Tag: KOYILANDY

Total 453 Posts

നന്തി മേല്‍പ്പാലത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; തിരുവള്ളൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊയിലാണ്ടി: ദേശീയ പാതയിൽ നന്തി മേൽപ്പാലത്തിൻ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വടകര തിരുവള്ളൂർ തെയ്യമ്പാടികണ്ടി ആകാശ് (21) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.50 തോടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വടകര ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേയ്ക്ക്

നന്തി മേല്‍പ്പാലത്തില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്

മൂടാടി: നന്തിയില്‍ ഓട്ടോ ടാക്‌സിയും ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 10.30 തോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മോളി, ജയശ്രീ, ഷറഫു എന്നിവര്‍ക്കാണ് പരിക്കേറ്റത്. നന്തി മേല്‍പ്പാലത്തില്‍ വെച്ച് പയ്യോളി ഭാഗത്തേക്ക് പോകുന്ന ലോറിയില്‍ കൊയിലാണ്ടി ഭാഗത്തേക്ക് വരുന്ന ഓട്ടോ ടാക്‌സി ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് തലയ്ക്ക്

കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ കാഴ്ച ശീവേലിക്കിടെ സുന്ദര കാഴ്ച; കിടപ്പ് രോഗികളുമായി ഉത്സവത്തിനെത്തി ആനക്കുളത്തെ സുരക്ഷ പാലിയേറ്റിവ്, ഹൃദ്യം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രോത്സവം കാണാൻ പാലിയേറ്റിവ് രോഗികളെത്തി. ചെറിയ വിളക്ക് ദിനത്തിൽ വൈകുന്നേരത്തെ പാണ്ടി മേളത്തോടെയുള്ള കാഴ്ച ശീവേലി കാണാനാണ് ഇവർ എത്തിയത്. കൊയിലാണ്ടി ആനക്കുളത്തെ സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവിൻ്റെ പരിചരണത്തിലുള്ളവരെയാണ് ഉത്സവം കാണാൻ എത്തിച്ചത്. അസുഖങ്ങളാലും വാർദ്ധക്യ സഹജമായ പ്രയാസങ്ങളാലും വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയവർക്ക് ഉത്സവം കാണാനുള്ള അവസരം ഉണ്ടായപ്പോൾ സന്തോഷത്തോടെയാണ്

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; കൊയിലാണ്ടിയില്‍ എം.ഡി.എം.എ മയക്കുമരുന്നുമായി അരിക്കുളം സ്വദേശി പിടിയിൽ

മേപ്പയ്യൂര്‍: കൊയിലാണ്ടിയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. അരിക്കുളം കുരുടിമുക്ക് ചാവട്ട് സ്വദേശി ധനുവാൻ പുറത്ത് താഴെകുനി വീട്ടില്‍ നിയാസ് (29) ആണ് പിടിയിലായത്‌. ഇയാളില്‍ നിന്നും 5.69 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ജില്ലാ ഡാൻസാഫ് സ്‌ക്വാഡ്‌ കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നിന്നും ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ്‌ ഇയാളെ പിടികൂടിയത്‌. റൂറൽ എസ്.പി കെ.ഇ

ഒമാനിലെ വാഹനാപകടം; മരണപ്പെട്ട കാപ്പാട് സ്വദേശികൾ ഉൾപ്പടെ മൂന്ന് മലയാളികളുടെ മൃതദേഹങ്ങൾ സൗദിയിൽ ഖബറടക്കി

കൊയിലാണ്ടി: സൗദി ഒമാൻ അതിർത്തിക്കടുത്ത് വെച്ച് വാഹനാപകടത്തില്‍ മരിച്ച കൊയിലാണ്ടി കാപ്പാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ള മൂന്ന് മലയാളികളുടെ മൃതദേഹങ്ങള്‍ സൗദിയില്‍ ഖബറടക്കി. അപകടത്തില്‍ മരിച്ച ശിഹാബിന്റെ ഭാര്യ സഹല (30), മകള്‍ ആലിയ (7), മിസ്അബിന്റെ മകന്‍ ദഖ്വാന്‍ (6) എന്നിവരുടെ മൃതദേഹങ്ങളാണ് അല്‍-അഹ്‌സയില്‍ വമ്ബിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്ന് ദുഹ്ര്‍ നമസ്‌കാരശേഷം നടന്ന മയ്യിത്ത്

കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശിയായ യുവാവ് ഷാർജയിൽ വെച്ച് അന്തരിച്ചു. കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്സൺ രാജ് ആണ് അന്തരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. കാക്രാട്ട് മീത്തൽ രാജുവിൻ്റെയും ലക്ഷ്മിയുടെയും മകനാണ്. നെൽസൺ രാജ് സഹോദരനാണ്. സംസ്കാര ഇന്ന് (ഞായറാഴ്ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. Summary: A young man from Koyilandy passed away

ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയെ പുലർച്ചെ വീട്ടിൽകയറി അറസ്റ്റ് ചെയ്തു; കൊയിലാണ്ടി എസ്.ഐയെ സ്ഥലംമാറ്റി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറിയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്ത കൊയിലാണ്ടി എസ്.ഐയ്ക്ക് സ്ഥലം മാറ്റം. എസ്.ഐ ജിതേഷിനെയാണ് സ്ഥലംമാറ്റിയത്. കോടഞ്ചേരി സ്‌റ്റേഷനിലേക്കാണ് സ്ഥലംമാറ്റിയത്. അത്തോളി എസ്.ഐ ആയിരുന്ന രാജേഷിനെയാണ് പകരം കൊയിലാണ്ടിയിലേക്ക് മാറ്റിയിരിക്കുന്നത്. അപകടകരമായി ബസ് ഓടിച്ചതിന് ബസ് ഡ്രൈവറെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് സെക്രട്ടറി എന്‍.വിജീഷിനെ അറസ്റ്റു

പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി

കൊയിലാണ്ടി: പന്ത്രണ്ട് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിക്ക് പത്തു വര്‍ഷം കഠിന തടവും, മുപ്പത്തിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.നടുവണ്ണൂര്‍, പൂനത്ത്, വായോറ മലയില്‍ വീട്ടില്‍ ബിജു (42)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പോക്‌സോ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്. 2016ല്‍ ആണ് കേസ് ആസ്പദമായ

കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചത് കോരപ്പുഴ സ്വദേശിനി

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസിൽ ഷൈജ (48) ആണ് ഇന്ന് വൈകുന്നേരം അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് 6.45 ഓടെയാണ് കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം ഉണ്ടായത്. ടാങ്കർ സ്‌കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം റോഡിലൂടെ കൊണ്ടുപോവുകയായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക്

കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാത്രി ഏഴ് മണിയോടെ കൊയിലാണ്ടി പഴയ ചിത്രാ ടാക്കീസിന് സമീപമാണ് അപകടം നടന്നത്. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറിയും കൊയിലാണ്ടി ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ യുവതിയെ ഉടനെ കൊയിലാണ്ടി താലൂ്ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം

error: Content is protected !!