Tag: Koyilandi

Total 372 Posts

നന്തിയിൽ ട്രെയിൻ തട്ടി അമ്മയും നാല് വയസ്സുള്ള കുഞ്ഞും മരിച്ചു

കൊയിലാണ്ടി: നന്തിയിൽ ട്രെയിൻ തട്ടി അമ്മയും മകനും മരിച്ചു. അട്ടവയൽ സ്വദേശി ഹർഷ (28), മകൻ നാല് വയസ്സുള്ള കശ്യപ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനക്കുളം അട്ടവയലിൽ മനുലാലിന്റെ ഭാര്യയാണ് ഹർഷ.

ആർമി റിക്രൂട്ട്‌മെന്റ് റാലിക്കായി കോവിഡില്ലാ സർട്ടിഫിക്കറ്റ്; ഉദ്യോഗാർഥികൾ നെട്ടോട്ടത്തിൽ

കൊയിലാണ്ടി: തിരുവനന്തപുരത്ത് ചൊവ്വാഴ്ച നടക്കുന്ന ആർമി റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കാൻ 48 മണിക്കൂർ മുമ്പ് കോവിഡില്ലാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിർദേശം ഉദ്യോഗാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. 9 മുതൽ 13 വരെയാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. ഒമ്പതിന് പങ്കെടുക്കാൻ അഡ്മിറ്റ് കാർഡ് ലഭിച്ച ഉദ്യോഗാർഥികളാണ് ആശങ്കയിലായത്. കോവിഡ്‌രഹിത സർട്ടിഫിക്കറ്റും രോഗലക്ഷണമൊന്നുമില്ലെന്നുമുള്ള സർക്കാർ ഡോക്ടർമാരുടെ സീലും ഒപ്പുമുള്ള രേഖ

കീഴല കുന്നത്ത് ദീപ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം കീഴല കുന്നത്ത് ദീപ, ബാംഗ്ലൂരിൽ അന്തരിച്ചു. 48 വയസ്സായിരുന്നു. പരേതരായ ശത്രുഘ്നൻ്റ യും ജയലക്ഷ്മിയുടെയും മകളാണ് (കണ്ണം വള്ളി എലത്തൂർ). ഭർത്താവ്: ഫെലിക്സ്. മക്കൾ: പവൻ, യുവൻ. സഹോദരങ്ങൾ: ശ്രീകാന്ത് (യു.എ.ഇ), പ്രഭ (ബാലുശ്ശേരി).

സുവര്‍ണ്ണ ചന്ദ്രോത്തിനു ഫോക്‌ലോര്‍ പുരസ്കാരം

കൊയിലാണ്ടി: 2020ലെ ഫോക്‌ലോര്‍ അക്കാദമി അവാര്‍ഡിന് സുവർണ്ണ ചന്ദ്രോത്ത് അർഹയായി. കൊയിലാണ്ടി കൊല്ലം പാവുവയൽ സ്വദേശിയാണ്. തിരുവാതിര കളിക്ക് നല്‍കിയ സംഭാവന പരിഗണിച്ചാണ് അവാര്‍ഡ്. കലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റും നേടിയ സുവര്‍ണ ചന്ദ്രോത്ത് ഭാരതീദാസന്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിഎഫ്എയും, തഞ്ചാവൂര്‍ സര്‍വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ എംഎഫ്എയും

കൊയിലാണ്ടിയിൽ ഇന്ന് ഇരുപത് പേർക്ക് കൊവിഡ്; 19 പേർക്ക് സമ്പർക്കം വഴി, ഒരാളുടെ ഉറവിടം വ്യക്തമല്ല

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഇരുപത് പേർക്ക്. പത്തൊമ്പത് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ഒരാഴ്ചക്കിടയിൽ ആരോഗ്യ പ്രവർത്തക ഉൾപ്പെടെ എൺപതിന് മുകളിൽ ആളുകൾക്കാണ് കൊയിലാണ്ടിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. തിക്കോടിയിൽ ഇന്ന് ആറു പേർക്ക് കൊവിഡ്

അംഗീകാരത്തിന്റെ നിറവില്‍ കൊയിലാണ്ടി മാപ്പിള സ്കൂൾ എന്‍എസ്എസ് യൂണിറ്റ്

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ലസ്റ്ററിലെ 2019-2020 ലെഏറ്റവും മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കൊയിലാണ്ടി മാപ്പിള വൊക്കേഷണല്‍ ഹയര്‍ സിക്കെന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന് ലഭിച്ചു. മുന്‍ വര്‍ഷങ്ങളിലെയും കൊറോണ കാലത്തെയും മികച്ചതും വ്യത്യസ്തവും ആയ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. വളണ്ടിയര്‍മാരുടെയും പ്രോഗ്രാം ഓഫീസറുടെയും നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളാണ് യൂണിറ്റിനെ മികച്ചതാക്കി മുന്നോട്ട് നയിച്ചത്.

ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്ജ്വല സ്വീകരണം; കെ-റെയിൽ പദ്ധതി അറബിക്കടലിലെറിയും: ചെന്നിത്തല

കൊയിലാണ്ടി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് കൊയിലാണ്ടിയിൽ ഉജ്വല സ്വീകരണം നൽകി. പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ.മുനീർ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ മoത്തിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തില്‍ വന്നാല്‍ ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന കെ-റെയില്‍ പദ്ധതി അറബിക്കടലിലൊഴുക്കുമെന്ന് പ്രതിപക്ഷ നേതാവ്

കൊയിലാണ്ടിയില്‍ കുറുക്കന്റെ വിളയാട്ടം, അഞ്ച് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കുന്നോത്ത് മുക്കിലും നമ്പ്രത്തുകര, കൊല്ലം എന്നിവിടങ്ങളിലും കുറുക്കന്റെ വിളയാട്ടം. അഞ്ച് പേര്‍ക്കാണ് ഇന്ന് രാവിലെ കുറുക്കന്റെ കടിയേറ്റത്. ആളുകളെ ആക്രമിച്ചത് ഭ്രാന്തന്‍ കുറുക്കനാണ് എന്ന് നാട്ടുകാര്‍ പറയുന്നു. എടക്കുളങ്ങര ദാക്ഷായണി, ലീല (58) കോതോളി മീത്തല്‍ മാധവി, രാജന്‍ (45), കല്ല്യാണി (75), ആരതി (16) എന്നിവരെയാണ് കുറുക്കന്‍ കടിച്ചത്. കുന്നോത്ത് മുക്കില്‍ നിന്ന്

കെ.പി.അബ്ദുറസാഖ് അന്തരിച്ചു

കൊയിലാണ്ടി: കരിവാരി പുതിയപുരയിൽ അബ്ദുറസാഖ് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊയിലാണ്ടി നഗരത്തിലെ പഴയ സിലോൺ റെസ്റ്റോറന്റ് ഉടമയായിരുന്നു. ഭാര്യ: എ.പി.ഇമ്പിച്ചി അയിശ. മക്കൾ : ഇമ്പിച്ചി അഹമ്മദ് (അമാന ഗോൾഡ് ), ഷാനവാസ് (റോമക്സ് ഗോൾഡ്), സുനീറ. മരുമക്കൾ: നൗഫൽ, റെസീല, മശ്ഹുറ. മയ്യിത്ത് നിസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊയിലാണ്ടി ജുമുഅത്ത് പള്ളിയിൽ.

ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര നാളെ ജില്ലയിൽ; വ്യാഴാഴ്ച വൈകീട്ട് കൊയിലാണ്ടിയിൽ സ്വീകരണം

കൊയിലാണ്ടി: സംശുദ്ധം സദ്ഭരണം എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ഫെബ്രുവരി മൂന്നിന് ജില്ലയിലെത്തും. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ജാഥയുടെ ജില്ലയിലെ പര്യടനം. സേവാദൾ, വൈറ്റ് ഗാർഡ്, മോട്ടോർ ബൈക്കുകൾ എന്നിവയുടെ അകമ്പടിയോടെ ബുധനാഴ്ച വൈകീട്ട് നാലിന് അടിവാരത്ത് യാത്രയെ സ്വീകരിക്കുമെന്ന് യു.ഡി.എഫ്. നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. തുടർന്ന് ഓമശ്ശേരി വഴി

error: Content is protected !!