Tag: Koyilandi
മഴ ദുരിതം വിതയ്ക്കുന്നു; പെരുവട്ടൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു
കൊയിലാണ്ടി: ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ കൊക്കേരി പൊയിൽ ബാബുവിൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ്റെ വീട്ടിലെ തെങ്ങാണ് മുറിഞ്ഞ് ബാബുവിന്റെ വീടിനു മുകളിൽ പതിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ വീടിന് കാര്യമായ തകരാറ്
കൊയിലാണ്ടി പന്തലായനി കേളപ്പൻ (ശാന്ത സ്റ്റുഡിയോ) അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി കേളപ്പൻ (88) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ശാന്ത സ്റ്റുഡിയോയിലൂടെ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫി രംഗത്ത് ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ഡയരക്ടറായും, സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് യൂനിയൻ മെമ്പറായും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് പ്രസിഡണ്ടാകും, മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭര്യ: നിർമ്മല.
കനത്ത കാറ്റ്; ചോർച്ചപ്പാലത്തിന് സമീപം മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോമറും അഞ്ച് പോസ്റ്റുകളും പൂർണമായി തകർന്നു; ഏഴ് സമീപ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതിയുണ്ടാകില്ല
കൊയിലാണ്ടി: മൂടാടി ഇലക്ട്രിക് സെക്ഷന് കീഴിൽ വിയ്യൂർ ചോർച്ചപ്പാലത്തിന് സമീപം മരംമുറിഞ്ഞ് വീണ് ഇലക്ട്രിക് ലൈനും, പോസ്റ്റുകളും തകർന്നു. കൊല്ലം പൊറ്റോൽ താഴെ നടേരി റോഡിൽ ചോർച്ചപ്പാലത്തിന് സമീപത്തായായി പുലർച്ചെ അഞ്ച് മണിയോടെയാണ് മഴയിൽ മരം മുറിഞ്ഞ് ഇലക്ട്രിക് ലൈനിൽ വീണത്. ട്രാൻസ്ഫോർമർ ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായി തകർന്നു. പൊറ്റോൽ താഴെ ട്രാൻസ്ഫോർമറാണ്
കൊയിലാണ്ടി കുറുവങ്ങാട് പഴന്താട്ട്താഴെക്കുനി ജിൻസിത്ത് ലാൽ അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി കുറുവങ്ങാട് പഴന്താട്ട് താഴകുനി ജിൻസിത്ത് ലാൽ അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു. കൃഷ്ണന്റെയും വത്സലയുടെയും മകനാണ്. സഹോദരി: ജസ്ന.
കാപ്പാട് തീരദേശ റോഡിനെ തകർത്ത് തിരമാലകൾ, റോഡിന്റെ പഴയ ദൃശ്യവും ഇപ്പോഴത്തെ ദൃശ്യവും കാണാം
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ പാത കടൽ ക്ഷോഭത്തിൽ പലയിടത്തും തകർന്നു. ഇതോടെ ഇതു വഴിയുള്ള ഗതാഗതവും പ്രയാസത്തിലാണ്. കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിന് തെക്ക് ഭാഗത്ത് കണ്ണങ്കടവ്, കപ്പക്കടവ്, അഴിക്കൽ, മുനമ്പത്ത്, ഭാഗങ്ങളിലും, കാപ്പാട് കൊയിലാണ്ടി ഭാഗത്ത് ചേമഞ്ചേരി, മൂന്നു കുടിക്കൽ, ഏഴ് കുടിക്കൽ, ചെറിയ മങ്ങാട് ഭാഗങ്ങളിലുമാണ് റോഡ് തകർന്നത്. റോഡ്
കൊയിലാണ്ടിയിൽ കടല്‍ക്ഷോഭം രൂക്ഷമായ പ്രദേശങ്ങൾ കെ.മുരളീധരന്‍ എം.പി സന്ദര്‍ശിച്ചു
കൊയിലാണ്ടി: കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി മേഖലയിലെ കാപ്പാട് ബീച്ച്, അഴീക്കല്‍ കടവ്, മുനമ്പത്ത്, കപ്പകടവ്, ഏഴുകുടിക്കല്‍ ബീച്ച് എന്നീ പ്രദേശങ്ങള്‍ കെ.മുരളീധരന്‍ എം.പി സന്ദര്‍ശിച്ചു. കടലോര മേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ.പി.ടി. ഉമേന്ദ്രന്‍, വിജയന്‍ കണ്ണഞ്ചേരി, പി.കെ.അബ്ദുള്‍ ഹാരിസ്, റസിന ഷാഫി, മോഹനന്‍ നമ്പാട്ട്, സത്യന്‍
ശക്തമായ മഴയിൽ കൊയിലാണ്ടി വരകുന്നിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു
കൊയിലാണ്ടി: ശക്തമായ മഴയ്ക്കിടെ കുറുവങ്ങാട് വരകുന്നിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു. കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ ലക്ഷം വീടിൽ കുഞ്ഞീവിയുടെ വീടാണ് മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. ഇവരുടെ അയൽവാസി നൌഫൽ എന്നയാളുടെ വീടിൻ്റെ ചുറ്റുമതിലാണ് കുഞ്ഞിബിയുടെ വീടിന് മുകളിൽ പതിച്ചത്. ശക്തമായ തള്ളിച്ചയിൽ വീടിൻ്റെ ചുമർ തകർന്ന് കോൺക്രീറ്റ് ബെൽറ്റോട്കൂടിയ കല്ലും
കടലാക്രമണം തടയാൻ ഏഴുകുടിക്കലും, തുവ്വപ്പാറയിലും പുലിമുട്ടുകൾ നിർമ്മിക്കണമെന്ന് എംഎൽഎ യോട് മത്സ്യത്തൊഴിലാളിൾ
കൊയിലാണ്ടി: ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ എഴു കുടിക്കൽ ഭാഗത്തെ പാലം സംരക്ഷിക്കാൻ അടിയന്തിരമായി ഇടപെട്ട കൊയിലാണ്ടിയിലെ നിയുക്ത എം.എൽ.എ കാനത്തിൽ ജമീലയുടെ പ്രവർത്തനത്തിന് അഭിനന്ദനമറിയിച്ച് പ്രദേശവാസികൾ. കടൽ ക്ഷോഭം നേരിടുന്ന പ്രദേശങ്ങൾ ഇന്നലെ എം.എൽ എ സന്ദർശിച്ചിരുന്നു. ഏഴു കുടിക്കൽ പാലത്തിന്റെ അപകടാവസ്ഥ പ്രദേശവാസികൾ ചൂണ്ടികാണിച്ചപ്പോൾ ഉടനടി ഇടപെടുമെന്ന് വാക്ക് നൽകിയിരുന്നു. ഇന്ന്
തുവ്വപ്പാറ, ഏഴുകുടിക്കൽ, ചെറിയ മങ്ങാട്, പാറപ്പള്ളി… കൊയിലാണ്ടിയിലെ തീരദേശ മേഖലയിലാകെ ശക്തമായ കടൽക്ഷോഭം; ദൃശ്യങ്ങൾ കാണാം
കൊയിലാണ്ടി: കൊയിലാണ്ടി തീരദേശ മേഖലയിലാകെ കടൽ പ്രക്ഷുബ്ദമാണ്. ചേമഞ്ചേരി പഞ്ചായത്തിലെ തുവ്വപ്പാറ, കണ്ണൻ കടവ്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴുകുടിക്കൽ. കൊയിലാണ്ടി നഗരസഭയിലെ ചെറിയമങ്ങാട്, ഗുരുകുലം ബീച്ച്, പാറപ്പള്ളി. മൂടാടി പഞ്ചായത്തിലെ മുത്തായം, കോടിക്കൽ തുടങ്ങി തീരദേശ മേഖലയിലാകെ ഭീതി വിതച്ച് കൽക്ഷോഭം രൂക്ഷമാകുകയാണ്. കൊയിലാണ്ടിയിലെ വിവിധ തീരദേശ മേഖലകളിലെ ദൃശ്യങ്ങൾ കാണാം
കലിയടങ്ങാതെ കടൽ; കൊയിലാണ്ടി മേഖലയിൽ കടലാക്രമണം രൂക്ഷം, റോഡുകൾ തകർന്നു, നിരവധി കുടുംബങ്ങളെ വീടുകളിൽ നിന്നും മാറ്റി
കൊയിലാണ്ടി: അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽ ക്ഷോഭം കൊയിലാണ്ടി തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾക്ക് വഴി വെച്ചിരിക്കുകയാണ്. കാപ്പാട്, തുവ്വപ്പാറ, ഏഴുകുടിക്കല്‍, ചെറിയ മങ്ങാട്, ഗുരുകുലം ബീച്ച്, പാറപ്പള്ളി ഭാഗങ്ങളില്‍ കടലാക്രമണം ശക്തം. രണ്ട് ദിവസമായി ശക്തമായ കടല്‍ ക്ഷോഭം കാരണം തീരത്തേക്ക് തീരമാലകള്‍ ആഞ്ഞടിക്കുകയാണ്. കാപ്പാട് തൂവ്വപ്പാറയ്ക്ക് സമീപം കടല്‍ ഷോഭം ശക്തമാണ്.