Tag: Koorachund

Total 36 Posts

ദുരിത യാത്രയ്ക്ക് പരിഹാരം; പൊട്ടിപ്പൊളിഞ്ഞ കക്കയം ഡാം സൈറ്റ് റോഡ് ഗതാഗതയോഗ്യമാക്കി

കൂരാച്ചുണ്ട്: പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്‌കരമായ കക്കയം ഡാം സൈറ്റ് റോഡിലെ കുഴികള്‍ അടച്ച് താത്കാലികമായി ഗതാഗത യോഗ്യമാക്കി. ഇരുചക്ര വാഹനങ്ങള്‍ക്ക് യാത്രചെയ്യാന്‍പോലും പറ്റാത്ത വിധത്തില്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായിരുന്നു റോഡ്. കെ.എസ്.ഇ.ബി.ഡാം സേഫ്റ്റി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ റഹീം, ഹൈഡല്‍ ടൂറിസം മാനേജര്‍ കെ. ശിവദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. കെ.എസ്.ഇ.ബി.യിലെയും ഹൈഡല്‍ ടൂറിസത്തിലെയും ജീവനക്കാര്‍

ഒളിമ്പ്യൻമാരെ സമ്മാനിച്ച കൂരാച്ചുണ്ട് ഗ്രാമം, അവിടെ നിന്നായിരുന്നു മയൂഖാ ജോണിയും വളർന്നത്; ഇത്തവണ പക്ഷേ കേരളത്തിൽ നിന്ന് ഒളിമ്പിക്സിന് വനിതകൾ ഇല്ല

പേരാമ്പ്ര: കൂരാച്ചുണ്ട് എന്ന മലയോര ഗ്രാമത്തിൽ നിന്ന് ഇന്ത്യൻ സ്‌പോർട്‌സിന്റെ നെറുകയിലെത്തിയവളാണ്‌ മയൂഖ ജോണി. ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി പങ്കെടുത്ത് നാടിന്റെ അഭിമാനമായവൾ. ടോക്യോയിൽ ഒളിമ്പിക്‌സ്‌ അരങ്ങേറുമ്പോൾ ഇത്തവണത്തെ വനിതകളില്ലാത്ത കേരളത്തിന്റെ നഷ്ടം വളരെ വലുതാണ്. 2012 ലെ ലണ്ടൻ ഒളിമ്പിക്‌സിലാണ്‌ മയൂഖ ഇന്ത്യക്ക് വേണ്ടി പങ്കെടുത്തത്. ട്രിപ്പിൾ ജമ്പിലായിരുന്നു മത്സരം. 2011ൽ ഒളിമ്പിക്‌സിനുള്ള

പരിശോധനാഫലം നെഗറ്റീവ്; കൂരാച്ചുണ്ടിലെ കോഴികൾ ചത്തത് പക്ഷിപ്പനിയല്ല, സംശയം നീങ്ങി

പേരാമ്പ്ര: കൂരാച്ചുണ്ട് പഞ്ചായത്തിലെ കാളങ്ങാലിയിലെ കോഴിഫാമിൽ കോഴികൾ കൂട്ടത്തോടെ ചത്തതുമായി ബന്ധപ്പെട്ട് പക്ഷിപ്പനിയെന്ന സംശയം നീങ്ങി. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ സിറം ആർ.ടി.പി.സി.ആർ. പരിശോധന നടത്തിയപ്പോൾ നെഗറ്റീവാണെന്ന പരിശോധനാഫലമാണ് ലഭിച്ചത്. നേരത്തേ മൃഗസംരക്ഷണവകുപ്പിന് കീഴിലുള്ള തിരുവല്ലയിലെയും തിരുവനന്തപുരത്തെയും ലാബുകളിൽ സാംപിൾ പരിശോധിച്ചിരുന്നു. തിരുവല്ലയിലെ ലാബിൽ സിറം ആന്റിജൻ പരിശോധന

കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡ് യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പാതയില്‍ ഗതാഗത നിയന്ത്രണം

കൂരാച്ചുണ്ട്: റോഡ് ടാറിങ് നടക്കുന്നതിനെ തുടര്‍ന്ന് കൂരാച്ചുണ്ട് – ബാലുശ്ശേരി റോഡില്‍ ഗതാഗത നിയന്ത്രണം. കൂരാച്ചുണ്ട് – ബാലുശ്ശേരി യാത്രക്കാര്‍ കൂട്ടാലിട പൂനത്ത് റോഡിൽ കുറച്ച് ദൂരം പോയി വലത് തിരിഞ്ഞ് കരുവള്ളികുന്ന് എത്തി ഇടത് തിരിഞ്ഞ് പോകുക. ബാലുശ്ശേരി – കൂരാച്ചുണ്ട് യാത്രക്കാർ കരുവള്ളികുന്നിൽ നിന്നും വലത് ഇട റോഡ് കയറി പൂനത്ത് റോഡിൽ കയറി

രാജസ്ഥാനിലെ കുഞ്ഞുങ്ങള്‍ക്കൊരു രക്ഷകനുണ്ട്, പട്ടിണിയകറ്റി അവരെ നെഞ്ചോടു ചേര്‍ത്തൊരു മലയാളി; കൂരാച്ചുണ്ട് സ്വദേശിയുടെ നന്മവഴികള്‍ ലോകമറിയട്ടെ

കൂരാച്ചുണ്ട്: ഡോ.ഏറത്തേല്‍ സുനില്‍ രാജസ്ഥാനിലെ കുഞ്ഞുങ്ങളുടെ സംരക്ഷകനാണ്. രാജസ്ഥാനിലെ തെരുവുകളില്‍ അലയുന്ന ബാല്യങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കിക്കൊണ്ട് തുണയാവുകയാണ് കൂരാച്ചുണ്ട് സ്വദേശിയായ ഈ അധ്യാപകന്‍. 1995-ല്‍ അജ്മീറിലെ സെയ്ന്റ് ആന്‍സ്ലെംസ് സ്‌കൂളില്‍ അധ്യാപകനായെത്തിയ സുനില്‍ ജോസിന് അജ്മീറിലെ ഫാക്ടറികളില്‍ ആറുമുതല്‍ 16 വയസ്സ് വരെയുള്ള കുട്ടികള്‍ തുച്ഛ വേതനത്തിനായി ജോലിചെയ്യുന്നത് കണ്ടപ്പോഴാണ് ചേരി പ്രദേശത്തുനിന്നുള്ള കുട്ടികള്‍ക്ക്

കൂരാച്ചുണ്ടിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ വീട്ടുകിണറ്റിൽ പാമ്പ് വീണു; ഡിവൈഎഫ്ഐ പ്രവർത്തകരെത്തി കിണറ്റിലിറങ്ങി പാമ്പിനെ പുറത്തെടുത്തു

കൂരാച്ചുണ്ട്: ചാലിടത്ത് വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നീക്കം ചെയ്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഹസീനയുടെ വീട്ടിലെ കിണറ്റില്‍ വീണ പാമ്പിനെയാണ് നീക്കം ചെയ്തത്. ഡിവൈഎഫഐ കൂരാച്ചുണ്ട് മേഖലാ യൂത്ത് ബ്രിഗേഡ് വൈസ്.ക്യാപ്റ്റന്‍ ജിഷ്ണുരാജിന്റെ നേതൃത്വത്തിലാണ് കിണറ്റില്‍ നിന്നും പാമ്പിനെ പുറത്തെടുത്തത്. ആഴത്തിലുള്ള കിണറില്‍ ജിഷ്ണുരാജ് വടം കെട്ടിയിറങ്ങി കുട്ടയില്‍ പാമ്പിനെ

error: Content is protected !!