Tag: KOYILANDY

Total 422 Posts

ലോക്ക്ഡൗണ്‍; കൊയിലാണ്ടി നഗരം ശാന്തം, കര്‍ശന പരിശോധനയുമായി പൊലീസ്

കൊയിലാണ്ടി: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണിനോട് പൂര്‍ണമായി സഹകരിച്ച് കൊയിലാണ്ടി നഗരം. കര്‍ശന പരിശോധനയാണ് പോലീസ് നടത്തുന്നത്. റോഡ് പരിശോധന രാത്രിയിലും നടത്തുന്നുണ്ട്. പരിശോധന കര്‍ശനമാക്കിയതോടെ ചുരുക്കും വാഹനങ്ങള്‍ മാത്രമാണു നിരത്തിലിറങ്ങിയത്. ലോക്ഡൗണിനോടു ജനങ്ങള്‍ സഹകരിച്ചു. പൊലീസ് പാസ് ലഭിക്കാത്തതു കാരണം പലര്‍ക്കും അത്യാവശ്യ യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നു. നിര്‍മാണത്തൊഴിലാളികള്‍ക്ക് പണിക്കു പോകാന്‍ തടസ്സമുണ്ടായതായി പരാതി ഉയര്‍ന്നു.

കൊയിലാണ്ടിയില്‍ 254 പേര്‍ക്ക് കൂടി കോവിഡ്; മേഖല അതീവ ജാഗ്രതയില്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. മേഖലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 254 പുതിയ കോവിഡ് കേസുകളാണ്. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്ഡശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍

ജല അതോറിറ്റിയില്‍ പുതിയ പരീക്ഷണങ്ങള്‍, മികച്ച സേവനം; കൊയിലാണ്ടി സ്വദേശികളെ ലോകമറിയട്ടെ

കൊയിലാണ്ടി: പുത്തന്‍ സാങ്കേതിക വിദ്യ കൊണ്ട് മികച്ച സേവനങ്ങള്‍ പൊതു ജനങ്ങളിലേക്കെത്തിച്ച് കൊയിലാണ്ടി സ്വദേശികള്‍. കോഴിക്കോട് ജല അതോറിറ്റി ചീഫ് എഞ്ചിനിയര്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍ക്കുമാരായ ബിജുവും സച്ചിനുമാണ് പുതിയ സോഫ്‌റ്റ്വെയറുകള്‍ രൂപകല്‍പ്പന ചെയ്തത്. ഐടി യുടെ ഏറ്റവും പുതിയ സാധ്യതകള്‍ ഉപയോഗിച്ച് ജല അതോറിറ്റി ജീവനക്കാരുടെ ജോലിഭാരം കുറക്കാനും അതു വഴി പൊതുജനങ്ങൾക്ക് മികച്ച

വാക്സിൻ ക്ഷാമം രൂക്ഷം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രണ്ട് ദിവസം കുത്തിവെപ്പില്ല, ഓൺലൈൻ രജിസ്ട്രേഷനിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ

കൊയിലാണ്ടി: കോവിഡിന്റെ രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിലാണ്. ആശങ്കകളും ഭീതിയും നിറഞ്ഞു നിന്ന സാഹചര്യത്തിൽ ആശ്വാസമേകിയ വാർത്തയായിരുന്നു വാക്സിൻ കുത്തിവെയ്പ്പ്. കഴിഞ്ഞ കുറച്ച് ദിവസമായി രജിസ്ടർ ചെയ്യാനുള്ള ബുദ്ധിമുട്ടിന്റെ കാര്യമാണ് ആളുകൾക്ക് പറയാനുള്ളത്. വാക്സിനു വേണ്ടി ഓൺലൈനിൽ എപ്പോൾ നോക്കിയാലും ബുക്ക്ഡ് എന്നാണ് ബന്ധപ്പെട്ട വാക്സിൻ കേന്ദ്രങ്ങളിലെ സ്റ്റാറ്റസ് കാണിക്കുന്നത്. ചിലപ്പോൾ കുത്തിവെപ്പിന് ലഭ്യമായ

കൊയിലാണ്ടിയിലെ കോവിഡ് കണക്കിന് അയവില്ല; മേഖല അതീവ ജാഗ്രതയില്‍, 357 പുതിയ കേസുകള്‍

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ഇന്ന് 357 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മേഖലയിലെ കോവിഡ് കണക്കുകള്‍ പ്രതിദിനം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊയിലാണ്ടി നഗരസഭയില്‍ 96 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ചേമഞ്ചേരി, അരിക്കുളം, കീഴരിയൂര്‍, മൂടാടി, പയ്യോളി, തിക്കോടി പഞ്ചായത്തുകളിലെ കോവിഡ് കണക്കുകള്‍ കൂടി ചേര്‍ത്താണ് 355

പോലീസുകാര്‍ക്ക് സഹായവുമായി ലയണ്‍സ് ക്ലബ്ബ്

കൊയിലാണ്ടി: കോവിഡിനെതിരെയുള്ള മുന്നണി പോരാളികളായി നില്‍ക്കുന്ന പോലീസിന് ലയണ്‍സ് ക്ലബ്ബിന്റെ വക സഹായം. വിവിധ ആവശ്യങ്ങള്‍ക്കായി കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് പതിനായിരം രൂപ സംഭാവന നല്‍കി. കൊയിലാണ്ടി ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ഡോ.കെ.ഗോപിനാഥ് സി.ഐ.സന്ദീപിന് തുക കൈമാറി. ചടങ്ങില്‍ സി.കെ. മനോജ്, ഹരീഷ് മറോളി, ജയപ്രകാശ്, ശിവദാസ് തുടങ്ങിയവര്‍ സംസാരിച്ചു

വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു

കൊയിലാണ്ടി: ഇടതുമുന്നണി പ്രവര്‍ത്തകര്‍ വീടുകളില്‍ വിജയ ദിനം ആഘോഷിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ദീപം തെളിയിച്ചാണ് ആഘോഷിച്ചത്, ചിലയിടങ്ങളില്‍ കേക്ക് മുറിച്ചും ആഘോഷം മധുരമാക്കി. വെള്ളിയാഴ്ച വിജയ ദിനാചരണ ത്തിനുള്ള എല്‍ഡിഎഫ് ആഹ്വാനം സംസ്ഥാനത്തെ ഇടതു കുടുംബങ്ങളൊന്നാകെ ഏറ്റെടുക്കുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകളിലേക്ക് സന്തോഷ പ്രകടനം ഒതുക്കാന്‍ എല്‍ഡിഎഫ് അഭ്യര്‍ഥിച്ചിരുന്നു.

കൊയിലാണ്ടിയില്‍ മുന്നൂറിലധികം കോവിഡ് കേസുകള്‍; മേഖല അതീവ ജാഗ്രതയില്‍, ഇന്ന് 349 പേര്‍ക്ക് രോഗബാധ

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ കോവിഡ് കേസുകളില്‍ കുറവില്ല. ഇന്നും മുന്നൂറ് കടന്ന് പുതിയ കോവിഡ് കേസുകള്‍. പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഒരുക്കിയത്. അരിക്കുളം, ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കീഴരിയൂര്‍, കൊയിലാണ്ടി, മൂടാടി, പയ്യോളി, തിക്കോടി, തുടങ്ങിയ സ്ഥലങ്ങളെ ആകെ കണക്കാണിത്. പ്രതിദിന കോവിഡ് കേസുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഇപ്പോഴും കണ്ടെയ്ന്മെന്റ്

കൊയിലാണ്ടിയില്‍ റമളാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: എസ്‌വൈഎസ് ഹില്‍ ബസാര്‍ യൂണിറ്റ് സാന്ത്വനം കമ്മിറ്റിയുടെ കീഴില്‍ മഹല്ലിലെ നിര്‍ദ്ധരരായ വീടുകളില്‍ ആയിരം രൂപയുടെ 140 കിറ്റുകള്‍ വിതരണം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് കൊയിലാണ്ടി സോണ്‍ സെക്രട്ടറി ഇസ്മായില്‍ മുസ്ലിയാര്‍ മൂടാടി വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. പി എം മുനീര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ഹാഷിം ഹാജി

കൊയിലാണ്ടിയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മൂന്ന് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ച് പോലീസ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ മൂന്ന് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് പോലീസ് . കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് ഫൈനാന്‍സ്, കൊശമറ്റം ഫൈനാന്‍സ് എന്നീ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നടപടിയെടുത്ത് കൊയിലാണ്ടി പോലീസ്. രോഗം പരത്തുന്ന രീതിയില്‍ ബാങ്കിന് അകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തിയതിനാണ് കേസ് രജിസ്റ്റര്‍

error: Content is protected !!