Tag: KORAPPUZHA

Total 6 Posts

കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്നു; ശൈലജയുടെ വീടിന്റെ അടിത്തറ അപകടാവസ്ഥയിലായി, ഉടന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെത്തി പ്രതിരോധവും തീര്‍ത്തു, ചിത്രങ്ങള്‍ കാണാം

കൊയിലാണ്ടി: കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്ന് ഉച്ചയോടെയാണ് ശക്തമായ കാറ്റിലും മഴയിലും കോരപ്പുഴയില്‍ ജലനിരപ്പുയര്‍ന്നത്. കോരപ്പുഴ പാലത്തിന്റെ സമീപത്തുള്ള ശൈലജയും കുടുംബവും താമസിക്കുന്ന വീടിന്റെ അടിത്തറയുടെ ഭാഗത്ത് തിരയടിച്ച് വീട് അപകടത്തിലായി. വാര്‍ത്ത അറിഞ്ഞയുടനേ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭിത്തി സ്ഥാപിച്ച് അപകടനില തരണം ചെയ്തു. ബ്ലോക്ക് സെക്രട്ടറി

കോരപ്പുഴയുടെ ആഴം കൂട്ടുന്നതിൽ അനിശ്ചിതത്വം

കൊയിലാണ്ടി: കോരപ്പുഴയുടെ ആഴം വീണ്ടെടുക്കുന്ന പദ്ധതിയുടെ അവലോകന യോഗത്തിൽ പങ്കെടുക്കാതെ ടെൻഡർ വിളിച്ച കമ്പനി വിട്ടുനിന്നതോടെ യോഗം മുടങ്ങി. എറണാകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സതേൺ ഡ്രഡ്ജിങ് കമ്പനിയാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ജലസേചന വകുപ്പിനെതിരേ കരാർ കമ്പനി രണ്ടുതവണ ഹൈക്കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്ത സാഹചര്യത്തിലാണ് കരാർ കമ്പനി പ്രതിനിധികൂടി പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ യോഗം കളക്ടർ

അവസാന സ്ലാബിന്റെ കോൺക്രീറ്റും കഴിഞ്ഞു; കോരപ്പുഴപ്പാലം സജ്ജമാകുന്നു

ചേമഞ്ചേരി: കോരപ്പുഴ പാലത്തിന്റെ അവസാനത്തെ സ്ലാബിന്റെ കോണ്‍ക്രീറ്റ് പണി പൂര്‍ത്തിയായി. ഇതോടുകൂടി പാലത്തിന്റെ പ്രധാന പ്രവൃത്തികളെല്ലാം കഴിഞ്ഞു. ഫെബ്രുവരി മാസം അവസാനത്തോടെ പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കാന്‍ സാധിക്കുമെന്ന് കെ.ദാസന്‍ എം.എല്‍.എ പറഞ്ഞു. നല്ല കാര്യക്ഷമതയോടെയും ഗുണനിലവാരം ഉറപ്പുവരുത്തി സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിക്ക് കഴിയുന്നുണ്ടെന്ന് ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ് കാച്ചിയിൽ പറഞ്ഞു.

കോരപ്പുഴയിലെ പുതിയ പാലത്തിലൂടെ അടുത്തമാസം അവസാനം മുതൽ യാത്ര ചെയ്യാം

ചേമഞ്ചേരി: കോരപ്പുഴയിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. പാലം ഫെബ്രുവരി അവസാനത്തോടെ നാടിനു സമര്‍പ്പിക്കുമെന്ന് കെ.ദാസൻ എം.എൽ.എ പറഞ്ഞു. പാലത്തിന്റെ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു കെ.ദാസൻ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പഞ്ചായത്ത് മെമ്പർമാരായ സന്ധ്യ ഷിബു, ലതിക ടീച്ചർ മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി.സി.സതീഷ് ചന്ദ്രൻ, അശോകൻ കോട്ട് എന്നിവരും

‘കോരപ്പുഴപ്പാലത്തിന് കേളപ്പജിയുടെ പേരിടണം’

കോഴിക്കോട്: പുതുക്കിപ്പണിയുന്ന കോരപ്പുഴ പാലത്തിന് കേരള ഗാന്ധി കെ. കേളപ്പന്റെ പേരിടണമെന്ന് ഗാന്ധിയന്മാർ. ഈ ആവശ്യം ഉന്നയിച്ച് മദ്യനിരോധന സമിതി സെക്രട്ടറി പപ്പൻ കന്നാട്ടി ഡിസംബർ 22ന് ഉപവസിക്കും. ഈ ആവശ്യമുന്നയിച്ച് ദേശീയപാത അതോറിറ്റിക്കും മന്ത്രിക്കും നിവേദനം സമർപ്പിക്കും. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ കൺവീനറും, സാഹിത്യകാരൻ യു. കെ. കുമാരൻ ചെയർമാനായും നിവേദകസംഘം രൂപികരിച്ചു. പി. പി.

നമ്മുടെ നാടിന് പുതുവത്സര സമ്മാനം; കോരപ്പുഴപ്പാലം വഴി ജനുവരി മുതല്‍ യാത്രചെയ്യാം

കൊയിലാണ്ടി: ഇനി ആശങ്കയില്ലാതെ, ഭയപ്പെടാതെ കോരപ്പുഴപ്പാലം കടന്ന് സഞ്ചരിക്കാം. ജനുവരി മാസത്തില്‍ പുതിയ പാലം യാത്രയ്ക്കായി തുറന്നു നല്‍കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ആലോചന. നിര്‍മ്മാണ പ്രവര്‍ത്തനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വളരെ വേഗത്തില്‍ നടക്കുകയാണ്. 12 മീറ്റര്‍ വീതിയില്‍ രണ്ട് വാഹനങ്ങള്‍ക്ക് സുമഗമായി കടന്നു പോകാന്‍ കഴിയുന്ന വിധത്തിലാണ് പുതിയ പാലം നിര്‍മ്മിച്ചത്.

error: Content is protected !!