Tag: Koyilandi
നന്മ…കരുണ… കലയിൽ അലിഞ്ഞ ജീവിതം… അതായിരുന്നു ആ കമ്യൂണിസ്റ്റ്
മണിശങ്കർ നാടിന് ചൂണ്ടികാണിക്കാൻ കെല്ല്പ്പും കരുത്തുമുള്ള ചില കമ്യൂണിസ്റ്റ് വ്യക്തിത്വങ്ങളുണ്ട്. പകരം വെയ്ക്കാനാവാത്ത ചില മാതൃകാ മനുഷ്യർ. സാഹിത്യം, കല, കായികം, സംഘാടനം, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, തുടങ്ങിയ കഴിവുകളാൽ എതിരാളികൾപോലും നമിച്ചു പോകുന്ന ചിലർ. അത്തരം ഒരാളായിരുന്നു പന്തലായിനിക്കാരുടെ പ്രിയ സഖാവ് കെ.വി.പ്രഭാകരൻ മാസ്റ്റർ. സത്യസന്ധത, സഹജീവി സ്നേഹം, കരുണ എന്നിവ മറ്റേതൊരു കമ്യൂണിസ്റ്റി
കൊയിലാണ്ടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 30 ആം വാര്‍ഷിക ദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാലത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തിന്റെ സ്മരണയില്‍ കൊയിലാണ്ടി നഗരസഭാ എഫ്.എസ്.ടി.സി യില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍, ജന.സിക്രട്ടറി മനോജ്
കൊയിലാണ്ടി കൊല്ലം കുട്ടത്തുകുന്നുമ്മൽ സമറുദ്ദീൻ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു
കൊയിലാണ്ടി: കൊല്ലം കുട്ടത്തുകുന്നുമ്മൽ സമറുദ്ദീൻ (44) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ അബൂട്ടി. മാതാവ്: സഫിയ. ഭാര്യ: സീനത്ത്. സംസ്കാരം ഇന്ന് വൈകീട്ട് കൊയിലാണ്ടി മീത്തലെകണ്ടി പള്ളി ഖബറിടത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കും.
കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർ പെരുവട്ടൂർ പുല്യേലത്ത് ജയരാജൻ അന്തരിച്ചു; കോവിഡ് ബാധിതനായിരുന്നു
കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്കൂളിന് സമീപം പുല്യേലത്ത് ജയരാജൻ (56) അന്തരിച്ചു. കോവിഡ് ബാധിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതരായ ടി.എം. ശ്രീധരന്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: അക്ഷയ, ദിയ.
കോൺഗ്രസ് നേതാവായിരുന്ന കെ.ശിവരാമൻ മാസ്റ്ററുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു
കൊയിലാണ്ടി: രാഷ്ട്രീയ സാംസ്ക്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കോഴിക്കോട് ജില്ലയില പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന കെ.ശിവരാമൻ മാസ്റ്റരുടെ ഒമ്പതാം ചരമവാർഷികം ആചരിച്ചു. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കാലത്ത് ശവകുടീരത്തിലെ പുഷ്പാർച്ചനയ്ക്കു ശേഷം ഡി.സി.സി പ്രസിഡണ്ട് യു.രാജീവൻ അനുസ്മരണ പ്രഭാഷണം നടത്തി. രാജേഷ് കീഴരിയൂർ, കെ.പി.വിനോദ്കുമാർ, എൻ.വി.ബിജു, പി.കെ.ശങ്കരൻ, പി.വി.മനോജ്, വി.കെ.വത്സരാജ്, എൻ.മനോജ്, എൻ.മുരളീധരൻ എന്നിവർ
കൊയിലാണ്ടിയിൽ കിടപ്പ് രോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ താലൂക്ക് ആശുപത്രിയുടെ കീഴിൽ സാന്ത്വനം പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കിടപ്പു രോഗികൾക്കുള്ള കോവിഡ് 19 വാക്‌സിനേഷൻ ആരംഭിച്ചു. തുടക്കത്തിൽ നഗരസഭ പരിധിയിലെ 50 രോഗികൾക്കുള്ള വാക്‌സിൻ കൊടുക്കുവാനാണ് ജില്ലാ തലത്തിൽ നിന്നും അനുമതി ലഭിച്ചിട്ടുള്ളത്. വാർഡ് തലത്തിൽ ക്രോഡീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ട രോഗികൾക്കാണ് കുത്തിവെപ്പ് നൽകുന്നത്. ഡോക്ടർ, നേഴ്സ്, ആരോഗ്യപ്രവർത്തകർ ഉൾപ്പടെയുള്ളവർ
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കൊയിലാണ്ടി താലൂക്ക് ആസ്ഥാനം അപകട ഭീഷണിയിൽ
കൊയിലാണ്ടി: ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ആസ്ഥാനമായ റെഡ് ക്രോസ്സ് ഭവൻ ഏത് നിമിഷവും പൊട്ടിവീഴാവുന്ന വടുവൃക്ഷത്തിന്റെ ഭീഷണിയിൽ.താലൂക്കിലെ എല്ലാ ദുരന്ത മേഖലയിലും റെഡ്ക്രോസ്സ് വളണ്ടിയർമാർ വളരെ സജീവമാണ്. ലോക് ഡൗൺ സമയത്ത് രോഗികൾക്ക് മരുന്നെത്തിക്കുന്നതുമായി ബന്ധപ്പെട്ടു വളണ്ടിയർമാർ ഇവിടെയാണ് ഒത്തുചേരാറ്. ദുരന്ത നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന വളണ്ടിയർമാർ തന്നെ വൻ ദുരന്തത്തെ നേരിടേണ്ടി വരുമോ
കടൽക്ഷോഭത്തെ ചെറുക്കാൻ പുലിമൂട്ടുകൾ സ്ഥാപിക്കണം;
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, മൂടാടി ഗ്രാമ പഞ്ചായത്തുകളിലെ തീര പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭവും, കടലാക്രമണവും കാരണം കാലാകാലങ്ങളിൽ കനത്ത നാശനഷ്ടങ്ങളാണ് സംഭവിക്കാറ് ഇക്കഴിഞ്ഞ ടൗട്ടേ ചുഴലിക്കാറ്റ് കാരണവും കടുത്ത നാശങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ തീരപ്രദേശങ്ങളിൽ ആവശ്യമായ പുലി മൂട്ടുകൾ സ്ഥാപിക്കണമെന്നും, മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കാനായി നല്കുന്ന സാമ്പത്തിക സഹായം
കൊയിലാണ്ടി പന്തലായനി പുതുക്കുടി മീത്തൽ ദാക്ഷായണി അന്തരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി പുതുക്കുടി മീത്തൽ ദാക്ഷായണി (65) അന്തരിച്ചു. ഭർത്താവ്: പരേതനായ പത്മനാഭൻ നായർ. മക്കൾ: പ്രസീത, പ്രതിഭ. മരുമക്കൾ: ഗിരീഷ്, ദിലീപ്.സഹോദരങ്ങൾ: ബാലൻ നായർ, ഉണ്ണി നായർ, പരേതയായ മാലിനി. സഞ്ചയനം ശനിയാഴ്ച്ച.
ദേശീയപാതയിലെ യാത്രാ തടസ്സം നീക്കി സുരക്ഷാ പ്രവർത്തകർ; വീണു കിടന്ന മരം മുറിച്ചു നീക്കി
കൊയിലാണ്ടി: ദേശീയ പാതയിൽ വീണു കിടന്ന മരം മുറിച്ച് മാറ്റി കൊണ്ട് അപകട ഭീഷണി ഒഴിവാക്കി കൊയിലാണ്ടിയിലെ സുരക്ഷ സന്നദ്ധസേന. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും കൊയിലാണ്ടി ദേശീയ പാതയിൽ മിനിസിവിൽ സ്റ്റേഷനു സമീപം എം.ജി കോളേജിനു മുൻ വശത്തായി മരം മുറിഞ്ഞു വീണിരുന്നു. ഈ ഭാഗത്തൂടെ കടന്നുപോവുന്ന വാഹനങ്ങൾക്ക് അപകട ഭീഷണി ഉയർത്തിയ