Tag: koyilandi fire force
കൊയിലാണ്ടി കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി; രക്ഷകരായെത്തി അഗ്നിരക്ഷാസേന
കൊയിലാണ്ടി: കൊല്ലത്ത് കിണർ വൃത്തിയാക്കാനായി ഇറങ്ങിയ വയോധികൻ കിണറ്റിൽ കുടുങ്ങി. ഇന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് സംഭവം. കൊല്ലം സിന്ധൂരം വീട്ടിലെ കിണർ വൃത്തിയാക്കനായി ഇറങ്ങിയതായിരുന്നു ഷുക്കൂർ(60). ശാരീരിക അസ്വസ്ഥതകൾ വന്നതോടെ തിരിച്ച് കയറാൻ പറ്റാതെയാവുകയായിരുന്നു. തുടർന്ന് വീട്ടുകാർ കൊയിലാണ്ടി ഫർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴിസെത്തി ഇയാളെ കിണറ്റിൽ നിന്നും പുറത്തെത്തിച്ചു. സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ
തീ പിടിച്ചത് പുലർച്ചെ അഞ്ചേമുക്കാലോടെ; കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
എലത്തൂർ: കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീ പിടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് പുലർച്ചെ അഞ്ചേ മുക്കാലോടെയാണ് ബേക്കറിയിലെ അപ്പക്കൂടിന് തീ പിടിച്ചത്. കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. കാട്ടിലപ്പീടികയിലെ കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.
കൊയിലാണ്ടി കാട്ടിലപ്പീടികയിലെ ബേക്കറിയിൽ തീപിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പുറത്തെത്തിച്ചതിനാൽ വൻഅപകടം ഒഴിവായി
കാട്ടിലപ്പീടിക: കാട്ടിലപ്പീടികയിൽ ബേക്കറിയിൽ തീപിടുത്തം, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. കാട്ടിലപ്പീടിക കൈരളി ബേക്കറിയുടെ അപ്പക്കൂടിനാണു തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ച അഞ്ചരയോടെയാണ് സംഭവം. വിവരം ലഭിച്ച ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേന സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയുമായിരുന്നു. സേനയുടെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ
ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്
മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ