Tag: Koyilandi

Total 369 Posts

നിശ്ചലം, ശൂന്യം, കൊയിലാണ്ടിയിലെ മല്‍സ്യ മേഖലയാകെ സ്തംഭനത്തില്‍; ദുരിതക്കയത്തിലായി കടലോരത്തെ ഒരു കൂട്ടം മനുഷ്യർ

കൊയിലാണ്ടി: ആളും ആരവവും ഉയരുന്ന കൊയിലാണ്ടി ഹാര്‍ബറില്‍ തികഞ്ഞ മൂകത. മാസങ്ങളായി പണിയൊന്നുമില്ലാത്തതിനാല്‍ മല്‍സ്യ തൊഴിലാളി കുടുംബങ്ങള്‍ ആകെ വിഷമ വൃത്തത്തില്‍. ബോട്ടുകളും വഞ്ചികളുമെല്ലാം ഹാര്‍ബറിലും തീരത്തുമായി അടുപ്പിച്ച് കെട്ടിയിട്ടിരിക്കുകയാണ്. ഒരു പണിയുമില്ലാതായിട്ട് മാസങ്ങളായെന്ന് മല്‍സ്യ തൊഴിലാളികള്‍ പറയുന്നു. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഹാര്‍ബര്‍ അടച്ചിട്ടിരിക്കുകയാണ്. അതിന് മുമ്പെ തന്നെ പണിയൊന്നുമില്ലാത്ത അവസ്ഥയാണ് തൊഴിലാളികള്‍

നാട്ടുകാർ തുനിഞ്ഞിറങ്ങി; മുണ്ട്യാടിത്താഴത്തോട് ഇനി തെളിഞ്ഞൊഴുകും

കൊയിലാണ്ടി: മാലിന്യങ്ങൾ നീക്കം ചെയ്ത് തോടിനെ വീണ്ടെടുത്ത് മുണ്ട്യാടിത്താഴെയിലെ എ.ഡി.എസ് പ്രവർത്തകരും നാട്ടുകാരും. കൊയിലാണ്ടി നഗരസഭയിലെ നാലാം വാർഡിലെ മുണ്ട്യാടിത്താഴെ തോടാണ് ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്തത്. മൂടാടി പഞ്ചായത്തിൽ നിന്നും ആരംഭിച്ച് നഗരസഭയിലെ 3, 4 വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ പതിക്കുന്ന തോട് പായലുകളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ഒഴുകിയെത്തി മലിനമായി തീർന്നിരിക്കയായിരുന്നു. ഈ

സഗൗരവം കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു

കൊയിലാണ്ടി: കാനത്തിൽ ജമീല കൊയിലാണ്ടി എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്തു. പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനമാണ് ഇന്ന് 9 മണിക്ക് ആരംഭിച്ചത്. അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ഇന്നത്തെ നടപടി ക്രമം. പ്രൊടേം സ്പീക്കറായി തിരഞ്ഞെടുത്ത പി.ടി.എ റഹീം ആണ് സ്പീക്കറുടെ ചെയറിലിരുന്ന് സഭ നിയന്ത്രിക്കുന്നത്. 140 അംഗങ്ങളിൽ 137 പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 53 പേർ

തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി

കൊയിലാണ്ടി: രണ്ടാം പിണറായി സർക്കാരിലെ തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ കൊയിലാണ്ടിയിൽ സന്ദർശനം നടത്തി. ഐ.എൻ.എൽ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി പി.വി.ഹനീഫയുടെ വസതി സന്ദർശിക്കാനാണ് മന്ത്രി എത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് മന്ത്രി ഹനീഫയുടെ വീട്ടിൽ എത്തിയത്. നിരവധി ഐഎൻഎൽ പ്രവർത്തകരും വീട്ടിലെത്തായിരുന്നു. 27 വർഷകാലത്തോളം ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നിന്ന ഐഎൻഎൽ ന്

‘നാടാകെ സുരക്ഷ’; കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധത്തിൽ മുന്നണിപ്പോരാളികളായി സുരക്ഷ പാലിയേറ്റിവ്

കൊയിലാണ്ടി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൊയിലാണ്ടിയിലാകെ നിറസാന്നിധ്യമാകുകയാണ് സുരക്ഷ പാലിയേറ്റിവ്. കോവിഡ് രോഗികൾക്ക് സൗജന്യ വാഹന സൗകര്യം ഒരുക്കിയും, വീടുകൾ അണു നശീകരണം നടത്തിയും, ഭക്ഷണവും, മരുന്നുകളും എത്തിച്ചു നൽകിയും ആവശ്യക്കാരുടെ വിളിപ്പുറത്ത് സുരക്ഷയുടെ സന്നദ്ധ വളണ്ടിയർമാരുണ്ട്. കീഴരിയൂർ പഞ്ചായത്തിൽ കോവിഡ് ബാധിതരെ സഹായിക്കുന്നതിനായി സുരക്ഷയുടെ അഞ്ച് വാഹനങ്ങൾ സൗജന്യ സർവ്വീസ് നടത്തുന്നു. വാഹനങ്ങളുടെ ഫ്ലാഗ്

ദാഹമകറ്റിയവനെ, വിശപ്പകറ്റിയവനെ, ഇടം നൽകിയവനെത്തിരഞ്ഞ് കാക്കക്കുഞ്ഞെത്തി; കൊയിലാണ്ടിയിൽ നിന്നൊരു ഹൃദ്യമായ കാഴ്ച

കൊയിലാണ്ടി: കരുതലും സ്നേഹവും തിരിച്ചറിഞ്ഞു. സുരക്ഷ നൽകിയവനെ തിരക്കി കാക്ക കുഞ്ഞ് എത്തി. ലോക്ഡൗണും വേനലും തീർത്ത ദുരിതത്തിൽ നഗരത്തിലകപ്പെട്ടു പോയ കാക്ക കുഞ്ഞിന് വെള്ളം നൽകുന്ന ഒരു യാതക്കാരന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മെയ് 9 ന് നടന്ന ആ സംഭവം യാത്രക്കാരറിയാതെ പകർത്തിയതും കാക്ക ക്കുഞ്ഞിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയതും

കൊയിലാണ്ടി സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയിൽ

കോഴിക്കോട്: കൊയിലാണ്ടി സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലെ രണ്ട് പ്രതികള്‍ പിടിയിലായി. ചാലിയം സ്വദേശി പോക്കിലി നാടകത്ത് സഫ്വാന്‍ ( 21), മലപ്പുറം അഴിനിലം സ്വദേശി മുല്ലംപറമ്പത്ത് സുജീഷ് (27) എന്നിവരെയാണ് കോഴിക്കോട് ടൌണ്‍ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 24-ന് രാത്രിയാണ്‌ കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് റെയിൽവേ

നന്മ…കരുണ… കലയിൽ അലിഞ്ഞ ജീവിതം… അതായിരുന്നു ആ കമ്യൂണിസ്റ്റ്

മണിശങ്കർ നാടിന് ചൂണ്ടികാണിക്കാൻ കെല്ല്പ്പും കരുത്തുമുള്ള ചില കമ്യൂണിസ്റ്റ് വ്യക്തിത്വങ്ങളുണ്ട്. പകരം വെയ്ക്കാനാവാത്ത ചില മാതൃകാ മനുഷ്യർ. സാഹിത്യം, കല, കായികം, സംഘാടനം, മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കൽ, തുടങ്ങിയ കഴിവുകളാൽ എതിരാളികൾപോലും നമിച്ചു പോകുന്ന ചിലർ. അത്തരം ഒരാളായിരുന്നു പന്തലായിനിക്കാരുടെ പ്രിയ സഖാവ് കെ.വി.പ്രഭാകരൻ മാസ്റ്റർ. സത്യസന്ധത, സഹജീവി സ്നേഹം, കരുണ എന്നിവ മറ്റേതൊരു കമ്യൂണിസ്റ്റി

കൊയിലാണ്ടിയിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ 30 ആം വാര്‍ഷിക ദിനം കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. കാലത്ത് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസില്‍ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. അദ്ദേഹത്തിന്റെ സ്മരണയില്‍ കൊയിലാണ്ടി നഗരസഭാ എഫ്.എസ്.ടി.സി യില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍, ജന.സിക്രട്ടറി മനോജ്

കൊയിലാണ്ടി കൊല്ലം കുട്ടത്തുകുന്നുമ്മൽ സമറുദ്ദീൻ അന്തരിച്ചു; കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു

കൊയിലാണ്ടി: കൊല്ലം കുട്ടത്തുകുന്നുമ്മൽ സമറുദ്ദീൻ (44) അന്തരിച്ചു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പിതാവ്: പരേതനായ അബൂട്ടി. മാതാവ്: സഫിയ. ഭാര്യ: സീനത്ത്. സംസ്കാരം ഇന്ന് വൈകീട്ട് കൊയിലാണ്ടി മീത്തലെകണ്ടി പള്ളി ഖബറിടത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടക്കും.

error: Content is protected !!