുറം , പള്ളി , താഴെങ്ങാടി , എസ്.ബി.ഐ റോഡ്, ചേക്കുട്ടിപ്പള്ളി, ഗുരുകുലം ബീച്ച്, സിവില്‍ സ്റ്റേഷന്‍ പരിസരം, ശാരദ ഹോസ്പിറ്റല്‍ പരിസരം, മാരാമുറ്റം തെരു, നടേല്ല കണ്ടി ഭാഗം,

കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി : സാന്ത്വനം പാലിയേറ്റീവ് കെയര്‍ കിടപ്പുരോഗികള്‍ക്കായി തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയും സംയുക്തമായാണ് പരിപാടി ആസൂത്രണം ചെയ്തത്. കൊവിഡ് പ്രതിസന്ധിയില്‍ തളര്‍ന്ന് പോയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വനം പാലിയേറ്റീവ് കെയര്‍ പരിശീലനം സംഘടിപ്പിച്ചത്. ആദ്യഘട്ടത്തില്‍ രോഗികള്‍ക്ക് കുട നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കി. കുടുംബശ്രീ മുഖേന വിപണനം നടത്താന്‍ കഴിയുമെന്നാണ് സംഘാടകരുടെ

പത്മശ്രീ ഗുരു ചേമഞ്ചേരിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് കഥകളി വിദ്യാലയം

കൊയിലാണ്ടി : കഥകളിയാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരെ അനുസ്മരിച്ചു. ചേമഞ്ചേരി ഗുരു കഥകളി വിദ്യാലയത്തില്‍ നടന്ന ‘ഗുരു സ്മൃതി ‘ പരിപാടിയില്‍ സാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുത്തു. കലാമണ്ഡലം റിട്ട. പ്രിന്‍സിപ്പല്‍ ബാലസുബ്രഹ്‌മണ്യന്‍ ആശാനാന്‍ ശ്രദ്ധാഞ്ജലിക്ക് തുടക്കം കുറിച്ചു. ഗുരുവിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിനു പ്രിയപ്പെട്ട കഥകളി പദങ്ങള്‍ കലാനിലയം ഹരിയും ഗുരുവിന്റെ ജീവിതത്തെ

കൊയിലാണ്ടി സ്‌കൂള്‍ മുറ്റത്ത് അബ്ദുള്‍ കലാമിന്റെ ശില്പം സ്ഥാപിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ അര്‍ദ്ധ കായ പ്രതിമ സ്ഥാപിച്ചു. സ്‌കൂളിലെ കലാധ്യാപകനായ കെ റജികുമാര്‍ ആണ് ശില്പം നിര്‍മ്മിച്ചത്. സര്‍വ്വീസില്‍ നിന്നു ഈ വര്‍ഷം പിരിയുന്ന പ്രധാനാധ്യാപിക പി ഉഷാകുമാരിയാണ് ശില്പം സ്‌കൂളിന് സംഭാവനയായി നല്‍കിയത്. പി ടി എ

തോട്ടുംമുഖത്ത് പി.വിജയൻ അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ തോട്ടും മുഖത്ത് ലക്ഷ്മിയിൽ പി.വിജയൻ 69 വയസ്സ് അന്തരിച്ചു. അച്ഛൻ: അപ്പുക്കുട്ടി. അമ്മ: നാരായണി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: വിവേക് വിജയൻ, വിനയ് വിജയൻ. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: പ്രസന്നകുമാർ, തുളസിദാസ്, ചന്ദ്രമതി, ഗീത.

വെങ്ങളത്ത് വീട്ടിലേക്ക് ലോറി ഇടിച്ചുകയറി; അപകടത്തില്‍ ആര്‍ക്കും പരുക്കില്ല

ചേമഞ്ചേരി: വെങ്ങളം മേല്‍പ്പാലത്തിന് സമീപം ദേശീയപാതയോരത്തെ വീട്ടിലേക്ക് ലോറി ഇടിച്ചു കയറി. ഇന്ന് രാവിലെ 9.30 നായിരുന്നു സംഭവം. വീടിന്റെ മുന്‍വശത്തെ മതില്‍ ഇടിച്ച് തകര്‍ത്താണ് അപകടം നടന്നത്. കാദര്‍ ഹാജിയുടെ ബിസ്മി എന്ന വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. കാദര്‍ ഹാജിയും ഭാര്യയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. വീടിന്റെ മതില്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.

കൊയിലാണ്ടി എസ്എൻഡിപി കോളേജിന് നാക് അക്രഡിറ്റേഷൻ

കൊയിലാണ്ടി: ആര്‍.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളജിന് നാക് അക്രഡിറ്റേഷന്‍ ലഭിച്ചു. ബി ഡബിള്‍ പ്ലസ് പദവിയാണ് ലഭിച്ചത്. 2019 ഡിസംബറിലാണ് നാക് അക്രഡിറ്റേഷനയുള്ള സ്റ്റഡി റിപ്പോര്‍ട്ട് കോളജ് നാക്കിന് സമര്‍പിച്ചത്. തുടര്‍ന്ന് പഞ്ചാബ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.അരവിന്ദര്‍ സിംഗ് ചൗളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ നാക് പിയര്‍ ടീം മാര്‍ച്ച് 1,2 തിയ്യതികളില്‍ കോളേജില്‍

error: Content is protected !!