Tag: Koyilandi

Total 369 Posts

കണയങ്കോട് ചെറിയ കടവത്ത് കാദർ ഹാജി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കണയങ്കോട് ചെറിയ കടവത്ത് കാദർ ഹാജി (79) അന്തരിച്ചു. കണയങ്കോട് മഹല്ല് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉമ്മയ്യ.മക്കൾ: അഷറഫ്, ഹാരിസ്, റസിയമരുമക്കൾ: അബൂബക്കർ, റംല, സൗദ.

കൊയിലാണ്ടി കോതമംഗലം സംഗമം വീട്ടിൽ ഗംഗാധരൻ അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം സംഗമം വീട്ടിൽ ഗംഗാധരൻ (69) അന്തരിച്ചു. റിട്ട.കെ.ഡി.സി ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: മാധവി. മക്കൾ: സുഭിഷ, എം.ജി.സുമേഷ്. മരുമക്കൾ: കെ.പി.മധു, ചിഞ്ചു കല.

മൂന്ന് കുഞ്ഞിളം കിളികൾ, തത്തകൾ; കാറ്റത്ത് മരം വീണപ്പോൾ അമ്മക്കിളി ജീവൻ വെടിഞ്ഞു, കുരുന്നുകളെ രക്ഷപ്പെടുത്തി പരിചരിച്ച് വായനാരിയിലെ കൊച്ചു മിടുക്കികൾ

കൊയിലാണ്ടി: ദുരിതകാലം തീർത്ത അനുഭവങ്ങളിൽ നിന്നുമാവാം സഹജീവി സ്നേഹത്തിന്റെ വിലയേറിയ പാഠങ്ങൾ പകർന്നു നൽകാൻ കുരുന്നുകളും മുൻ നിരയിൽ തന്നെയുണ്ട്. വായനാരി നിരഞ്ജനയും മീനാക്ഷിയുമാണ് ശക്തമായ മഴയിൽ അമ്മക്കിളിയെ നഷ്ടപ്പെട്ട കുരുന്ന് ജീവനുകൾക്ക് കരുതലൊരുക്കുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും വ്യാപകമായി മരങ്ങൾ കടപുഴകി വീണിരുന്നു. കൊയിലാണ്ടി വായനാരി വിനോദിന്റെ വീട്ടിലെ തെങ്ങ്

കൊയിലാണ്ടി കുറുവങ്ങാട് തെക്കയിൽ ദേവി അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കുവങ്ങാട് തെക്കയിൽ ദേവി അന്തരിച്ചു. 69 വയസ്സായിരുന്നു. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: സുധ, സുഭജ, സുനിത, സുചിത്ര. മരുമക്കൾ: അജിത്ത് കുമാർ, ഷാജു, സതീശൻ, ഷാജി.

രാഷ്ട്രീയ നേതാവ്, ഫോട്ടോഗ്രാഫർ, മാധ്യമ പ്രവർത്തകൻ, പന്തലായനി കേളപ്പേട്ടൻ മടങ്ങിയത് കൊയിലാണ്ടിയിൽ അടയാളപ്പെടുത്തിത്തന്നെ

ഇ കെ അജിത് പന്തലായനി കേളപ്പേട്ടൻ യാത്രയായി. ശാന്താ സ്റ്റുഡിയോയിലൂടെ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫിയിലെ ഒരു കാലത്തെ നിറസാന്നിദ്ധ്യമായിരുന്നുകേളപ്പേട്ടൻ. രാഷ്ടീയ രംഗത്ത് പഴയകാല കോൺഗ്രസ്സ് സംഘാടകനായ ഇദ്ദേഹം 1969 ലെ കോൺഗ്രസ്സ് പിളർപ്പിൽ സംഘടനാ പക്ഷത്തു നിലയുറപ്പിക്കുകയും, തുടർന്ന് ജനതാ പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്തു. 1981 ൽ അഡ്വ.ഇ.രാജഗോപാലൻ നായരോടൊപ്പം അന്നത്തെ കോൺഗ്രസ്സ്.എസ്സിൽ ചേരുകയും, കോൺഗ്രസ്സ്.എസ്സ് എൻ.സി.പി

ജാഗ്രതയോടെ കൊയിലാണ്ടി; കോവിഡ് പ്രതിരോധം ഊർജ്ജിതമാക്കി നഗരസഭ

കൊയിലാണ്ടി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള തീവ്ര ശ്രമത്തിലാണ് കൊയിലാണ്ടി നഗരസഭ. ഇന്ന് നഗരസഭ പരിധിക്കകത്ത് 13 പുതിയ കോവിഡു കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ ആകെ 676 കോവിഡ് രോഗികളുണ്ട്. കോവിഡ് ബാധിതരായ29 പേർ ആശുപത്രിയിലും, 31 പേർ എഫ്.എൽ.ടി.സി.യിലും 619 പേർ വീടുകളിലുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. നഗരസഭയിലെ വിവിധ വാർഡുകളിലായി ഇത് വരെ 26

കടലാക്രമണം രൂക്ഷമായ കൊയിലാണ്ടി വലിയകത്ത് വളപ്പിൽ, പാറപ്പള്ളി പ്രദേശങ്ങൾ കെ.മുരളീധരൻ എം.പി സന്ദർശിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങൾ കെ. മുരളീധരൻ എം.പി സന്ദർശിച്ചു. കൊയിലാണ്ടി നഗരസഭ പരിധിയിൽ വലിയകത്ത് വളപ്പിൽ, കൊല്ലം പാറപ്പള്ളി എന്നിവടങ്ങളിലാണ് കെ.മുരളീധരൻ സന്ദർശിച്ചത്. രണ്ട് ദിവസമായി ഈ ഭാഗങ്ങളിൽ ശക്തമായ കടൽ ക്ഷോഭമാണ്. നിരവധി കുടുംബങ്ങളെ വീടുകളിൽ വെള്ളം കയറിയത് കാരണം മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. കൊല്ലത്തെ ദുരിതാശ്വാസ കേമ്പും മുരളീധരൻ സന്ദർശിച്ചു.

മഴ ദുരിതം വിതയ്ക്കുന്നു; പെരുവട്ടൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞ് വീണു

കൊയിലാണ്ടി: ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് മുറിഞ്ഞു വീണു. പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ കൊക്കേരി പൊയിൽ ബാബുവിൻ്റെ വീടിന് മുകളിലേക്കാണ് തെങ്ങ് മുറിഞ്ഞു വീണത്. തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ്റെ വീട്ടിലെ തെങ്ങാണ് മുറിഞ്ഞ് ബാബുവിന്റെ വീടിനു മുകളിൽ പതിച്ചത്. ഇന്ന് പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്. അപകടത്തിൽ വീടിന് കാര്യമായ തകരാറ്

കൊയിലാണ്ടി പന്തലായനി കേളപ്പൻ (ശാന്ത സ്റ്റുഡിയോ) അന്തരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി കേളപ്പൻ (88) അന്തരിച്ചു. വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു. ശാന്ത സ്റ്റുഡിയോയിലൂടെ കൊയിലാണ്ടിയിലെ ഫോട്ടോഗ്രാഫി രംഗത്ത് ഒരു കാലത്ത് നിറസാന്നിധ്യമായിരുന്നു. ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്നു. കോഴിക്കോട് ജില്ല സഹകരണ ബാങ്ക് ഡയരക്ടറായും, സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് യൂനിയൻ മെമ്പറായും, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് പ്രസിഡണ്ടാകും, മാതൃഭൂമി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭര്യ: നിർമ്മല.

കനത്ത കാറ്റ്; ചോർച്ചപ്പാലത്തിന് സമീപം മരം മുറിഞ്ഞ് വീണ് ട്രാൻസ്ഫോമറും അഞ്ച് പോസ്റ്റുകളും പൂർണമായി തകർന്നു; ഏഴ് സമീപ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതിയുണ്ടാകില്ല

കൊയിലാണ്ടി: മൂടാടി ഇലക്ട്രിക് സെക്ഷന് കീഴിൽ വിയ്യൂർ ചോർച്ചപ്പാലത്തിന് സമീപം മരംമുറിഞ്ഞ് വീണ് ഇലക്ട്രിക് ലൈനും, പോസ്റ്റുകളും തകർന്നു. കൊല്ലം പൊറ്റോൽ താഴെ നടേരി റോഡിൽ ചോർച്ചപ്പാലത്തിന് സമീപത്തായായി പുലർച്ചെ അഞ്ച് മണിയോടെയാണ് മഴയിൽ മരം മുറിഞ്ഞ് ഇലക്ട്രിക് ലൈനിൽ വീണത്. ട്രാൻസ്ഫോർമർ ഉൾപ്പെടെ അഞ്ച് ഇലക്ട്രിക് പോസ്റ്റുകൾ പൂർണ്ണമായി തകർന്നു. പൊറ്റോൽ താഴെ ട്രാൻസ്ഫോർമറാണ്

error: Content is protected !!