Tag: Koyilandi
ഒരുഭാഗത്ത് പാഞ്ഞുവരുന്ന തീവണ്ടി എഞ്ചിന്‍; ഒന്നുമറിയാതെ ട്രാക്കിലൂടെ നടന്നു പോകുന്ന വായോധിക; തന്റെ ജീവന്‍ കൂടി അപകടത്തില്‍ പെടാമെന്നറിഞ്ഞിട്ടും ട്രാക്കിലേക്ക് ഓടി വൃദ്ധയെ രക്ഷിച്ച് കൊയിലാണ്ടി സിവില്‍ ഡിഫെന്‍സ് അംഗം ദാസന്‍
കൊയിലാണ്ടി: ചൊവ്വാഴ്ച ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ഓവര്‍ ബ്രിഡ്ജിനു സമീപത്തുള്ള റോഡിലൂടെ കടന്നുപോകുമ്പോള്‍ വെറുതെ ഒന്ന് റെയില്‍വേ ട്രാക്കിലേക്ക് നോക്കിയതാമ് സിവില്‍ ഡിഫന്‍സ് കൊയിലാണ്ടി യൂണിറ്റ് അംഗമായ ദാസന്‍. കോഴിക്കോടു ഭാഗത്തുനിന്നും ഒരു തീവണ്ടി എഞ്ചിന്‍ കടന്നുവരുന്നുണ്ട്, ഇതൊന്നും അറിയാതെ ട്രാക്കിലൂടെ നടന്നുപോകുകയാണ് ഒരു വയോധിക. തന്റെ ജീവന്‍ കൂടി അപകടത്തില്‍പ്പെടാവുന്ന ഒരു സാഹസത്തിന് മുതിരാതെ ദാസന്
കൊയിലാണ്ടി പെരുവട്ടൂരില്‍ കെ.എസ്.ഇ.ബി ജീവനക്കാരന് ക്രൂരമര്‍ദ്ദനം; ആക്രമിച്ചത് കറണ്ട് ബില്‍ അടയ്ക്കാത്തതിന് നോട്ടീസ് നല്‍കാന്‍ പോയപ്പോള്‍
കൊയിലാണ്ടി: കറണ്ട് ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കാന്‍ പോയ കൊയിലാണ്ടിയിലെ കെ.എസ്.ഇ.ബി ജീവനക്കാരനെ അയല്‍വാസി അകാരണമായി മര്‍ദ്ദിച്ചെന്ന് പരാതി. ലൈന്‍മാനായ പള്ളിക്കര തിയ്യിലേരി സുനീഷിനാണ് മര്‍ദ്ദനമേറ്റത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തെക്കുറിച്ച് സുനീഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്: ആറുമാസമായി ബില്‍ അടയ്ക്കാത്തതിനാല്‍ സപ്ലൈ കട്ട് ചെയ്ത് മീറ്റര്‍ കൊണ്ടുപോകുകയാണെന്ന് അറിയിച്ചുള്ള
സൗദിയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശിയായ പ്രവാസി മരിച്ചു
ദമാം, സൗദി അറേബ്യ: കിഴക്കന്‍ സൗദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ കൊയിലാണ്ടി സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. കൊയിലാണ്ടി ആനവാതില്‍ക്കല്‍ നജീബ് (32) ആണ് മരിച്ച കൊയിലാണ്ടി സ്വദേശി. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ മരിച്ച മറ്റ് രണ്ട് പേര്‍ ഈജിപ്ഷ്യന്‍ പൗരന്മാരാണ്. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന നജീബ്
കൊയിലാണ്ടിയില്‍ വീണ്ടും പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കയറി മോഷണം: രണ്ടുപവന്റെ ആഭരണം നഷ്ടമായി
കൊയിലാണ്ടി: സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേനയെത്തി കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ടിലെ എസ്സ്.എസ്സ്. ജ്വല്ലറിയില്‍ നിന്നാണ് മോഷണം പോയത്. ഹിന്ദി സംസാരിക്കുന്ന സ്ത്രീയും, പുരുഷനുമാണ് സ്വര്‍ണ്ണവുമായി മുങ്ങിയതെന്ന് ജ്വല്ലറി ജീവനക്കാര്‍ പറയുന്നു. ഏതാണ്ട് രണ്ടുപവന്‍ തൂക്കമുള്ള സ്വര്‍ണ ചെയിനാണ് മോഷണം പോയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. ഇവര്‍ പോയതിന് ശേഷമാണ് സി.സി.ടി.വി.യില്‍ സംഭവം
കൊയിലാണ്ടിയിൽ ഏഴ് വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; കുറുവങ്ങാട് സ്വദേശി സുനിൽ കുമാർ അറസ്റ്റിൽ
കൊയിലാണ്ടി: കുറുവങ്ങാട് ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് കുന്നുമ്മല്‍ പുനത്തില്‍ മീത്തല്‍ സുനില്‍ കുമാറിനെയാണ് (54) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകീട്ടായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനെ പ്രതിയുടെ
കൊയിലാണ്ടി കൊല്ലം അനന്തപുരം ക്ഷേത്രത്തില്‍ മോഷണം; മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം അനന്തപുരം മഹാവിഷ്ണു ക്ഷേത്രത്തില്‍ മോഷണം. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഭണ്ഡാരത്തില്‍ നിന്ന് പണം മോഷണം പോയതായി ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് രാമദാസന്‍ തൈക്കണ്ടി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ക്ഷേത്രത്തിന്റെ നടപ്പന്തലിന്റെ മുന്‍വശത്തുള്ള ഭണ്ഡാരത്തില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മോഷ്ടാവ് ഭണ്ഡാരത്തില്‍ നിന്ന് പണമെടുക്കുന്നതിന്റെയും ക്ഷേത്രത്തിന്റെ ഓഫീസിന് സമീപത്ത് പോയി തിരയുന്നതിന്റെയും
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഞായറാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. കൊവിഡ് രോഗിയുമായി എത്തിയ മുചുകുന്ന് സ്വദേശി വിജേഷിനെയാണ് സംഘം മര്‍ദ്ദിച്ചത്. കോതമംഗലം സ്വദേശി സുഭാഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്ന് വിജീഷ് പൊലീസിന് മൊഴി നല്‍കി. ആക്‌സിഡണ്ട് കേസുമായി എത്തിയ
കൊയിലാണ്ടിയിൽ അരങ്ങേറിയത് കള്ളക്കടത്തു സംഘത്തിന്റെ കുടിപ്പക, ഹനീഫ വഞ്ചനയും നടത്തി, കൂട്ടുനിന്നത് ഊരള്ളൂർ സ്വദേശി ഷംസാദ്; കുറ്റകൃത്യത്തിന്റെ വഴികൾ വിശദമായി വായിക്കാം
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയും അക്രമങ്ങളും തട്ടിക്കൊണ്ടു പോകലുകളും ആവർത്തിക്കുന്നതിന്റെ ഞെട്ടലിലാണ് നാട്. ഞായറാഴ്ച അർധരാത്രി സ്വര്‍ണ്ണക്കടത്ത് സംഘം തട്ടി കൊണ്ടു പോയി മര്‍ദ്ദിച്ചവശനാക്കിയ ശേഷം വിട്ടയച്ച മുത്താമ്പി തടോളിത്താഴ തോണിയാടത്ത് ഹനീഫ (39) യെയും സുഹൃത്ത് ഊരളളൂര്‍ സ്വദേശി ഷംസാദി (36) നെയും കസ്റ്റംസ് രേഖ വ്യാജമായി നിര്‍മ്മിച്ച് കബളിപ്പിച്ചുവെന്ന കേസില്‍
വാക്‌സിന്‍ വിതരണത്തിലെ സ്വജനപക്ഷപാതം; മുസ്ലീം ലീഗ് കൗണ്‍സിലറുടെ പരാമര്‍ശം അതീവ ഗൗരവതരം, കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ സ്ഥാനത്ത് നിന്നും കെ.എം നജീബ് രാജി വെക്കണമെന്ന് സിപിഎം
കൊയിലാണ്ടി: വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന മുസ്ലിം ലീഗ് കൗണ്‍സിലര്‍ കെ.എം.നജീബിന്റെ ഓഡിയോ അതീവ ഗൗരവമുളളതാണെന്ന് സിപിഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തില്‍ സ്വജനപക്ഷപാതിത്വം കാണിച്ച കൊയിലാണ്ടി നഗരസഭ 42 ആം വാര്‍ഡ് കൗണ്‍സിലര്‍ രാജിവെക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. തന്റെ വാര്‍ഡില്‍ വാക്സിനായി അനുവദിക്കുന്ന ടോക്കണ്‍ ലീഗ്കാര്‍ക്കാണ് കൊടുക്കുക. അഥവാ
“എന്റെ വാർഡിൽ വാക്സിൻ ലീഗുകാർക്കാണ് കൊടുക്കുന്നത്, ഇവിടെ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡിലെ ലീഗുകാർക്ക് ടോക്കൺ കൊടുക്കും” കൊയിലാണ്ടിയിൽ വാക്സിൻ വിതരണത്തിൽ സ്വജനപക്ഷപാതം; തെളിവ് പേരാമ്പ്ര ന്യൂസ് ഡോട് കോം പുറത്ത് വിടുന്നു
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ വാക്സിൻ വിതരണത്തിൽ ലീഗ് കൗൺസിലർ സ്വജന പക്ഷപാതം കാണിക്കുന്നതായി പരാതി. തന്റെ വാർഡിൽ വാക്സിനായി അനുവദിക്കുന്ന ടോക്കൺ ലീഗ്കാർക്കാണ് കൊടുക്കുകയെന്നും തന്റെ വാർഡിൽ ലീഗുകാരില്ലെങ്കിൽ അടുത്ത വാർഡുകളിലെ ലീഗുകാർക്ക് ടോക്കൺ അനുവദിക്കാറുണ്ടെന്നും പറയുന്ന ലീഗ് കൗൺസിലറുടെ ഓഡിയോ ആണ് പുറത്തായത്. കൊയിലാണ്ടി നഗരസഭ 42 ആം വാർഡ് കൗൺസിലറും മുസ്ലിം ലീഗ്